ARTICLES

അഞ്ചാം പാതിരയിലെ കില്ലർ, റബേക്ക യഥാർത്ഥത്തിൽ കുഞ്ചാക്കോ ബോബന്റെ ഭാര്യയാവണമായിരുന്നു എന്ന്..!!! യുവതിയുടെ കുറിപ്പ്..

അപർണ്ണ എഴുതിയ കുറിപ്പ് വായിക്കാം… സീരിയൽ കി ല്ലേഴ്സിനു ആൾക്കാരെ കൊല്ലാ ൻ പ്രത്യേകിച്ച് പേർസ ണൽ റീസൺ ഒന്നും വേണ്ടെങ്കിലും മലയാളസിനിമയിലെ സീരി യൽ കില്ല ർസ് അങ്ങനെയല്ലാത്തതിനെ കുറിച്ചൊരു പോസ്റ്റ് കുറച്ചു നാളുകൾക്ക് മുൻപ് ഗ്രൂപ്പിൽ വന്നിരുന്നു.

അതിലെ ചർച്ചകൾ കണ്ടപ്പോൾ ആലോചിച്ചു, ക്രൈം ത്രില്ലർ മാത്രമല്ല മറ്റ് വിഭാഗങ്ങളിലും ആവശ്യത്തിലധികം പേർസ ണൽ കണക്ഷൻ കൂട്ടിച്ചേർക്കുന്നത് മലയാളസിനിമയുടെ രീതിയാണല്ലോ എന്ന്.

ഉദാഹരണത്തിന്, മാണി ക്യക്കല്ല് എന്ന സിനിമ കണ്ടു തുടങ്ങിയപ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച വിനയചന്ദ്രൻ മാഷിനോട് ഒരു ബഹുമാനമൊക്കെ തോന്നിയിരുന്നു. എന്നാൽ അയാളുടെ ഫ്ലാഷ് ബാക്ക് കണ്ടപ്പോൾ,

അത് വരെ അയാൾ കൊണ്ടുവന്ന വിപ്ലവമെല്ലാം ജോലിയോടുള്ള ആത്മാർത്ഥത എന്നതിലുപരി സ്‌കൂളിന്റെ അവസ്ഥയിൽ മ നം നൊന്ത് മരിച്ച അച്ഛനോടുള്ള സ്നേഹം കാരണമാണ് എന്ന് വന്നപ്പോൾ, ആ ബഹുമാനത്തിന് ലേശം

ഇ ടിവ് സംഭവിച്ചു എന്ന് പറയാതെ വയ്യ. സിനിമയിലെ പോലെ ‘അതി ശക്തമായ റീസ ൺ’ ഒന്നും ഇല്ലാതെ പ്രൊഫെഷണൽ ഇന്റഗ്രി റ്റി മാത്രം കാരണം ഓവർടൈം ജോലി ചെയ്യുന്ന സർക്കാർ സ്കൂൾ അധ്യാപ കരുമുണ്ട് കേരളത്തിൽ. അത് പോലൊരു കഥാപാത്രമായിരുന്നു വിനയ ചന്ദ്രൻ എങ്കിൽ ആ സിനിമയിൽ പ്രത്യേകിച്ച് കഥയൊന്നും ഉണ്ടാവില്ലായിരിക്കാം (ഫ്ലാഷ്ബാക്ക് ചേർത്തതു കൊണ്ട് കഥ മെച്ചപ്പെട്ടതായി തോന്നിയില്ല, personal opinion).

വേറൊന്ന്,ഹോളിവുഡിലെ ഹൊ റർ സിനിമകളിൽ നായക ൻ/നായിക പ്രേതത്തിന്റെ റേഞ്ചിൽ വരിക പുതിയ താമസസ്ഥലത്തേക്ക് മാറുമ്പോഴോ, എന്തെങ്കിലും മന്ത്ര വാദം ചെയ്ത സാധനങ്ങൾ കൈകാര്യം ചെയ്തിട്ടോ ഒക്കെ ആയിരിക്കും. എന്നാൽ തന്നോട് ഒരു തെറ്റും ചെയ്യാത്തവരെ കൊ ല്ലാൻ നടക്കുന്ന ഇംഗ്ലീ ഷ് പ്രേ ത ങ്ങളെ പോലെ ദുഷ് ടരല്ല മലയാളസിനിമയിലെ പ്രേ തങ്ങൾ. ഐതി ഹ്യമാലയിലെ യ ക്ഷി ക്കഥകളുടെ സ്വാധീനമാവാം കാരണം.

ഈ ‘പേർസ ണൽ കണക്ഷൻ’ കഥാപാത്രങ്ങൾ തമ്മിൽ മാത്രമല്ല, കഥാപാത്രങ്ങളും പ്രേക്ഷകരും തമ്മിലും ഉണ്ടാക്കാൻ ചില സിനിമാക്കാർ ബ ദ്ധപ്പെടുന്നത് കാണാം. നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളോ സന്ദർഭങ്ങളോ ഉള്ള സിനിമകളോട് ഇഷ്ടം കൂടുതൽ തോന്നും,

പക്ഷേ അതിന് വേണ്ടി സിനിമയുടെ തീമിൽ തന്നെ അഡ് ജസ്റ്റ്മെന്റുകൾ വരുത്തുന്നത് കഷ്ടമാണ്. ക്രൈം ത്രില്ലർ, ഹൊ റർ, സയൻസ് ഫിക്ഷൻ എന്നിങ്ങനെ ജോ ണേർ ഏതായാലും നായകന്റെ കോളേജ് പഠനകാലത്തെ പ്രണയം, വി വാഹം, പിന്നെ ഭാര്യ ഗർഭി ണിയാവുന്നത് ആൻ ഡ് /ഓർ മരണപ്പെടുന്നത് എല്ലാം കാണിച്ചു കൊണ്ടുള്ള ഫ്ലാഷ്ബാക്ക് പാട്ടുരൂപത്തിൽ കാണിക്കുന്നതും,

കഥയിൽ ഒട്ടും പ്രാധാന്യമില്ലാത്ത ഈ പാട്ട് സിനിമയുടെ മെയിൻ പ്രൊ മോഷണൽ മെറ്റീരിയൽ ആയി ഉപയോഗിക്കുന്നതും, സോ -കാ ൾഡ് ഫാ മിലി ഓഡിയൻസിന് പേർ സണൽ കണക്ഷൻ തോന്നാൻ ഇടുന്ന ചൂ ണ്ടയാണെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. പെട്ടെന്ന് ഓർമയിൽ വരുന്നത് എ സ്രയിലെ ലൈ ലാക മേ എന്ന പാട്ടും 9-ലെ ദില്ലി പശ്ചാ ത്തലമായ പാട്ടും ആണ്.

ഈ പാട്ടുകളും അവയുടെ വിഷ്വൽസും എല്ലാം വളരെ മനോഹരം തന്നെയാണെങ്കിലും, അതാത് സിനിമകളിൽ “കളകളം ഇഫക്ട്, പൂക്കൾ വിരിയുന്ന ഇഫക്ട്” പോലെയാണ് ഈ ഗാനങ്ങളുടെ പ്ലേസ്മെന്റ് (again, per sonal opinion). ആ പാട്ടുകൾ എനിക്കും ഇഷ്ടമാണ്, പക്ഷേ പ്രേക്ഷകരെ കുറിച്ചുള്ള ചില മുൻവിധികൾക്കനുസൃതമായി, പൊതു ബോധങ്ങളെ തൃപ്‌തിപ്പെടുത്താൻ വേണ്ടി മാത്രം ചേർത്ത പോലെ തോന്നിയത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

ഒരിക്കൽ കൂടി ആവർത്തിക്കുന്നു ഇവയെല്ലാം എന്റെ പേർ സണൽ പ്രിഫറൻസുകൾ അനുസരിച്ചുള്ള എന്റെ വ്യക്‌തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്. മുകളിൽ അനാവശ്യം എന്ന് സൂചിപ്പിച്ച രംഗങ്ങൾ മാത്രം കാരണം അതാത് സിനിമകൾ ഇഷ്ടപ്പെടുന്നുവരുമുണ്ടായിരിക്കും.

അഞ്ചാം പാതിരയിലെ റബേക്ക യഥാർത്ഥത്തിൽ കുഞ്ചാക്കോ ബോബന്റെ ഭാര്യ ആവണമായിരുന്നു എന്നു പലരും ഇവിടെ അഭിപ്രായപ്പെട്ടു കണ്ടു. അങ്ങനെ ആക്കാതിരുന്നതിന് മിഥുൻ മാനുവൽ തോമസിനോട് നൂറു നന്ദി പറയാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.

അത് പോലെ genre-ഇൽ അഡ് ജസ്റ്റ്മെന്റ് വരുത്തുക എന്നു മുകളിൽ പരാമർശിച്ചത് ഓരോ ജോണറുകൾക്ക് അതിന്റെതായ നിയമമുണ്ടെന്നോ എല്ലാ സിനിമാക്കാരും അത് പാലിക്കണമെന്നോ എന്ന ഉദ്ദേശത്തിലല്ല.

ഒരു റിവേഴ്‌സ് എക്സാമ്പിൾ കൂടി പറഞ്ഞു അവസാനിപ്പിക്കുന്നു: ‘ഉ ണ്ട’ എന്ന സിനിമയുടെ ആദ്യപകുതി മുഴുവൻ അതിലെ ഓരോ പോലീസുകാരന്റെയും വീട്ടിലെ വിശേഷങ്ങൾ (കുറച്ചു കോമഡിയുടെ മേമ്പൊടിയോടെ), ആരുടെയെങ്കിലും പ്രണയം/വി വാഹം കാണിക്കുന്ന ഒരു പാട്ടു, പിന്നെ വേണമെങ്കിൽ മമ്മൂട്ടിയുടെ കഥാപാത്രം പണ്ട് ആ സ്ഥലത്തു വന്നിട്ടുണ്ടെന്നും ആ നക് സ ലൈറ്റിന്റെ അച്ഛൻ അയാളുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും കാണിച്ചു ആ കഥാപാത്രത്തിന്റെ ചെയ്തികൾക്ക് ഒരു ശക്തമായ റീസണും പേർസണൽ കണക്ഷനും നൽകുന്ന രംഗങ്ങൾ, എന്നിങ്ങനെ ഒക്കെ ഉണ്ടായിരുന്നെങ്കിലത്തെ അവസ്ഥ ആലോചിക്കുക.

ഇതൊന്നും ഇല്ലാഞ്ഞിട്ടും ഉ ണ്ടയിലെ കഥാപാത്രങ്ങളോട് നമുക്ക് ഇഷ്ടം തോന്നുണ്ട്, അവരുടെ സുരക്ഷ പ്രേക്ഷകരുടെ കൂടി concern ആയി മാറുന്നുണ്ട്.

പോസ്റ്റ് ലിങ്ക് : https://m.facebook.com/groups/134279479979594?view=permalink&id=4040194426054727

Trending

To Top
error: Content is protected !!