Stories

അയ്യപ്പനും കോശിയും ഹിന്ദിയിലേക്കെത്തുമ്പോൾ മിക്കവാറും ഇങ്ങനെയാകും കഥ !!! യുവാവിന്റെ കുറിപ്പ് വൈറലാകുന്നു…

അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള സൂപ്പർ താരം ജോണ് എബ്രഹാം വാങ്ങി കഴിഞ്ഞു. ജോണ് പൃഥിയുടെ വേഷവും അജയ് ദേവഗണ് ബിജു മേനോന്റെ വേഷവും ചെയ്യും എന്നാണ് പ്രഥമിക അറിവ്. കോശി ജോൺ എബ്രഹാം ആകുമ്പോൾ കണ്ണമ്മയാകുന്നത് കത്രീന കൈഫോ എന്നൊക്കെ കമന്റുകൾ വന്ന് തുടങ്ങിയിട്ടുണ്ട്.

ഇതിന് പിന്നാലെ അയ്യപ്പനും കോശിയും ഹിന്ദിയിലേക്കെതുമ്പോൾ മിക്കവാറും ഇങ്ങനെയാകും കഥ എന്ന യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.. കുറിപ്പ് വായിക്കാം..

“രാജ്പുത് ആയ അയ്യപ്പസിംഗിന്റെ ടെറിട്ടറി ഏകദേശം 30000 ഏക്കർ വരും. അവിടെ അദ്ദേഹം സനാതന കുങ്ഫു മുറകളായ വടിയാട്ടം, വടിയടി,

വടിയോട്ടം എന്നിവയിൽ അഗ്രഗണ്യനായി ജീവിക്കുമ്പോഴാണ് എക്സ് കമാൻഡോ ആയ കോശി ശർമ അങ്ങോട്ട്‌ ഹെലികോപ്റ്റർ പറത്തി എത്തുന്നത്.

പക്ഷെ അദ്ദേഹത്തിന്റെ കയ്യിലുള്ള 3000 ലിറ്റർ മദ്യം സമീന്ദാരി അധികാരങ്ങൾ പ്രകാരം അയ്യപ്പസിംഗ് പിടിച്ചെടുക്കുന്നു. പിന്നെ അവർ തമ്മിലാണ് ഫൈറ്റ്.

ഇതിനിടക്ക് ബാക്ഗ്രൗണ്ട് സ്റ്റോറി ആയി പണ്ട് അയ്യപ്പസിംഗ് ദാവൂദ് ഇബ്രാഹിം ഹരാസ് ചെയ്ത ബോളിവുഡ് താരറാണിയെ കെട്ടിയത്; തന്നെ വെല്ലുവിളിച്ച അധോലോക

നായകൻ കുട്ടമണി ബക്ഷിയെ ഇന്ത്യൻ പാർലമെന്റിനു മുന്നിൽ വെച്ച് ടാങ്ക് കയറ്റി ചമ്മന്തിയാക്കിയത് തുടങ്ങിയ സീനുകൾ.

പിന്നെ കോശി ശർമ്മയുടെ ഡാഡി കുര്യൻ ശർമ്മ എന്ന UP രാഷ്ട്രീയക്കാരന്റെ ഗുണ്ടാപ്പട RPG വെച്ച് അയ്യപ്പസിംഗിന്റെ ലംബോർഗിനി അറ്റാക്ക് ചെയ്യുന്ന രംഗം അടക്കം മൊത്തം കളർ ആവുമെന്ന് ഉറപ്പാണ്.”

യുവാവിന്റെ പോസ്റ്റ് ലിങ്ക് ഇതാ… https://m.facebook.com/groups/134279479979594?view=permalink&id=3991064324301071

എന്നാൽ പിന്നാലെ “ജോൺ എബ്രഹാം പ്രൊഡ്യൂസ് ചെയ്തിട്ടുള്ള സിനിമകൾ ഏതൊക്കെ എന്ന് ഒന്ന് നോക്കുക .. അതിൽ പോസ്റ്റിൽ പറഞ്ഞ ടൈപ്പ് ക്ളീഷേ മസാല ടൈപ്പ് ഒരെണ്ണം പോലും ഇല്ലാ ..

വിക്കി ഡോണർ , മദ്രാസ് കഫേ തുടങ്ങി ബട്ല ഹൗസ് വരെ ഉള്ളത് എല്ലാം സ്റ്റാൻഡേർഡ് മേക്കിങ് ആണ് !!’ എന്നുള്ള കമന്റുകൾ വന്നപ്പോൾ പോസ്റ്റ് മാൻ മറുപടിയും നൽകി.

“നബി: ഇതൊരു ജെനെറിക് പോസ്റ്റ്‌ ആയിട്ട് കണ്ടാൽ മതി. ജോൺ എബ്രഹാം ആൻഡ് കമ്പനി പ്രൊഡ്യൂസ് ചെയ്ത സിനിമകളെക്കുറിച്ച് എനിക്ക് വലിയ ധാരണ ഒന്നുമുണ്ടായിരുന്നില്ല. വാർത്ത കണ്ടപ്പോൾ എഴുതി എന്നേയുള്ളു.

ഇപ്പോൾ നോക്കുമ്പോൾ നല്ല കുറച്ചു സിനിമകൾ കണ്ടു, പോരാത്തതിന് ഉത്തരേന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ അല്പം മിസ്റ്റിസിസം ഒക്കെ ചേർത്ത് കൂടുതൽ നല്ലൊരു സിനിമ എടുക്കാനുള്ള സ്‌കോപ്പും കാണുന്നുണ്ട്. എന്തായാലും വരട്ടെ.”

Trending

To Top
error: Content is protected !!