Featured

ഈ തമിഴ്‌ സിനിമകൾ മലയാളത്തിൽ വന്നാൽ എങ്ങനെയുണ്ടാകും.!!!പോസ്റ്ററുകൾ വൈറലാകുന്നു…

ഈ സിനിമകൾ മലയാളത്തിൽ വന്നാൽ എങ്ങനെ ഉണ്ടാകും…ചില തമിഴ് തെലുങ്ക് സിനിമകൾ കാണുമ്പോൾ നമ്മൾ അങ്ങനെ ആലോചിച്ചിട്ടില്ലേ..അത്തരം ഒരു ചിന്തയിൽ നിന്ന് വന്ന ചില സിനിമകളുടെ പോസ്റ്ററുകൾ ഒരു യുവാവ് ചെയ്തത് ഇപ്പോൾ വൈറലാകുന്നു…

ദിവ്യ കൃഷ്ണ എന്ന യുവാവിന്റെ തലയിൽ വിരിഞ്ഞ ആശയമാണ് തരംഗമാകുന്നത്…

“ചില തമിഴ് തെലുഗ് ചിത്രങ്ങളുടെ മലയാളം റീമേക്ക് പോസ്റ്റർ ട്രൈ ആണ്.. 😁 മലയാളം ടൈറ്റിൽ കിട്ടിയതിന് മലയാളം വച്ചു, ചിലത് ആ പേരിന്റെ ഭംഗി നശിപ്പിക്കണ്ട എന്ന് കരുതി അതേ ടൈറ്റിൽ തന്നെ വച്ചു.. 😁 വെറും സാങ്കല്പികം 😁”

എന്ന അടിക്കുറിപ്പിൽ ആണ് യുവാവ് ചിത്രങ്ങൾ പങ്ക് വെച്ചത്…

ചെക്ക ചിവന്ത വാനം റീമേക്ക് പോസ്റ്റർ

മണി രത്നം സംവിധാനം ചെയ്ത് 2018 – ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ചെക്ക ചിവന്ത വാനം..

പരിയേരും പെരുമാൾ റീമേക്ക് പോസ്റ്റർ

നവാഗതനായ മാരി സെല്‍വരാജ്ന്റെ സംവിധാനത്തില്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രമാണ് പരിയേരും പെരുമാള്‍.സമൂഹത്തിലെ ജാതി ചിന്തകളും അതിന്‍െറ അതിര്‍ വരമ്ബുകളും കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു പരിയേരും പെരുമാള്‍.

കോമാളി റീമേക്ക് പോസ്റ്റർ

തുടക്കം മുതൽ അവസാനം വരെ കോമഡി എന്റർടെയ്‌നറാണ് സിനിമ.16 വർഷമായി ജയം രവി കോമയിയിൽ, കോമ സ്റ്റേജിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ലോകം മാറുകയും ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് അറിയുകയും ചെയ്യുന്നു സിനിമയാണ് കോമാളി.

യോഗി ബാബുവും ജയം രവിയും തമ്മിലുള്ള കോമഡി കഥയിലുടനീളം നന്നായി കാണാം,

കാല റീമേക്ക് പോസ്റ്റർ

കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാല. കരികാലന്‍ എന്ന അധോലോക നേതാവായി രജനികാന്ത് എത്തുന്ന പാ രഞ്ജിത്ത് ചിത്രമായിരുന്നു കാല.

ഓഹ് മൈ കടവുളെ റീമേക്ക്..

ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്ന രണ്ടുപേരും വിവാഹിതരാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് പ്രമേയം. അശോക് സെൽവൻ, റിതിക സിങ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ഓ മൈ കടവുളേ.

റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് സേതുപതിയും എത്തുന്നു.

രംഗസ്ഥലം റീമേക്ക്

ബോക്സ് ഓഫീസ് ഇളക്കിമറിച്ച ചിത്രം ബാഹുബലിക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രംഗസ്ഥലത്തിൽ സാമന്തയാണ് നായിക.2018ൽ തെലുങ്കിലിറങ്ങി, സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് രാംചരൺ നായകനായി അഭിനയിച്ച രംഗസ്ഥലം.

പൊന്മകൾ വന്താൽ റീമേക്ക്

ത്രില്ലർ,ഇമോഷണൽ ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ പറയുന്നു. ജ്യോതിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം പൊൻമകൾ വന്താൽ ഒ.ടി.ടി.പ്ലാറ്റ് ഫോമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രമാണ്.

പോസ്റ്റ് ലിങ്ക്

Trending

To Top
error: Content is protected !!