ARTICLES

കോശിയുടെ അച്ഛന്റെ ഒരു വീട്ടുവേലക്കാരൻ മാത്രമായിരുന്നില്ല കുമാരേട്ടൻ…!!! കുറിപ്പ്

‘അനാർക്കലി’ക്ക് ശേഷം സച്ചി രചനയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശി’യും രണ്ടു മനുഷ്യരുടെ വാശിയുടെയും പകയുടെയും കഥ പറഞ്ഞ കുറച്ചു കാലങ്ങൾക്കു ശേഷം സിനിമ നഗരങ്ങളെ വിട്ട് ഗ്രാമങ്ങളിലെ കഥകൾ തേടിപ്പോകുന്നുവെന്ന തോന്നൽ ഉണ്ടാക്കിയ സിനിമയായിരുന്നു..

അട്ടപ്പാടിയുടെ പ്രാചീനമായ ഭൂമിയാണ് ഫ്രെമിൽ എപ്പോഴും. അവിടുത്തെ മനുഷ്യർ, സംഗീതം അങ്ങനെ അങ്ങനെ..അതിൽ മറക്കാൻ പറ്റാത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കോശിയുടെ ഡ്രൈവർ കുമാരേട്ടൻ…

സിനിമാ പരാഡീസോ ക്ളബിൽ അലക്‌സ് തോമസ് എഴുതിയ കുറിപ്പ് വായിക്കാം…

കുമാരേട്ടൻ സ്നേഹമായിരുന്നു, സൗഹൃദം ആയിരുന്നു, വാത്സല്യം ആയിരുന്നു…

കുമാരേട്ടന്റെ എന്ന് മാത്രമേ എഴുതി തുടങ്ങാൻ ആവുന്നുള്ളൂ കാരണം ആ കഥാപാത്രം അത്രയേറെ എന്നെ സ്വാധിനിച്ചത് കൊണ്ടാവാം. കോശിയുടെ വീട്ടിൽ കുര്യൻ ജോൺ അതായത് കോശിയുടെ അച്ഛന്റെ ഒരു വേലക്കാരൻ. അത് മാത്രമായിരുന്നു കുമാരേട്ടൻ ഒരു ഡ്രൈവർ എന്ന പൊസിഷന് അപ്പുറം മറ്റെന്തൊക്കെയോ ആണ് ആ കഥാപാത്രം എന്ന് കഥ മുറുകി മുറുകി വരുമ്പോൾ മനസിലാവും.

കുര്യൻ ജോൺ എന്ന കഥാപാത്രം ഒരിക്കലും തന്റെ മകൻ കോശിയെ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലും നമ്മുക്ക് കാണാൻ സാധിക്കില്ല. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ കോശിക് സ്നേഹവും കരുതലും ഒക്കെ നൽകുന്ന ഒരു സ്നേഹ സമ്പന്നനായ രക്ഷിതാവിനെ കുമാരൻ എന്ന കഥാപാത്രത്തിൽ കാണാൻ കഴിയും.

,, “വണ്ടിയോടിക്കാൻ നിക്കുന്നവൻ ആ പണി മാത്രം ചെയ്‌ത മതി “എന്ന കുര്യന്റെ വാക്കുകളിൽ നിന്നും “ഞൻ കെടന്നോളാം എന്നാൽ എന്റെ സർനെ വിടുമോ സാറെ ” എന്ന കുമാരേട്ടന്റെ വാക്കുകൾ. “കുമാര കെഞ്ചല്ലേ, “എന്ന കോശിയുടെ വാക്കുകൾ. “കുട്ടമണിയെ അയ്യപ്പൻ തല്ലുമ്പോ “വേണ്ട ഇതിൽ നമ്മളില്ല “എന്നുപറഞ്ഞു കോശിയെ പിന്നോട്ട് വലിക്കുന്ന വാക്കുകൾ. ഇവയിൽ നിന്നൊക്കെ മനസിലാവും കുമാരൻ എന്ന കഥാപാത്രം അനുഭവിച്ച പരിമിതികളും. ആ പരിമിതികളുടെ ഉള്ളിൽ നിന്ന് ഒഴുകുന്ന കോശിയോടുള്ള സ്നേഹവും വാത്സല്യവും. എന്നാൽ കണ്ണമ്മയുടെ കൈയിൽ നിന്ന് വയറു നിറച്ചു കോശി വാങ്ങുമ്പോൾ വണ്ടിയിൽ ഇരുന്ന് ചിരിക്കുന്ന കുമാരാരേട്ടനെയും കാണാൻ സാദിക്കും.

ഒരിക്കൽ കോശി കുമാരേട്ടാ എന്ന് വിളിച്ചിട്ട് പിന്നെ കുമാര എന്ന് മാറ്റി വിളിക്കുന്നുണ്ട്. ആ ഒറ്റ രംഗത്തിലൂടെ കുമാരന്റെ സ്നേഹം കോശി എത്രത്തോളം നെഞ്ചിലേറ്റിയിരുന്നു അയാൾ എത്രത്തോളം കോശിക് വേണ്ടപെട്ടയാൾ ആണ് എന്ന് മനസിലാവും. എന്നാൽ ഒരു നിമിഷത്തിന് ശേഷം കോശിയുടെ മനസിലെ മാടമ്പി ഉണരുന്നു ആ ഏട്ടൻ വീണ്ടും കുമാരൻ ആവുന്നു. ഒരു മുതലാളി തൊഴിലാളി ബന്ധത്തിനപ്പുരം മറ്റാരൊക്കെയോ എന്തൊക്കെയോ ആയിരുന്നു കുമാരേട്ടൻ…

എന്താ അങ്ങനെ ആയിരുന്നില്ലേ ☺️
©️Alex Thomas

https://www.facebook.com/groups/CINEMAPARADISOCLUB/permalink/4215952801812221/

Trending

To Top
error: Content is protected !!