ARTICLES

പൃഥിരാജിനെക്കാളും കഴിവുള്ള ഇന്ദ്രജിത്തിനെ അംഗീകരിക്കാൻ മലയാളികൾക്ക് എന്താണിത്ര ബുദ്ധിമുട്ട് !!! കുറിപ്പ്

വൈറൽ ആകുന്ന കുറിപ്പ് വായിക്കാം..

“ഇന്ദ്രൻ -നീ diet എടുക്കാൻ തീരുമാനിച്ചോ. പ്രത്വി -ആ തീരുമാനിച്ചു..ഇന്ദ്രൻ – മാറ്റമൊന്നും ഇല്ലല്ലോ…പ്രത്വി – ഇല്ലന്ന് പറഞ്ഞില്ലേ ഇന്ദ്രൻ -എന്ന നിന്റെ മീൻ വറുത്തത് ഞൻ എടുത്തോട്ടെ?????

രണ്ടുപേരും ഡെഡിക്കേറ്റഡ് ആണ്. രണ്ടുപേരും ടാലന്റഡ് ആണ്. രണ്ടുപേരും എപ്പോഴും വെറൈറ്റി റോളുകൾ പരീക്ഷിക്കുന്നവരാണ്.. അഭിനയത്തിന്റെ കാര്യത്തിൽ രണ്ടുപേരെയും ഉയരത്തിൽ അല്ലെങ്കിൽ താഴെ എന്ന് പറയാൻ കഴിയില്ല

രണ്ടാളുകളും നല്ല ഹാസ്യകലാകാരന്മാരും ആണ്.

ഹാസ്യരംഗങ്ങൾ എന്ന് പറഞ്ഞത് വെറുതെയല്ല എന്ന് നമ്മുക്കറിയാം ഹാപ്പി ഹസ്ബൻഡ്‌സ്… എന്ന ചിത്രത്തിൽ ജയസൂര്യ, ജയറാം എന്നിങ്ങനെ മിമിക്രി രംഗത്തുനിന്ന് വന്ന രണ്ടുപേരെയുംകാൾ ഇന്ദ്രന്റ ഒരു അഴിഞ്ഞാട്ടം കാണാൻ കഴിയും. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലും ഇങ്ങനെ പലയിടത്തും ഒരു ഇന്ദ്ര വിളയാട്ടം കാണാൻ സാധിക്കും.

എന്താവാം ഇന്ദ്രന് വല്യ ഫാൻ സപ്പോർട്ട് ഇല്ലാത്തത്. ഒരു പക്ഷെ അദ്ദേഹം തന്നെ തനിക്ക് ഒരു ഫാൻസ്‌ അസോസിയേഷൻ വേണ്ട എന്ന് വെച്ചിട്ടാണോ???

ഒരു നടനിൽ നിന്ന് ഒരു തരത്തിലേക്കുള്ള യാത്രയിൽ ഇന്ദ്രജിത് എന്നയാൾ എവിടെയാണ്???

ഒരുപക്ഷെ തന്നിലെ നടനെ മാത്രം ആളുകൾ കണ്ടാൽ മതി എന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടാവുമോ..?

ആമേനിലെ ഫാ. വിൻസെന്റ് വട്ടോളി എന്ന കഥാപാത്രം എത്ര കൈയടക്കത്തോടെയാണ് ഇന്ദ്രജിത് ചെയ്തത് എന്ന് കണ്ടപ്പോൾ തീർത്തും അദ്‌ഭുതം തോന്നിയിട്ടുണ്ട്.

ഒരാൾ ഒരു പെർഫെക്ട് ആക്ടർ ആവുന്നത് അയാൾക് ഏതൊരു കഥാപാത്രത്തെയും അനായാസം ചെയ്യാൻ സാധിക്കുമ്പോൾ ആണ് ഏത് വികാരത്തെയും പ്രേക്ഷകന്റെ മനസ്സിൽ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിക്കുമ്പോളാണ്.

അങ്ങനെ നോക്കുമ്പോൾ ഇന്ദ്രജിത്തും പ്രത്വിരാജ്ഉം ഒരേ നിലവാരം പുലർത്തുന്നതായി പലപ്പോഴും തോന്നിട്ടുണ്ട്… എന്നാലും എന്തായിരികം അല്ലെങ്കിൽ എവിടെയായിരികം ഇന്ദ്രജിത്തിന് കുറവുകൾ ഉള്ളത്.?

ഇന്ദ്രനെ അംഗീകരിക്കാൻ അയാള് ഒരു തരത്തിന്റ മേലങ്കി എടുത്ത് അണിയണമോ. നിങ്ങൾക് എന്തു തോന്നുന്നു.?

അതോ നിങ്ങളെ വീഴ്ത്താൻ അയാൾ ആ ഏത് പെണ്ണും വീഴുന്ന രണ്ടുവരി പാട്ട് പടിയാൽ മതിയോ 😃😃

Alex Thomas ന്റെ പോസ്റ്റ് ലിങ്ക് :https://m.facebook.com/groups/683962525101170?view=permalink&id=1616941175136629

ഈ പോസ്റ്റിൽ വന്ന ചില പ്രധാന കമന്റുകൾ ഇങ്ങനെ ആയിരുന്നു..!!!

“ഇന്ദ്രൻ ഡെഡിക്കേഷൻ ലെവൽ കുറവാണ്..പ്രിത്വിരാജ് നു കോണ്ഫിഡന്റസ് ലെവലും ടെഡിക്കേഷൻ കൂടുതൽ ആണ്.

ഒരു ക്ലാസിൽ നന്നായി പഠിക്കുന്ന 2 കുട്ടികൾ.ഒരാൾ നല്ല ഹാർഡ് വർക്ക് ചെയ്തു മുൻപന്തിയിൽ മറ്റെയാൾ ജസ്റ്റ് കളസിൽ കേൾക്കുന്ന പരീക്ഷ പേപ്പറിൽ എഴുതുന്നു അത്രേ യുള്ളൂ..”

“വില്ലൻ ആയും സഹ നടൻ ആയും എട്ടൊമ്പത് വർഷം അഭിനയിച്ചിട്ട് ആണ് ഇന്ദ്രജിത് നായക നിരയിലേക്ക് ഉയർന്നത്.. 2010-12 കാലഘട്ടത്തിൽ ലിജോയുടെ നായകൻ,സിറ്റി ഓഫ് ഗോഡ്, ഈ അടുത്ത കാലത്ത് പോലുള്ള പടങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ബാച്ച്ലർ പാർട്ടി, വെള്ളരിപ്രാവിന്റെ ചങ്ങാതി പോലുള്ള പടങ്ങളിൽ നായക തുല്യ വേഷങ്ങളും അഭിനയിച്ചു കൂടാതെ ചില സിംഗിൾ ഹീറോ സബ്ജെക്ട് കളിലും നായകൻ ആയി അഭിനയിച്ചും മുൻ നിരയിലേക്ക് വന്നു കൊണ്ടിരുന്നതാണ് അദ്ദേഹം..

ബട്ട്‌ എന്ത് കൊണ്ടോ ആ യാത്ര അവിടെ തന്നെ നിൽക്കുകയാണ്.. പുതു മുഖങ്ങളുടെ വലിയൊരു തള്ളി കയറ്റം ഉണ്ടായ സമയം ആയതു കൊണ്ടാകാം… പരിചയ സമ്പന്നരായ പല ഡിറക്ടർസ് ഉം ഇന്ദ്രജിത്തിനെ നായകനായി ഉപയോഗിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്.. 2010 നു ശേഷം ഉണ്ടായ കഴിവുള്ള പല new gen സംവിധായകരും ആസിഫ്, നിവിൻ, ഫഹദ് പോലുള്ള താരങ്ങൾക്കു കൊടുത്ത പല റോൾ കളും ഇന്ദ്രജിത്തിനും ഇണങ്ങുന്നതായി പലപ്പോളും തോന്നിയിട്ടുണ്ട്..

ഇതിനേക്കാളൊക്കെ ഉപരിയായി സ്വന്തം മാർക്കറ്റ് നു വേണ്ടി പ്രൊജക്റ്റ്‌ കൾ ഉണ്ടാക്കി എടുക്കാനോ തേടി പിടിക്കാനോ പുള്ളിയും മിനക്കെട്ടിട്ടില്ല എന്ന് തോന്നുന്നു.. സ്റ്റാർ വാല്യൂ കൂടാൻ ഇന്ദ്രജിത് തന്നെ പുതിയ സബ്ജെക്ട് കൾ കണ്ടെത്തുകയും വേണ്ടി വന്നാൽ അത് പ്രൊഡ്യൂസ് ചെയ്യുകയും ചെയ്യേണ്ടി വരും.. അല്ലെങ്കിൽ നിവിൻ വിനീത്, ആസിഫ് ജിസ് ജോയ്, ഫഹദ് ശ്യാം ജയസൂര്യ രഞ്ജിത് പോലെ ഒരു ടീം ഉണ്ടാക്കി എടുത്ത് success ഉണ്ടാക്കി എടുക്കേണ്ടി ഇരിക്കുന്നു…”

Trending

To Top
error: Content is protected !!