ARTICLES

മനോജ് കെ ജയനും നവ്യ നായരും !!! മലയാളികൾക്ക് മുന്നിൽ ഇവരെന്താണ് ഇനി തെളിയിച്ചു കാണിക്കേണ്ടത്..!!!

മലയാള സിനിമ പാഴാക്കി കളയുന്ന രണ്ട് ടാലന്റുകളാണ് മനോജ് കെ ജയനും നവ്യ നായരും.

സകല വില്ലൻ വേഷങ്ങളും അച്ഛൻ വേഷങ്ങളും സൈഡ് വേഷങ്ങളും സിദ്ദിഖിന് കൊടുത്തു പ്രേക്ഷകരെ മടുപ്പിക്കുന്നതിന് പകരം മനോജിനെയോ മുകേഷിനെയോ ഒക്കെ പരിഗണിക്കാൻ സംവിധായകർക്ക് തോന്നാത്തത് എന്താണ് എന്ന് അറിയാൻ പാടില്ല.

സിദ്ദിക്ക് നല്ല നടനാണ് പക്ഷേ “ബന്ധങ്ങൾ” ആണ് അദ്ദേഹത്തിന്റെ അവസരങ്ങൾക്ക് ഒരു കാരണം എന്ന് തോന്നിയിട്ടുണ്ട്.

മനോജ് ec centric വേഷങ്ങളിൽ നന്നായി ശോഭിച്ചിരുന്നു എങ്കിലും ആ ഇമേജിന് വെളിയിൽ ഉപോയിഗിക്കപ്പെടേണ്ട നടൻ തന്നെയാണ്.

അങ്ങേര് വടി കുത്തി നടക്കും വരെ wait ചെയ്യാതെ കൃത്യമായി ഉപയോഗിക്കേണ്ട ഉത്തരവാദിത്വം സിനിമക്കാർക്കുണ്ട്.

നടൻ എന്ന നിലയിൽ അയാൾ ഇനിയെന്ത് പ്രൂവ് ചെയ്‌തു കാണിക്കാനാ ?

നവ്യ നായർ തിളങ്ങി നിന്ന ജെനറേഷനിലുള്ള (early 2000’s) മിക്ക സിനിമ നടിമാരെയും ഒരുതരം പുച്ഛമാണ് ആളുകൾക്ക്.

അതിനൊരു പ്രാധാന കാരണം ആ കാലയളവ് മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നു. അലമ്പ് പടങ്ങളുടെ നീണ്ട ലിസ്റ്റ് എല്ലാവരുടെയും ക്രെഡിറ്റിൽ ഉണ്ട്‌.

എന്നാൽ ആ കാലഘട്ടത്തിൽ നടന്മാരുടെ കാര്യം വരുമ്പോൾ “തിരിച്ചു വരവ് ” എന്ന പേരിൽ ഏതെങ്കിലും സിനിമ വച്ചു കൊണ്ടാടുകയും ചെയ്യും.

ഇന്ന് സോഷ്യൽ മീഡിയ കാലത്ത് പുകഴ്ത്തപ്പെടുന്ന മിക്ക നടിമാരെയും വെല്ലുന്ന talent ഉളള ആളാണ് നവ്യ.

അവരുടെ അഭിനയം മോശമാണെന്ന് ഒരാളും പറയാനിടയില്ല. Dance choreography ഇന്നും കോമഡിയായി നിൽക്കുന്ന മലയാള സിനിമയിൽ നവ്യ അന്നിട്ട സ്റ്റെപ്പുകൾക്ക് പോലും ഒരു ഭംഗിയുണ്ട്.

നല്ല choreography ഉണ്ടെങ്കിൽ മലയാളത്തിന്റെ sai pallavi ആകാൻ യോഗ്യതയുള്ള കൊമേർഷ്യൽ ആക്ട്രസ് കൂടിയാണവർ.

സിനിമയിൽ പൊളിറ്റിക്സ് ഒരുപാട് ചർച്ച ആകുന്ന ഈ സമയത്തു പോലും dark skinned ആയിട്ടുള്ള അധികം പേരില്ല മുൻനിര നടിമാരായി.

അന്ന് നവ്യ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു.

ഇപ്പോഴും അവർക്ക് 34 വയസ്സേ ഉള്ളൂ. പ്രിത്വിരാജിനെക്കാൾ 3 വയസ്സ് കുറവ്. She deserves a second chance.

◆ശശി പാലാരിവട്ടം ◆സിനിമാ പാരഡീസോ ക്ളബ്

ഈ പോസ്റ്റിൽ വന്ന ചില പ്രധാന അഭിപ്രായങ്ങൾ ഇങ്ങനെ ആയിരുന്നു…

മനോജ്‌ നല്ലൊരു നടൻ ആണ്‌ പക്ഷെ പഴയ മനോജിനെ പുള്ളിക്ക്‌ തന്നെ ഇപ്പൊൾ ഓർമ്മയുണ്ടോ എന്നറിയില്ല..ലൗഡ്‌ ആൻഡ്‌ സബ്ടിൽ ആക്ടിംഗ്‌ ഒക്കെ അയാൾ പണ്ട്‌ സുന്ദരമായി ചെയ്തിട്ടുണ്ട്‌..

സർഗ്ഗം,ചമയം,സല്ലാപം,സോപാനം ഇതൊക്കെ ചിലതാണ്‌.സോപാനത്തിലെ പാട്ടുകാരന്റെ റോൾ ഒക്കെ അനന്തഭദ്രത്തിലെ ദിഗംബരന്റെ നേരെ വിപരീതമാണ്‌.

അമിതാഭിനയമില്ലാതെ അഭിനയിക്കാൻ ഒക്കെ അന്ന് മനോജിനു അറിയാമായിരുന്നു..ഇപ്പോഴത്തെ റോൾ ഒന്നും ചലഞ്ചിംഗ്‌ അല്ല, ആരും അതൊന്നും കൊടുക്കുന്നതും ഇല്ല.

നവ്യ underutilized ആണ്..! അവര് സിനിമയിലേക്ക് വന്ന കാലഘട്ടം തന്നെ ആണ് പ്രശ്നം. ഉദാഹരണം സുജാത പുള്ളിക്കാരി ചെയ്തിരുന്നെങ്കിൽ ഒന്ന് കൂടി നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്

Trending

To Top
error: Content is protected !!