viral

രമ്യാ കൃഷ്ണന്റെ വീഴ്ച്ചയും, ഐ.വി ശശി എന്ന സംഭവവും..!!! കുറിപ്പ് ചർച്ചയാകുന്നു..

എടുത്ത് പറയേണ്ടത് രമ്യ കൃഷ്ണന്റെ വീഴ്ച്ചയും, അതിരപ്പള്ളി & ക്ളൈമാക്‌സ് സീനും..ഐ.വി ശശി ശരിക്കും ഒരു സംഭവമാണ്..!!! മൂവീസ് സ്ട്രീറ്റ് ഗ്രൂപ്പ്ൽ യുവാവ് എഴുതിയ കുറിപ്പ് വായിക്കാം..

“ഇത്രേം കാലം ഇതിലെ നടന്നിട്ടും അങ്ങനൊരു മരം അവിടെ നിക്കുന്നത് ഞാൻ കണ്ടിട്ടില്ല” പറവൂർ ഭരതന്റെ പ്രശസ്ത വാചകം അന്വർത്ഥമായത് ഇന്ന് അനുരാഗി (1988) കണ്ടപ്പോഴാണ്..

പഴയ ദൂരദർശൻ കാലത്തോ പിന്നീട് കേബിൾ കാലത്തോ ഈ സിനിമ കണ്ടിട്ടില്ല..

അല്ലെങ്കിൽ ചിലപ്പോ കണ്ട് മറന്നതാവാനും മതി..എന്തായാലും ലോക്ക് ഡൗണിനും ,കേടായ മൊബൈൽ ഫോണിനും നന്ദി..ഇല്ലെങ്കിൽ ലാപ് തുറന്ന് യൂട്യൂബ് തപ്പുമായിരുന്നില്ല…

“ചിറകുകൾ വിൽക്കാൻ കിട്ടുമെങ്കിൽ എനിക്കും വാങ്ങി തരൂ… അല്ലെങ്കിൽ നിങ്ങളെന്റെ അടുത്ത് നിന്ന് എവിടെയും പോകരുത് ” – ആനി -❤️ “മാൻ ഓഫ് നോ കൺട്രി എന്ന് പറയാറില്ലേ… അത് പോലെയാണ് ഞാൻ ..മാൻ ഓഫ് നോ ടൗൺ…നോ വില്ലേജ്… നോ ഹൗസ്….എനിക്ക് മേൽവിലാസമില്ല” – സാമു-❤️

ഈ ഡയലോഗുകളുടെ ഒപ്പം ആ ബി.ജി.എം കൂടെ കേറി വരുമ്പോ ഉള്ള ഒരു ഫീലുണ്ട് .❤️❤️ ഒരു രക്ഷയുമില്ലെന്ന് പറഞ്ഞാൽ ഒരു രക്ഷയുമില്ല… ഏട്ടന്റെ .പ്രണയം എന്ന് പറഞ്ഞാൽ ഏറ്റവുമാദ്യം ഓർമ്മയിൽ വരുന്ന രണ്ട് മുഖങ്ങൾ സോഫിയും, ക്ലാരയുമായിരുന്നു..ഇനി തൊട്ട് ആനിയും.. ❤️

കഥയിലേക്ക് – 1988 ലെ സുന്ദരനായ ഏട്ടൻ (സാമു) വൈൽഡ് ലൈഫിൽ ഡോക്യുമെന്ററി ചെയ്യുകയാണ്… പുരാവസ്തു വകുപ്പിന്റെ മുന്നറിയിപ്പ് ബോർഡ് അവഗണിച്ചു കാറിൽ ഡ്രൈവ് ചെയ്ത് വന്ന ആനി(രമ്യാ കൃഷ്ണൻ ) ഒരു അപകടത്തിൽ പെടുന്നു.വള്ളിപ്പടർപ്പിൽ തൂങ്ങി കിടന്ന ആനിയെ സാമു രക്ഷിക്കുന്നു..

സാമു ആനിയെ തന്റെ ടെന്റിലേക്ക് കൊണ്ട് പോകുന്നു..അത്യാവശ്യം ഗുരുതരമായി തന്നെ പരിക്കേറ്റ ആനിയെ എം.ബി.ബി.എസ് പഠിച്ചതിന്റെ പിൻബലത്തിൽ സാമു ശുശ്രൂഷിക്കുന്നു..

ചോരയിൽ മുങ്ങിയ വസ്ത്രങ്ങൾ അഴിച്ചു സ്വന്തം വസ്ത്രങ്ങൾ ധരിപ്പിക്കുന്നു..രണ്ട് രാത്രികൾ ആനി സാമുവിനോപ്പം ആ ടെന്റിൽ കഴിയുന്നു..

സാമുവിന്റെ മാന്യമായ പെരുമാറ്റം ആനിയെ വല്ലാതെ ഇമ്പ്രെസ്സ് ചെയ്യിക്കുന്നു..സാമു ആണെങ്കിൽ അടുപ്പത്തിലും മനപ്പൂർവമെന്നോണം ആനിയുമായി ചെറിയ ഒരു അകൽച്ച സൂക്ഷിക്കുന്നു…

മനസ്സിന്റെ നിയന്ത്രണം വിട്ട് പോയേക്കാവുന്ന നിരവധി സന്ദർഭങ്ങളിൽ സാമു ആത്മനിയന്ത്രണം കാണിക്കുന്നു..(ആത്മ നിയന്ത്രണം എന്ന് പറഞ്ഞാൽ ഇതാണ് ആത്മനിയന്ത്രണം 😃😀)

മുറിവുകൾ ഒരു വിധം സുഖപ്പെട്ട് പോകാൻ തയ്യാറെടുത്ത ആനിയെ സാമു കാട് കാണാൻ ക്ഷണിക്കുന്നു..ആദ്യം നിരസിച്ചെങ്കിലും വൈകീട്ടോടെ തിരിച്ചു വീട്ടിൽ എത്തിക്കാം എന്നുള്ള സാമുവിന്റെ വാക്കിൽ ആനി അതിന് സമ്മതിക്കുന്നു..

എന്നാൽ കാട്ടിനുള്ളിലെ കാഴ്ചകൾ കണ്ട് തിരിച്ചു പോരുമ്പോൾ അവർക്ക് വഴി തെറ്റുന്നു..ഇരുള് പടർന്നതോടെ ഒരു ഏറുമാടത്തിൽ ആ രാത്രി കഴിച്ചു കൂട്ടാൻ അവർ തീരുമാനിച്ചു.. അങ്ങനെ മൂന്നാമതൊരു രാത്രി കൂടി ആനി സാമുവിനൊപ്പം..

പ്രണയം അങ്ങ് പരന്നൊഴുകുകയാണ് ❤️❤️
ചിലയിടത്തെല്ലാം ഒരു തൂവാനത്തുമ്പി ടച്ചും ഫീൽ ചെയ്തു..

പടം മൊത്തത്തിൽ കിടിലൻ മേക്കിങ് ആണ്.. എടുത്ത് പറയേണ്ടത് രമ്യ കൃഷ്ണന്റെ വീഴ്ച്ചയും, അതിരപ്പള്ളി & ക്ളൈമാക്‌സ് സീനും..

ഐ.വി ശശി ശരിക്കും ഒരു സംഭവമാണ്.. ❤️

Trending

To Top
error: Content is protected !!