MALAYALAM BREAKING NEWS

ലൂസിഫർ തീർന്നു; ഇനി ആടുജീവിതത്തിനായി ജോർദാനിലേക്ക് പറക്കാനൊരുങ്ങി പൃഥ്വി !!

ബെന്യാമീന്റെ വളരെ പ്രശസ്‌തമായ നോവലാണ് ആടുജീവിതം. ഈ പുസ്തകത്തെ പുസ്തകത്തെ ആസ്പദമാക്കി ബ്ലസി പ്രിത്വിരാജിനെ നായകനാക്കി ഒരുക്കുന്ന സിനിമ നേരത്തെ തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. സിനിമയുടെ ഒരു ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കുകയും ചെയ്‌തിരുന്നു. ബാക്കി ഷെഡ്യൂളുകളുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജോർദാനിലാണ് ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുന്നത്. ഇതിനു ശേഷം ഈജിപ്തിലായിരിക്കും ചിത്രീകരണം. പൃഥ്വിരാജിന്റെ വലിയ മേക്കോവർ തന്നെ ചിത്രത്തിൽ പ്രതീക്ഷിക്കാം. അമലാ പോളാ‍ണ് സിനിമയിൽ നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഈ വർഷം സിനിമ തീയറ്ററുകളിൽ എത്തില്ല. 2020ലായിരിക്കും ആടുജീവിതം റിലീസ് ചെയ്യുക എന്നാണ് സൂചന.

എ ആർ റഹ്‌മാൻ യോദ്ധക്ക് ശേഷം മലയാളത്തിൽ തിരികെ എത്തുന്ന സിനിമ എന്ന പ്രത്യേകതയും ആടുജീവിതത്തിനുണ്ട്. ചിത്രത്തിനായി രണ്ടു ഗാനങ്ങൾ പൂർത്തിയാക്കിയതായി എ ആർ റഹ്‌മാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ കെ യു മോഹനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
error: Content is protected !!