കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ജയറാം ചിത്രം ആണ് ആട് പുലിയാട്ടം. ജയറാം, രമ്യ കൃഷ്ണൻ, ഷീലു അബ്രഹാം, രമേശ് പിഷാരടി തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം തിയേറ്റർ വിജയം നേടുകയും ആ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. എന്നാൽ ഷീലു എബ്രഹാം ആണ് ജയറാമിന്റെ നായികയായി ചിത്രത്തിൽ എത്തിയത് എങ്കിലും ഷീലുവിന് മുൻപ് ആ വേഷം ചെയ്യാൻ മറ്റൊരു നടിയെ ആണ് അണിയറ പ്രവർത്തകർ സമീപിച്ചത്.
എന്നാൽ ജയറാമിന്റെ നായികയായുള്ള അവസരം ആ താരം നിഷേധിക്കുകയായിരുന്നു ഇപ്പോൾ ഈ വിഷയത്തിൽ സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, ജയറാമിന്റെ നായികയാവാൻ വിസമ്മതിച്ച നടി. ജയറാം അഭിനയിച്ചു സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു ആടുപുലിയാട്ടം. പക്ഷെ അതിൽ ഷീലു എബ്രഹാം ചെയ്ത റോൾ ചെയ്യാൻ ആദ്യം മറ്റൊരു നടിയെ ആണ് അണിയറക്കാർ സമീപിച്ചത്. ജയറാമിന്റെ നായികയാവൻ തനിക് താല്പര്യം ഇല്ലെന്ന് ആ നടി പറഞ്ഞു.
ജയറാം ചിത്രങ്ങൾ പരാജയപെടുന്നത് കൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. മെഗാസ്റ്റാർ സിനിമയിൽ ആദ്യ നാളിൽ അഭിനയിച്ച ആ നടിക്ക് ഈ തിരസ്‌കരണം നടത്തിയ ശേഷം മരുന്നിനു പോലും റോളുകൾ കിട്ടിയില്ല.. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ച ഷീലുവിന് ജയറാമിനൊപ്പം അഭിനയിക്കുവാൻ ആടുപുലിയാട്ടത്തിലൂടെ സാധിച്ചു. ഈ അടുത്ത് ജോഷിയുടെ പാപ്പനിൽ ഒരു മിനുട്ടിൽ വന്നു പോവുന്ന വേഷത്തിൽ ആ നടിയെ കാണാൻ സാധിച്ചു എന്നുമാണ് പോസ്റ്റ്.
എന്നാൽ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ ആരാണ് ആ നടി എന്ന ചോദ്യം ആരാധകരിൽ നിന്ന് ഉയരാൻ തുടങ്ങി. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. നടി ജുവൽ മേരി വർഗീസ് ആണ് ആ നടി എന്നാണ് ആരാധകരിൽ പലരും പറഞ്ഞിരിക്കുന്നത്. ജുവൽ ആണ് ആ നടി എങ്കിൽ നമ്മൾ പ്രേക്ഷകർ ആ കുട്ടിയോട് നന്ദി പറയണം, ആ കുട്ടി ഈ റോൾ ചെയ്തിരുന്നേൽ ഷീലു രമ്യ കൃഷ്ണന്റെ റോൾ ചെയ്തേനെ, അത് മുന്നിൽ കണ്ട് നോ പറഞ്ഞതാണ്. പ്രേക്ഷകരെ രക്ഷിച്ചത് ഇപ്പൊ കുറ്റമായോ?
അതിപ്പോ ഇതില്‍ അഭിനയിച്ചിരുന്നെങ്കിലും വലിയ മാറ്റം ഒന്നും ഉണ്ടാകില്ല – അവതാരക എന്ന നിലയില്‍ കൊള്ളാം പക്ഷെ അഭിനയത്തില്‍ അത്ര കഴിവൊന്നും ഒരു സിനിമയിലും തോന്നിയില്ല. അടുത്തിടെ വിജയ് സേതുപതിയുടെ കൂടെ ഒരു സിനിമയില്‍ കണ്ടിരുന്നു, ജയറാമിന്റെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ചപ്പഴേ നടിയുടെ കാലക്കേട് ആരംഭിച്ചു. ജയറാമിന്റെ നല്ല കാലവും ഇപ്പൊ ഏട്ടൻ വെച്ചടി വെച്ചടി കയറ്റമാണ്, പിന്നെ ആ നടി എന്ത് വേണം തിങ്കൾ മുതൽ വെള്ളി വരെ എന്ന ദുരന്തതിനു ശേഷം സെയിം നടൻ, സ്ക്രിപ്റ്റ് റൈറ്റർ, ഡയറക്ടർ വീണ്ടും ഒന്നിക്കുമ്പോൾ ആരായാലും പെട്ടന്ന് ഓക്കേ പറയില്ല. അതും രണ്ടു സിനിമ തമ്മിൽ ഗാപ് പോലും ഇല്ല തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.