മലയാളികളുടെ ഇഷ്ടപ്പെട്ട കോമഡി താരമാണ് ധര്മ്മജന്. സിനിമകളിലൂടെയും മിനിസ്ക്രീനിലെ ഹാസ്യപരിപാടികളിലൂടെയും ധര്മ്മജന് എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭ ഇലക്ഷന് രാഷ്ട്രീയത്തിലും ധര്മ്മജന് നിറഞ്ഞ് നിന്നിരുന്നു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നാണ് ധര്മ്മജന് മത്സരിച്ചത്. എന്നാല്‍ ഇലക്ഷന് പരാജയപ്പെടുകയാണ് ഉണ്ടായത്. ഇലക്ഷന് റിസല്‍ട്ട് പ്രഖ്യാപിക്കുന്ന സമയത്ത് ധര്മ്മജന് നേപ്പാളില്‍ ഷൂട്ടിങില്‍ ആയിരുന്നതൊക്കെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് നടന്. മനോരമ ന്യൂസില്‍ നേരെ ചെവ്വേ എന്ന പ്രേഗ്രാമിലാണ് ധര്മ്മജന് അത് വ്യക്തമാക്കിയത്. ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ ധര്മ്മജന് അവിടെ നിന്ന് മുങ്ങി എന്നൊരു ആക്ഷേപമുണ്ടായിരുന്നു. എന്തുകൊണ്ടായിരുന്നു ആ ജനവിധി അരിയാന്‍ കാത്തുനില്‍ക്കാതിരുന്നത്. ഇതായിരുന്നു അവതാരകന്റെ ചോദ്യം. ഞാന്‍ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ എല്ലാവരോടും പറഞ്ഞിട്ടുണ്ടായിരുന്നു എനിക്കൊരു സിനിമയുണ്ട് അത് നേപ്പാളിലാണ് അവിടെ എനിക്ക് പോകേണ്ടി വരും ഇലക്ഷന്റെ റിസല്‍ട്ടിന് ഞാന്‍ ഉണ്ടാകില്ല. അവിടെയുള്ള എല്ലാവര്ക്കും ഇതറിയാം. ബാലുശ്ശേരിയിലുള്ള എല്ലാവരോടും പറഞ്ഞിട്ടാണ് ഇലക്ഷന് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ നേപ്പാളിലേക്ക് പോയത്.
അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ എനിക്ക് തിരിച്ച് റിസല്‍ട്ടിന് വരാന്‍ പറ്റാത്ത ഒരവസ്ഥ വന്നു. അതൊരു പുതിയ സംവിധായകന്റെ സിനിമയാണ്. വളരെ കഷ്ടപ്പെട്ടാണ് അവിടെ പടം ചെയ്യുന്നത്. ഇലക്ഷന് റിസല്‍ട്ട് ഒക്കെ വരുന്ന സമയത്ത് എനിക്ക് അവിടെ വെച്ച് കോവിഡ് പോസിറ്റീവ് ആയി. എന്നിട്ടും ഞാന്‍ അഭിനയിക്കുവാണ്. ധര്മ്മജന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇത് കേട്ട് അവതാരകന് വീണ്ടും ചോദിച്ചു. അപ്പോള്‍ കൊറോണയും വെച്ചുകൊണ്ട് നേപ്പാളില്‍ കഷ്ടപ്പെട്ട് അഭിനയിച്ച ആ സിനിമ ഏതാണ്. തിരുമാലി എന്നാണ് ആ സിനിമയുടെ പേര്. ഒരു കോമഡി സബ്ജക്ട് ആണ്. ബിബിന്‍ ജോര്‍ജാണ് അതിലെ നായകന്. ഷാഫി സാറിന്റെ അസ്സോസിയേറ്റ് ആയിരുന്ന രാജീവ് ഷെട്ടിയാണ് സംവിധാനം. ധര്മ്മജന് പറയുന്നു.
എന്നാല്‍ ധര്മ്മജന് പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും അഭിനയം തുടരാന്‍ കാണിച്ച മനസ്സ് ആരും കാണാതെ പോകരുതെന്നും ചിലര്‍ പറയുന്നു. ഇതൊക്കെ കൊണ്ടാണ് ഇലക്ഷന് പരാജയപ്പെട്ടതെന്നും അവര്‍ പറയുന്നു. എന്നാല്‍ കോവിഡ് പോസീറ്റ് ആണെന്ന് അറിയാതെയാണ് എട്ട് ദിവസങ്ങള്‍ താന്‍ അഭിനയിച്ചതെന്നാണ് നടന് ഇന്റര്‍വ്യൂവില്‍ പറയുന്നതെന്നും പിന്നെ ടെസ്റ്റ് ചെയ്തപ്പോഴാണ് പോസീറ്റീവ് ആയ കാര്യം അറിയുന്നതെന്നും പറയുന്നു. അതുകൊണ്ട് തന്നെ ടെസ്റ്റ് ചെയ്തിട്ടും അഭിനയിച്ചു എന്ന് പറയാന്‍ പറ്റില്ല എന്നും മറ്റു ചിലര്‍ പറയുന്നുണ്ട്.