ബ്രഹ്മധത്തൻ നമ്പൂതിരിപ്പാടിന്റെ മകൻ ആണ് ജഗന്നാഥൻ എന്നാണ് അദ്ദേഹം പറയുന്നത്

മോഹൻലാലിന് നിരവധി ആരാധകരെ നേടി കൊടുത്ത ചിത്രങ്ങളിൽ ഒന്നാണ് ആറാംതമ്പുരാൻ. നിരവധി ആരാധകർ ആണ് ഈ ചിത്രത്തിന് ഇന്നും ഉള്ളത്. മോഹൻലാലിന്റെ മാസ്സ് ഡയലോഗുകളും സംഭാഷങ്ങളും എല്ലാം ഇന്നും ആരാധകർക്ക് കാണാപ്പാഠം ആണ് എന്നതാണ് സത്യം. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ ജോഡിയായി വരുന്നത്. ആവർത്തന വിരസത ഇല്ലാതെ ഇന്നും പ്രേക്ഷകർ കാണുന്ന ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് ഇത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം വലിയ തിയേറ്റർ ഹിറ്റ് ആയിരുന്നു.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഒരു ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ലെൻ ലീ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ബ്രഹ്മധത്തൻ നമ്പൂതിരിപ്പാടിന്റെ മകൻ ആണ് “ജഗന്നാഥൻ ” എന്നാണ് അദ്ദേഹം പറയുന്നത്… എന്നാൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ മകളാണ് “ഉണ്ണിമായ ” എന്നത് തുടക്കത്തിലേ ഈ സീനിൽ പറയുന്നുണ്ട്. “ഇതിന്റെ തള്ള ചത്തു പോയി എന്നും എന്റെ ചോരക്ക് പിറന്നതാണെന്നും.

ബ്രഹ്മദത്തൻ പറഞ്ഞതായി അതിൽ വിവരിക്കുന്നുമുണ്ട്. മാത്രമല്ല ചിത്രത്തിൽ ഉണ്ണിമായായും ബ്രഹ്മദത്തന്റെ മകളായി തന്നെ ആണ് കാണിക്കുന്നതും. അങ്ങനെ എങ്കിൽ ജഗന്നാഥനും ഉണ്ണിമായായും സഹോദരി സഹോദരൻ മാരല്ലേ? അഥവാ ഉണ്ണിമായ അല്ലെങ്കിൽ കൂടി അവൾ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ മകൾ എന്നാണ്. ഒരിടത്തും അത് അല്ല എന്ന് കാണിക്കുന്നുമില്ല എന്നിട്ടും ഉണ്ണിമായ എങ്ങനെ ജഗന്നാഥനെ പ്രണയിച്ചു? ഒരു 1000 തവണ എങ്കിലും തീയേറ്ററിലും ടി വിയിലും ആയി കണ്ടു കാണും ഞാൻ ആറാംതമ്പുരാൻ.

എന്നെങ്കിലും ഷാജി കൈലാസ് നോടോ രഞ്ജിത് നോടോ കാണുമ്പോൾ ചോദിക്കാൻ കൊണ്ട് നടക്കുന്ന ഒരു സംശയം ആണ്. ഇതേ സംശയം നിങ്ങക്ക് തോന്നിയിട്ടുണ്ടെങ്കിൽ അഭിപ്രായം പങ്ക് വക്കാം എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിനു കമെന്റുകളുമായി എത്തിയത്. ആയിരം തവണ കണ്ടിട്ടും ഒരു തവണ പോലും അതിൽ വരുന്ന സംഭാഷണങ്ങൾ ശ്രദ്ധിച്ചില്ല എന്നു വേണം കരുതാൻ, ശ്രീവിദ്യയുടെ ഭർത്താവിൻ്റ മകൾ ആയിട്ടാണ് ഉണ്ണി മായയെ കാണിക്കുന്നത്. അത് ഏതോ വർമ ആണെന്നാണ് മനസ്സിലായത്‌.ഉണ്ണി മായേടെ അച്ഛൻ ദത്തൻ തമ്പുരാൻ. ജഗന്നാഥന്റെ അച്ഛൻ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. അത്രേ ഉള്ളൂ.

കണിമംഗലം ദത്തൻ തമ്പുരാനും, കാളൂർ ബ്രഹ്മദത്തൻ നമ്പൂതിരിയെയും മനസിലായില്ലേ ഒരുപാട് വട്ടം സിനിമ കണ്ടിട്ടും, ഇത്രയും തവണ കണ്ടിട്ടും കണിമംഗലം കോവിലകത്തെ ദത്തൻ തമ്പുരാന്റെ മകളാണ് ഉണ്ണിമായ എന്നും. കണിമംഗലം കാവിലെ പൂജാരിയായ കാളൂർ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകനാണ് ജഗന്നാഥനെന്നും മനസ്സിലായില്ലെന്ന് പറയുന്നത് അതിശയമാണ്. ദേവിയുടെ തിരുവാഭരണം മോഷ്ടിച്ചു എന്ന് ആരോപിക്കപ്പെടുമ്പോൾ ബലിക്കല്ലിൽ തല തല്ലി മരിക്കുന്ന കഥാപാത്രം ആണ് പൂജാരിയായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. ദത്തൻ തമ്പുരാൻ നാട് വിട്ട് പോവുകയും ചെയ്തു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment