ARTICLES

പലരും കരുതിയിരുന്നത് മറ്റേതോ രാജ്യത്തെ ആളാണ് എന്നായിരുന്നു. പക്ഷെ.

മലയാളികള്‍ കഴിഞ്ഞ നാളുകളില്‍ ഏറ്റവും കൂടുതല്‍ തവണ കാണുകയും ഇഷ്ടപെടുകയും ചെയ്‌തൊരു അന്യഭാഷചിത്രമായിരുന്നു രാക്ഷസന്‍. നായകനെക്കാള്‍ ഉപരി അതിലെ വില്ലന്‍ വേഷമായിരുന്നു എല്ലാവരും ശ്രദ്ധിക്കപ്പെട്ടത്. ക്രിസ്റ്റഫറും മേരിഫെര്‍ണാണ്ടസ് ആയും വില്ലനായി എത്തിയ നടന്‍ അക്ഷരാര്‍ത്ഥത്തില്‍ സിനിമ കാണുന്ന പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു. ഇംഗ്ലീഷുകാരനോ പോര്‍ച്ചുഗീസ് കാരനോ ആണോ ആ നടന്‍ എന്നുപോലും പലരും സംശയിച്ചിരുന്നു. എന്നാല്‍ തമിഴ് നടനായ സരവണന്‍ ആയിരുന്നു ആ രണ്ട് വേഷത്തിലും തിളങ്ങി കൈയടി വാരിക്കൂട്ടിയത്.

മലയാളത്തിലും അത്തരത്തില്‍ ഒരു വില്ലന്‍ കഥാപാത്രം സംഭവിച്ചിരിക്കുകയാണ്. തിയേറ്ററുകളില്‍ വിജയമാവുകയും ഒറ്റിറ്റിയിലും മിനിസ്‌ക്രീനിലും ആ വിജയം ആവര്‍ത്തിക്കുകയും ചെയ്ത സിനിമ ആയിരുന്നു ഓപ്പറേഷന്‍ ജാവ. മലയാളികള്‍ അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത പുതിയൊരു പശ്ചാത്തലത്തില്‍ നിന്നാണ് സിനിമ സംസാരിച്ചത്. നവാഗതനായ തരുണ്‍ മൂര്‍ത്തി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. മുന്‍നിരതാരങ്ങളൊന്നും ഇല്ലാതിരുന്നിട്ട് കൂടി സിനിമ ഗംഭീരവിജയമായിരുന്നു നേടിയത്. ബാലുവര്‍ഗ്ഗീസും ലുക്ക്മാനുമായിരുന്നു നായകന്മാരായി എത്തിയത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ബിനുപപ്പും തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തി.

സിനിമയിലെ വില്ലന്‍ കഥാപാത്രമായിരുന്നു മൈക്കില്‍ പാസ്‌ക്കല്‍ വെള്ളയാന്‍. കാഴ്ചയില്‍ ബ്രിട്ടീഷുകാരനെ തോന്നിക്കുന്ന കഥാപാത്രം. കുറച്ച് നേരമേ സിനിമയില്‍ ഉള്ളൂവെങ്കിലും കാണുന്ന പ്രേക്ഷകരെകൊണ്ട് മികച്ചത് എന്ന് പറയിക്കാന്‍ വെള്ളയാനായി. പലരും കരുതിയിരുന്നത് അതൊരു ഇംഗ്ലീഷ് കാരന്‍ തന്നെയാണ് ചെയ്തത് എന്നായിരുന്നു. രൂപത്തിലും ഭാവത്തിലും അങ്ങനെ തന്നെ കരുതാനേ നിര്‍വ്വാഹമുള്ളു. എന്നാല്‍ വെള്ളയാനായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചയാള്‍ മലയാളിയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ ശരത്ത് തേനുമൂല.

കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലാണ് ആദ്യമായി ശരത്ത് അഭിനയിക്കുന്നത്. ശരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ശരത്ത് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബാല്യകാലചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടി ശരത്തിനേയും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ഒരു ശരാശരി സാധാരണക്കാരന്‍ അതിനപ്പുറം എന്തേലുമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. നന്നായി യാത്ര ചെയ്യും അത്യാവശ്യം സാമൂഹിക കാര്യങ്ങളില്‍ ഇടപെടും. വ്യക്തമായ ഇടതുപക്ഷ കാഴ്ച്ചപ്പാടും നിലപാടുകളുമുണ്ട്. വിസിബിലിറ്റി കൂടുതലായതിനാല്‍ ഒളിച്ചിരിക്കാനിഷ്ടം. സ്വകാര്യതയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ശരത്ത് തേനുമൂല തന്നെകുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

Trending

To Top
error: Content is protected !!