ചില ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ചിത്രങ്ങളിലെ വ്യത്യസ്ത തന്നെയാകാം അതിന് ശ്രദ്ധനേടി കൊടുക്കുന്നത്. സാധാരണക്കാരും സെലിബ്രിറ്റികളും വരെ പങ്കുവെയ്ക്കുന്ന ഫോട്ടോസ് ഇതുപോലെ വൈറലാകാറുണ്ട്. മികച്ച ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആകണം എന്നു കൂടിയില്ല ഇപ്പോള്‍. മൊബൈല്‍ ഫോണില്‍ പോലും പലരും അതിശയിപ്പിക്കുന്ന ഫോട്ടോ എടുക്കുകയും അതൊക്കെ വൈറലാവുകയും ചെയ്യുന്നു. പണ്ടൊക്കെ മോഡലുകളാണ് ഫോട്ടോഷൂട്ടുകള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ആരും മോഡലുകളാണ് ഈ പുതിയ കാലത്ത്.
ദിവസം തോറും നിരവധി ഫോട്ടോഷൂട്ട് ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതില്‍ പലതും വൈറലാവുകയും ചെയ്യുന്നു. വ്യത്യസ്തമായ ആശയവും അവതരണവും ലൊക്കേഷനുകളുമാണ് ഹിറ്റടിക്കാനുള്ള മാനദണ്ഡം. പുതിയ ആശയങ്ങള്‍ക്കായി ഫോട്ടോഗ്രാഫറുമാരുടെ ഇടയില്‍ വലിയ മത്സരങ്ങള്‍ തന്നെ നടക്കുന്നുണ്ട്. സിനിമാ താരങ്ങളും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളില്‍ ഇപ്പോള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. നായികമാര്‍ മോഡലുകളാകുന്ന ഒരുപാട് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട യുവനടി.
ഈദ് ദിനത്തോട് അനുബന്ധിച്ചാണ് നടി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മലിഹ മരുഭൂമിയില്‍ നിന്നാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. അറബിക്കഥകളിലെ രാജകുമാരിയെ പോലെ വസ്ത്രം ധരിച്ചാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യം പങ്കുവെച്ച ചിത്രത്തില്‍ നടിയുടെ കണ്ണുകള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ചാരനിറത്തില്‍ തിളങ്ങുന്ന കണ്ണുകള്‍ വൈകാതെ തന്നെ വൈറലാവുകയും ചെയ്തു. പലയിടങ്ങളിലും കണ്ണിന്റെ ഉടമയെ തിരഞ്ഞ് ആള്‍ക്കാരെത്തി. വീണ്ടും നടി തന്റെ മുഖം കാണുന്ന രീതിയിലുള്ള ചിത്രം പോസ്റ്റ് ചെയ്തു. മലയാളികളുടെ പ്രിയതാരമായ ഐമ റോസ്മി സെബാസ്റ്റിയനാണ് ആ കണ്ണുകളുടെ ഉടമയായ സുന്ദരി.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന നിവിന്‍പോളി ചിത്രത്തില്‍ നായകന്റെ അനുജത്തിയായി എത്തിയ ഐമയെ മലയാളികള്‍ മറക്കാന്‍ ഇടയില്ല. അത്രത്തോളം മലയാളികള്‍ ഏറ്റെടുത്ത ചിത്രമായിരുന്നു വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം. ദൂരം എന്ന സിനിമയിലൂടെ നായികയായിട്ടാണ് ഐമ മലയാളത്തിലേക്ക് എത്തുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ മകളായും ഐമ തിളങ്ങി. പടയോട്ടം എന്ന സിനിമയിലും പിന്നീട് ഐമ അഭിനയിച്ചു. ബിജുമേനോന് ആയിരുന്നു ചിത്രത്തിലെ നായകന്. നിര്‍മ്മാതാവ് സോഫിയപോളിന്റെ മകന് കെവിനെയാണ് ഐമ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം ദുബായിലാണ് ഐമ.