ആരും അറിയാതെ പുറകില്‍ ഇരുന്നു നായികയെ ഒളിഞ്ഞു നോക്കുന്ന ആള്‍ ആരാണെന്ന് പിടികിട്ടിയോ ?

വായ്നോക്കാത്ത ആളുകളെ ഇന്നത്തെ സമൂഹത്തിൽ കണ്ടു കിട്ടാൻ വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ഈ കാര്യത്തിൽ ഒരു അപവാദമാണ് പ്രകാശ്. സ്വന്തം കാമുകി ഒപ്പം ഇരിക്കുമ്പോളും അപ്പുറത്ത്‌ ഒരുപാട് പെങ്കിട്ടികൾ ഇരിക്കുബോഴും പ്രകാശ് അതൊന്നും ശ്രെദ്ധിക്കാതെ സിനിമ കാണുന്നത് നമുക്ക് കാണാൻ സാധിക്കും. നിറം എന്ന ആയിരത്തിതൊള്ളയിരത്തിതൊണ്ണൂറ്റിയൊന്പത്തിൽ പുറത്തിറങ്ങിയ കമൽ ചിത്രത്തിലാണ് ഇതേപോലെ ഉള്ള ഒരു രംഗം കടന്നു വരുന്നത്. ബോബൻ ആലമൂടാൻ അവതരിപ്പിച്ച പ്രകാശ് എന്ന കഥാപാത്രം ഒരു നിഷ്കു എന്നതിലുപരി ആ കാലഘട്ടത്തിലെ ഒരു ജന്റിൽ മാനയാണ് പ്രകാശ് ചിത്രത്തിൽ എത്തുന്നത്. ഒരു മികച്ച സിനിമ പ്രേമി എങ്ങനെആയിരിക്കണം എന്ന് പ്രകാശ് നമുക്ക് കാട്ടി തരുന്നു. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും താൻ കാണുന്ന ചിത്രത്തിൽ നിന്ന് അണുവിട ശ്രെദ്ധ മാറ്റാതെ ആണ് പ്രകാശ് ആ ചിത്രം കാണുന്നത്.

 

എന്നാൽ അതെ രംഗത്തിൽ തന്നെ കോഴി എന്ന് ആധുനിക സമൂഹം വിശേഷിപ്പിക്കുന്ന വായ്നോക്കികളെയും കമൽ അവതരിപ്പിക്കുന്നുണ്ട്. ആ രംഗത്തിൽ തന്നെ നായികയായ ശാലിനിയെ വായനോക്കുന്ന ഒരു പയ്യനെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. ഒരു ജൂനിയർ ആര്ടിസ്റ് ചെയ്ത് ആ രംഗത്തിൽ തിയേറ്റർ സ്ക്രീനിലേക്കൾ കൂടുതൽ അയാൾ ശാലിനിയെ നോക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ശാലിനിയോട് കടുത്ത ആരാധനയുള്ള ഒരാളോ സിനിമയിൽ തന്റെ മുഖം എല്ലാവരും കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാളായിരിക്കാം ആ രംഗത്തിൽ ഉള്ളത്.

ഇന്നല്ലെങ്കിൽ നാളെ തന്റെ സ്വന്തം ആകാൻ പോകുന്നു എന്ന് ഉറപ്പുള്ള സോനയെ ഇത്രയും അടുത്ത് കിട്ടിയിട്ടും അതും തിയേറ്റർ പോലെ ഒരു സ്ഥലത്ത് സൗകര്യത്തിന് കിട്ടിയിട്ടും ഒരു നോട്ടം കൊണ്ട് പോലും തെറ്റായ ഒരു നീക്കം മുന്നോട്ട് വെക്കാത്ത പ്രകാശ് ഒരു അവസരവാദിയല്ല എന്ന് തെളിയിക്കുന്നു. കാമുകി കാമുകന്മാർ തിയേറ്ററിൽ ഒരുമിച്ചു സിനിമയ്ക്ക് പോകുന്നത് പഴയ കാലം മുതലേ നില നിന്ന് വരുന്ന ഒരു കാര്യമാണ്. എന്നാൽ തന്റെ കാമുകിയെ ഒഴിവാക്കി സിനിമയ്ക്ക് മുൻതുക്കാം കൊടുക്കുന്ന പ്രകാശ് ആയിരിക്കട്ടെ എല്ലാ സിനിമ പ്രേമികളുടെയും ഹീറോ.