അതിമനോഹര വർക്കൗട്ട് ഫോട്ടോസുകളുമായി അഭയ ഹിറൺന്മയി

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അഭയാ ഹിറൺമയി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അഭയ. ഖൽബിൽ തേനൊഴുകണ കോഴിക്കോട് എന്ന ഒരൊറ്റ ഗാനത്തിലൂടെയാണ് മലയാളികളുടെ ശ്രദ്ധ താരം പിടിച്ചു പറ്റിയത്. മറ്റുള്ള ഗായികമാരിൽ നിന്നും അഭയയെ മാറ്റിനിർത്തുന്നത് വ്യത്യസ്തമായ ശബ്ദമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ താര പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുന്നത്. ഉദയംപേരൂരിലുള്ള ഒരു ജിം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴാണ് വർക്ക് ഔട്ട് ചെയുന്ന ചിത്രങ്ങൾ താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായത്.

ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ് അഭയ. താരം അത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. താരത്തെ പിന്തുണച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഭയങ്കര സുന്ദരിയാണെന്നും അടിപൊളിയാണെന്നും ജീവിതത്തിൽ തോറ്റു കൊടുക്കാതെ എപ്പോഴും ഇതു പോലെ പുഞ്ചിരിച്ചുകൊണ്ട് വിജയിച്ച് നിലക്കണമെന്നും തരത്തിലുള്ള ആരാധകരുടെ കമന്റുകളാണ് വരുന്നത്.

Leave a Comment