അന്ന് ഞാൻ ആ സിനിമ ചെയ്യുമ്പോൾ എനിക്കൊരു 15,16വയ്യസ് ഉള്ളു..അന്നത്തെ സൊസൈറ്റിയുടെ ഒരു പ്രോഡക്റ്റ് ആയിരുന്നു ഞാൻ


ചില സിനിമകൾക്ക് മലയാളികളുടെ സ്വീകരണ മുറിയിൽ ഇന്നും സ്ഥാനമുണ്ട്. അത്തരത്തിൽ മലയാളികളുടെ മനസ്സിൽ ഇന്നും സ്ഥാനം നേടിയ സിനിമകളിൽ ഒന്നാണ് ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമ. രാജ സേനൻ എന്ന മലയാളത്തിലെ അതുല്യ സംവിധയകൻ സംവിധാനം ചെയ്ത മലയാളത്തിലെ അന്നത്തെ മികച്ച ഹിറ്റ് സിനിമ ആയിരുന്നു ഞങൾ സന്തുഷ്ടരാണ് എന്ന സിനിമ. കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായ ജയറാം നായകനായ സിനിമയിൽ അഭിരാമി ആയിരുന്നു നായികയായി എത്തിയത്. മറ്റു മികച്ച താരങ്ങളും അണി നിരന്ന സിനിമയിൽ ചർച്ച ചെയ്ത കഥയെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ ചർച്ച.


പണക്കാരിയും അഹങ്കാരിയുമായ ഭാര്യയെ അടക്കി നിർത്തുവാൻ ശ്രമിക്കുന്ന ഭർത്താവ് കഥാപത്രത്തെയാണ് സിനിമയിൽ കാണിക്കുന്നത്. നായികാ കഥാപാത്രം വിദ്യ സമ്പന്നയും അതുപോലെ മോഡേണും ആണ്. അത്തരത്തിൽ ഒരു കഥാപാത്രം അന്നത്തെ സിനിമകളിൽ വളരെ അഹങ്കാരിയും അത്തരത്തിൽ ഒരു മോഡേൺ കഥാപാത്രമായാൽ അത് മോശം ആണ് എന്നുമായിരുന്നു ചിത്രീകരിക്കപ്പെട്ടിട്ടിരുന്നത്. ഇപ്പോളിതാ സിനിമയിലെ നായികാ തന്നെ ഈ കഥാപത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.


ഇന്നത്തെ അഭിരാമിക്ക് ആ സിനിമയോട് തീരെ യോജിപ്പില്ല എന്നാണ് താരം പറയുന്നത്. മാതൃഭൂമിയുടെ വെക് അപ് കേരള എന്ന പ്രോഗ്രാമ്മിലാണു അഭിരാമി ഇക്കാര്യം തുറന്നു പറഞ്ഞത്. മാസങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പണ്ടത്തെ കാലത്ത് ഇത്തരത്തിൽ ഒരു ഭാര്യയെ കിട്ടിയാൽ അടിച്ചു ശെരിയാക്കാം എന്നായിരുന്നു.പണ്ടത്തെ സമൂഹത്തിന്റെ വിചാരം. അത് തന്നെ ആയിരുന്നു പല സിനിമകളും ചർച്ച ചെയ്ത്തിരുന്നത്.


ഇങ്ങനെ ചിന്തിച്ച ഒരു സൊസൈറ്റിയുടെ പ്രോഡക്ട് ആയിരുന്നു താൻ എന്നും എന്നാൽ അതുകൊണ്ടു തന്നെ ഭാര്യയെ ഒരു വേദിയിൽ വെച്ച് അപാമാനിച്ചു കഴിഞ്ഞാൽ ചിരിക്കണം എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് താൻ എന്നുമാണ് താരം ഈ അഭിമുഖത്തിൽ പറഞ്ഞത്. പലരും പറയുവാൻ മടിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ അഭിരാമി എന്ന താരം തുറന്നു പറഞ്ഞിരിക്കുന്നത്. മൂവി സ്ട്രീറ്റ് എന്ന ഒരുപാട് ആരാധകരുള്ള സിനിമ സംഘടനയിൽ രഗിത് ആർ ബാലൻ എന്ന ആരാധകനാണ് ഇപ്പോൾ ഈ വിഷയത്തെ ചര്ച ചെയ്തിരിക്കുന്നത്.