മോഹൻലാലും മമ്മൂട്ടിയും തിളങ്ങി നില്‍ക്കുമ്പോഴും ആ റെക്കോർഡ് സ്വന്തമാക്കിയത് മുകേഷ് ആയിരുന്നു

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മൊയ്‌ദു പിലാക്കണ്ടി എന്ന യുവാവ് എഴുതിയ ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മലയാളത്തിലെ താരരാജാക്കൻമാർ ലാലേട്ടനും മമ്മുക്കയും ആണെങ്കിലും മലയാളത്തിൽ തുടർച്ചയായി ഏറ്റവും ഓടിയ പടത്തിലെ നായകൻ മുകേഷേട്ടനാണ്. മുകേഷേട്ടൻ നായകനായി സിദ്ദിഖ് – ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദറാണാ പടം. തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ തുടർച്ചയായി 405 ദിവസമാണ് പടം ഓടിയത്. ഇത് മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇനി തകർക്കപ്പെടാൻ ഇടയില്ലാത്ത റെക്കോർഡ് ആണ്. ലാലേട്ടൻ്റെ ചിത്രം 365 ദിവസവും മണിച്ചിത്രത്താഴ് 325 ദിവസവും ഓടിയതായും കേൾക്കുന്നുണ്ട്. മലയാളത്തിൽ ഇത്തരത്തിൽ കൂടുതൽ ദിവസങ്ങൾ ഓടിയ മറ്റു പടങ്ങൾ ഏതൊക്കെയാണ്? അതുപോലെ മറ്റുനായകനടൻമാരായ സത്യൻ, നസീർ, ജയൻ, മമ്മുക്ക, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ എന്നിവരുടെ മാക്സിമം റൺ കിട്ടിയ പടങ്ങളും റണ്ണിങ്ങ് ഡെയ്സും ഏതൊക്കെയാണ്. 150+ ദിവസങ്ങൾ ഓടിയ മലയാളത്തിലെ പടങ്ങൾ ഏതൊക്കെയാണ്? അറിവുള്ളവർ വിവരങ്ങൾ പങ്കുവെക്കുക എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. കേരളത്തിൽ ABC തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ പ്രദർശനം നടന്ന സിനിമ “ആട്ടക്കലാശം” ആണ്, ഇപ്പ നോക്കിക്കോണം … 650 ദിവസത്തെ ചിത്രത്തിന്റെ ആരും കേൾക്കാത്ത റെക്കോർഡും കൊണ്ട് ഫാൻസ്‌ വരുന്നത് . പോസ്റ്മാൻ എയറിൽ പോകാൻ റെഡി ആയിക്കോ … പിന്നെ ഗോഡ്ഫാദർ 405 അല്ല 406 ഡേയ്‌സ് ആയിരുന്നു, നായകൻ മുകേഷ് അല്ല ആ നടുക്ക് നിക്കുന്ന പുള്ളിക്കാരനാണ്, നായകൻ മുകേഷ് തന്നെയാണ്. അയാളുടെ പ്രണയത്തിനെ ചുറ്റിപ്പറ്റിയാണ് കഥ പ്രോഗ്രസ് ചെയ്യുന്നത്. വാശിക്കാരനായ, തെറ്റുദ്ധരിപ്പിക്കപ്പെട്ട അച്ഛനെ മകൻ തിരുത്തുന്നതല്ലേ ക്ലൈമാക്സ്?മേലേപ്പറമ്പിൽ ആൺവീട് ഒരു തിയേറ്ററിൽ മാത്രം ആയി 200+ ദിവസം ഓടിയിട്ടുണ്ട്.

മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് 365 ദിവസം ഓടിയ പടം. അത് കൊണ്ടാണ് ചിത്രം ഒരു ദിവസം കൂടെ കൂടുതൽ ഒടിച്ചു 366 ഡേയ്‌സ് ആക്കിയത്. ഇതൊക്കെ ഒറ്റ തീയറ്ററിൽ മാത്രമാണ് എന്നാണ് അറിവ്. ചിത്രം 366 തികച്ചത് എറണാകുളം സെന്ററിൽ ലിറ്റിൽ shenoys ൽ ആണ്, പ്രാഞ്ചിയേട്ടൻ and ദി സൈന്റ് 180 days മമ്മൂട്ടി യുടെ ഏറ്റവും വലിയ ലോങ് റണ്..(റിലീസിംഗ് സെന്റർ), ഐ.വി.ശശിയുടെ ‘അങ്ങാടി’ പോലെ പല ചിത്രങ്ങൾ. ഏറെ പിന്നോട്ട് പോവുകയാണെങ്കിൽ ജീവിതനൗക, ഉണ്ണിയാർച്ച, നീലക്കുയിൽ. അങ്ങനെ പലതും, ആദ്യമായി ഒരു വർഷം ഓടുന്ന സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ ആണ്.. റെഗുലർ ഷോയിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമയും ചാത്തൻ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.