ഉടനെ കൈലാഷ് കുടുംബവുമായി ജോൺ സാറിന്റെ വീട്ടിലേക്ക് കുതിച്ചു.


മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തായിരുന്നു ജോൺ പോൾ സാർ. കഴിഞ്ഞ ദിവസം ഈ ലോകത്ത് നിന്നും വിട്ടുപോയ അദ്ദേഹത്തിന് വീടവാങ്ങലിൽ നിരവധി പേര് കണ്ണീർ പൊഴിച്ചിരുന്നു. അത് മാത്രമല്ല മലയാള സിനിമക്ക് തീരാ നഷ്ടം തന്നെയാണ് അദ്ദേത്തിന്റെ നഷ്ടം എന്നാണ് പലരും അദ്ദേഹത്തിന്റ് കുറിച്ച് പങ്കുവെച്ചത്ത്. എന്നാൽ ഇപ്പോളിതാ താരത്തിനെ കുറിച്ച് ഒരു വാർത്ത സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ആരാധകൻ പങ്കുവെച്ചത് ചർച്ചയായി മാറുകയാണ്. ജോഹ്‌ പോൾ സാറിന്റെ ശിഷ്യനും കൂടിയായ ജോളി ജോസഫ് എന്ന അദ്ദേഹമാണ് കുറിപ്പ് പങ്കുവെച്ചത്.


ജോൺ പോൾ സാർ ന്റെ വിടവാങ്ങലിന്റെ ഉത്തരവാദി ഇവിടെയുള്ള വ്യവസ്ഥിതിയാണ് എന്നാണ് താരം തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. നീണ്ട ആറു കുറിപ്പ് തന്നെ പങ്കുവെച്ച അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്ന കാര്യങ്ങളിതാ. ഒരു ദിവസം ജോണ് പോൾ സാർ തന്നെ രാത്രി ഒരു എട്ടു മണി ആയപ്പോഴേക്കും വിളിക്കുകയൂം അദ്ദേഹം കട്ടിലിൽ നിന്ന് വീണു എന്ന് പറയുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുവാൻ ആവിശ്യപെടുകയും ചെയ്തു. കൂടെ ആരെയെങ്കിലും വിളിക്കുവാനും അദ്ദേഹം നിർദേശിച്ചിരുന്നു.


എന്നാൽ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന ഇദ്ദേഹത്തിന് പോകാൻ കഴിയാതെ വരികയും ആയതിനാൽ ആത്മസുഹൃത്തായ കൈലാഷിനോട് കാര്യം പറഞ്ഞു. ഉടൻ തന്നെ കൈലാഷ് അദ്ദേഹത്തിന്റെ വീടുവിലേക്ക് പോവുകയും അദ്ദേഹത്തിനെ ആശുപത്രിയിലെത്തിക്കുവാൻ ശ്രമിക്കുകയും ചെയ്തു . എന്നാൽ ജോണ് പോൾ സാറിന്റെ ശരീരഭാരം കാരണം അദ്ദേഹത്തിനെ ഉയർത്തുവാനുള്ള ശ്രമം നടന്നിനില്ല. തുടർന്ന് വിവിധ സ്റ്റേഷനുകളിലും മറ്റും മാറി മാറി വിളിക്കുകയും ആംബുലസുകൾ വിളിക്കുകയും ചെയ്തു. പക്ഷെ എല്ലാവരും ഒഴിഞ്ഞു മാറുകയാണുണ്ടായത് എന്നാണ് താരം പറയുന്നത്.


അദ്ദേഹത്തിനെ ഉയർത്തുവാൻ സഹായിക്കാൻ കഴിയില്ല എന്നും ഹോസ്പിറ്റലിൽ കൊണ്ട് പോകുവാൻ മാത്രമേ ചെയ്യാൻ കഴിയുള്ളു എന്നുമാണ് പലരും മറുപടി പറഞ്ഞത് എന്നാണ് താരം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അവസാനം പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് കുറച്ചു ഓഫീസർ മാർ ആംബുലൻസ് കൊണ്ട് വന്ന് അദ്ദേഹത്തിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അപ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു. അന്നത്തെ വീഴ്ച അദ്ദേഹത്തിന് ഉണ്ടാക്കിയ ആഖാതങ്ങൾ ചെറുതല്ല. അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നാമത്തിൽ ഒരു കൈ സഹായ പദ്ധതി ആവിഷ്കരിക്കണം എന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.