ഞാൻ ഫസ്റ്റ് റാങ്ക് കിട്ടി പോലീസ് ആയ ആൾ ആണെന്ന് സിനിമയിൽ പറയുന്നുണ്ട്

നിവിൻ പോളി നായകനായി എത്തിയ ചിത്രം ആണ് ആക്ഷൻ ഹീറോ ബിജു. എസ് ഐ ബിജു എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിൽ ഒരു പോലീസ്  ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് പറയുന്നത്. പല നർമ്മ മുഹൂർത്തങ്ങളും കോർത്ത് ഇണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മഞ്ജു വാണി എന്ന താരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ താൻ അഭിനയിച്ച രംഗത്തിൽ ബോഡി ഷൈമിങ് ഉണ്ടായിരുന്നോ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രം വളരെ സമർത്ഥനും ബുദ്ധിമാനായ പോലീസ് ഓഫീസറിനെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

അപ്പോൾ പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ വന്നിട്ട് ഇദ്ദേഹത്തിനോട് പറയുകയാണ് എന്നെ ഒരുത്തൻ കരണത്ത് അടിച്ചു എന്ന്. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ഒരു കാര്യവും ഇല്ല എന്ന് പറയുകയും ചെയ്തു. അപ്പോൾ തന്നെ ഇയാൾക്ക് മനസ്സിലാകും ഈ പറയുന്നത് ഉണ്ടായിപ്പ് ആണെന്ന്. ഇതിൽ ശ്രദ്ധ നേടിയിരിക്കുന്നത് നിവിൻ പോളിയുടെ കഥാപാത്രം സാധനം എന്ന് വിളിച്ചത് ആണ്.

ഇതിൽ പച്ചയായി പറയുന്നത് പോലീസ് ഓഫീസർമാരുടെ യഥാർത്ഥ കാര്യങ്ങൾ തന്നെയാണ്. പോലീസ് ഓഫീസർമാരുടെ എല്ലാത്തരം രീതികളും ജനങ്ങൾ അറിയാൻ വേണ്ടി പച്ചയായി പറഞ്ഞ കാര്യങ്ങൾ ആണ് സിനിമയിൽ. ഇതിലും വളരെ മോശമായ രീതിയിൽ സംസാരിക്കുന്ന പൊലീസുകാരെ എനിക്ക് അറിയാം. ഞാൻ ഒരു വക്കീൽ ആണ്. എന്റെ അച്ഛൻ ഒരു പോലീസുകാരൻ ആണ്. അത് കൊണ്ടൊക്കെ ആണ് ഞാൻ പറയുന്നത്.

സത്യത്തിൽ പോലീസുകാരുടെ ഒറിജിനൽ ആയുള്ള ഭാഷ നമുക്ക് കണ്ടിരിക്കാനോ കേട്ടിരിക്കാനോ പറ്റില്ല. പോലീസുകാരുടെ ഭാഷയെ വളരെ മയപ്പെടുത്തി ആണ് സാദനം എന്ന് പറഞ്ഞിരിക്കുന്നത്. അത് എങ്ങനെയാണ് ജനങ്ങൾ ഒരു ബോഡി ഷൈമിങ് ആയി കണ്ടത് എന്ന് എനിക്ക് അറിയില്ല. ഒരു പക്ഷെ എന്റെ ഈ ശരീരപ്രകൃതം കണ്ടിട്ടായിരിക്കാം അവർ ഇങ്ങനെ പറയുന്നത് എന്നും ആണ് താരം പറയുന്നത്.

Leave a Comment