പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നിവിൻ പോളി ചിത്രങ്ങളിൽ ഒന്നാണ് ഇത്

എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ നിവിൻ പോളി  പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് ആക്ഷൻ ഹീറോ ബിജു.  ബിജു എന്ന പോലീസ് കാരന്റെ വേഷത്തിൽ ആണ് നിവിൻ ചിത്രത്തിൽ എത്തിയത്. വലിയ പ്രേക്ഷക ശ്രദ്ധ  തന്നെ ആണ് ചിത്രം നേടിയത്. അനു ഇമ്മാനുവൽ, സൈജു കുറുപ്പ്, ജോജു ജോർജ്, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒരു പോലീസു കാരന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് ചിത്രം പ്രേക്ഷകർക്ക് കാണിച്ച് തന്നത്.

രസകരമായ നിരവധി നർമ മുഹൂർത്തങ്ങൾ കോർത്ത് ഇണക്കി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. നിരവധി ജൂനിയർ ആർട്ടിസ്റ്റുകളെ പ്രധാന വേഷത്തിൽ എത്തിച്ച ചിത്രം ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ക്രിസ്റ്റി ക്രിസ്റ്റഫർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത് ഇങ്ങനെ,  ആക്ഷൻ ഹീറോ ബിജു മൂവീ ഓ ടി ടി ഇറങ്ങിയതിനു ശേഷം എല്ലാവരും അതിലെ ബെസ്റ്റ് അഭിനയ മുഹൂർത്തങ്ങൾ പ്രത്യേകിച്ച് സുരാജ് ഏട്ടന്റെ പെർഫോമൻസ് പൊക്കി അടിച്ചപ്പോൾ അതിനു ഇടയിൽ മുങ്ങി പോയി എന്ന് എനിക്ക് തോന്നിയിട്ടുള്ള ആളാണ് ഈ ചേച്ചി. എന്റെ അമ്മ വീട് ചേർത്തല ആണ് അവിടെ നിന്ന് ഈ കഥാപാത്തരത്തിനെ പോലെ എറണാകുളത് പോയി ജോലി ചെയുന്ന ഒരുപാട് സ്ത്രീകലെ എനിക്ക് അറിയാം.

വണ്ടിക്കൂലി പോലും ഇല്ലാതായപ്പോൾ ആണ് സാറെ ജോലി നിർത്തിയത് എന്ന് പറഞ്ഞത് ഒക്കെ അന്യായ ഒർജിനാലിറ്റി ആയിരുന്നു. സൊ എനിക്ക് ഈ കഥാപാത്രം ശെരിക്കും ഫീൽ ആയി പോയി. ഇവരെ അതിനു മുൻപും ശേഷവും വേറെ ഒരിടത്തും കണ്ടിട്ടില്ല. ആരാണെന്നു ആർകെങ്കിലും അറിയാമോ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

ഹരിപ്രിയ ഉമേഷ് എന്ന കലാകാരി ആണ് കക്ഷി എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. ഒരാളെ ഇങ്ങനെ ടാഗ് ചെയ്യുന്നത് ശരിയല്ലെന്ന് തോന്നുന്നു. അവർക്ക് അത്‌ ചിലപ്പോൾ ബുദ്ധിമുട്ട് ആകും, അവർ ഒരു സെലിബ്രിറ്റി അല്ലെ ? ഈ ഒരു പോസ്റ്റ് വഴി അവർക്ക് സിനിമയിൽ കൂടുതൽ അവസരം കിട്ടുകയാണെങ്കിൽ കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ ചെയ്തതാണ്താങ്കളുടെ പോയിൻ്റ് മനസിലായി, സത്യം. ആ ഗതികേടും ദാരിദ്ര്യവുമൊക്കെ നന്നായി ഫലപ്പിച്ചു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment