സുകുമാരന് സ്വീകരണം നൽകുന്ന ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരത്തെ മനസ്സിലായോ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരം ആണ് സുകുമാരൻ. താരം വിട പറഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും മലയാള സിനിമ ചർച്ച ചെയ്യുന്ന ഒരു പേര് ആണ് നടൻ സുകുമാരന്റേത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൂടുതൽ സിനിമ ചെയ്ത താരം അധികനാൾ സിനിമയിൽ തിളങ്ങാൻ കഴിയാതെ വരുകയായിരുന്നു. നിരവധി കഥാപാത്രങ്ങളെ ആണ് സുകുമാരൻ അനശ്വരമാക്കി മാറ്റിയത്.

സുകുമാരന്റെ മക്കളും ഭാര്യയും മരുമക്കളും എല്ലാം ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ നിൽക്കുകയാണ്. ഇന്നും സുകുമാരനെ കുറിച്ച് മല്ലിക സുകുമാരൻ പറയാത്ത അഭിമുഖങ്ങൾ ഇല്ല. അത്രത്തോളം സുകുമാരൻ മല്ലികയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്നും മലയാള സിനിമയിൽ സുകുമാരൻ എന്ന് പറയുമ്പോൾ തന്നെ ഒരു പ്രത്യേക സ്ഥാനമാണ് ഉള്ളത്.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് സുകുമാരന് ഒരു വേദിയിൽ സ്വീകരണം നൽകിയപ്പോൾ എടുത്ത ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ അസ്ലം ഇബ്‌നു അബ്ദുൽ അസീസ് എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. 1970 കളിൽ മഞ്ചേരിയിൽ നടന്ന ഒരു പരിപാടിയിൽ അന്നത്തെ സൂപ്പർ താരം സുകുമാരന് സ്വീകരണം നൽകുന്ന ‘അപൂർവ്വ’ഫോട്ടോ.

ഈ പരിപാടിയുടെ അനൗണ്സർ അന്ന് മഞ്ചേരി ബാറിലെ അഭിഭാഷകനായ P A മുഹമ്മദ് കുട്ടിയെ ഫോട്ടോയിൽ കാണാം. അന്നും ഫ്രീക്കാനായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ ചിത്രം കാണുമ്പോൾ ഇന്നത്തെ ദുൽഖർ സൽമാനെ ഓർമ്മ വരുന്നില്ലേ..? (ഫോട്ടോക്ക് കടപ്പാട് സംവിധായകൻ സലാം ബാപ്പു.) എന്നുമാണ് പോസ്റ്റ്. ഈ ചിത്രത്തിൽ അന്നത്തെ അഭിഭാഷകൻ ആയ പി എ മുഹമ്മദ് ആണ് ഇന്നത്തെ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി.

മമ്മൂട്ടിയുടെ പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സുകുമാരന്റെ ആദ്യചിത്രം നിർമ്മാല്യം 1977 ൽ ആണ്‌ റിലീസ് ആയത്. ആ സമയത്തൊക്കെ സുകുമാരൻ മെലിഞ്ഞിട്ട് ആയിരുന്നു,ഈ സംഭവം 1980 ൽ ആണെന്ന് തോന്നുന്നു.പക്ഷെ മമ്മൂട്ടി തന്നെയാണ് സീനിയർ നടൻ 1970 ൽ സത്യനോടൊപ്പം അനുഭവങ്ങൾ പാളിച്ചകളിൽ, മുഖം കാണിച്ചു, തുടങ്ങിയ കമെന്റുകൾ ആണ് ഈ ഫോട്ടോയ്ക്ക് ആരാധകർ പറയുന്നത്.

Leave a Comment