ഓരോ സിനിമക്കും താരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയാണ് എന്നറിയാമോ ?


മലയാളികൾ എന്നും അറിയുവാൻ ശ്രമിക്കുന്ന അല്ലെങ്കിൽ അറിയുവാൻ അറിയ്യുവാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് താരങ്ങളുടെപ്രതിഫല തുക എത്രയാണ് എന്നുള്ള സംശയം. സിനിമയുടെ ഉള്ളിൽ നിൽക്കുന്ന അണിയറ പ്രവർത്തകർക്ക് ഇത്തരം കാര്യങ്ങൾ കൃത്യമായി അറിയാമെങ്കിലും സിനിമക്ക് പുറത്ത് നിൽക്കുന്നവർക്ക് ചിലപ്പോൾ ഇത്തരം കാര്യങ്ങള് കൂടുതൽ അറിയണം എന്നില്ല. അതിനാൽ തന്നെ ഒരു ചെറിയ ആകാംഷയുടെ പേരിൽ താരങ്ങൾക്ക് കിട്ടുന്ന പ്രതിഫല തുക എത്രയാണ് എന്നറിയാൻ വേണ്ടി ആരാധകരും പ്രേക്ഷകരും ഒരുപോലെ ചെവി കോർക്കാറുണ്ട്.


ഇൻഡസ്ട്രയുടെ വലുപ്പം അനുസരിച്ചു പല മേഖലകളിൽ ഉള്ളവർക്കും പല പ്രതിഫലം ആണ് ഉള്ളത് എങ്കിലും ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്നത് താരങ്ങൾ തന്നെയാണ് എന്നതിൽ സംശയവുമില്ല. മലയാളത്തിൽ തന്നെ എടുക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന താരം എന്ന് പറയുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടൻ തന്നെയാണ്. ഓരോ സിനിമക്കും എട്ടുകോടി മുതൽ പതിനേഴു കോടി രൂപവരെയാണ് ലാലേട്ടൻ ഓരോ സിനിമക്കും വാങ്ങുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്.


മലയാളത്തിൽ രണ്ടാമത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം മമ്മുക്ക തന്നെയാണ്. എട്ടുകോടിയോളം രൂപയാണ് താരം തന്റെ സിനിമക്ക് വേണ്ടി കൈപറ്റാറുള്ളത്. മൂന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് മലയാള സിനിമയുടെ സ്വന്തം ദുൽഖർ സൽമാൻ ആണ്. കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുവാൻ കഴിയുന്ന ഒരു നടനായി മാറുവാൻ കഴിഞ്ഞു എന്ന പ്രത്യേകതയും ദുൽഖറിനുണ്ട്. അതുകഴിഞ്ഞു അടുത്ത സ്ഥാനം നേടിയിരിക്കുന്നത് മറ്റാരുമല്ല നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ആണ്. ഏഴുകോടിയോളം രൂപയാണ് താരം തന്റെ പ്രതിഫല തുകയായി വാങ്ങുന്നത് .


നിവി പോളിയും ഫഹദ് ഫാസിലുമാണ് അടുത്ത താരങ്ങൾ ഇരുവരും നാഷണൽ ലെവലിൽ ഉയർന്നതുകൊണ്ടു തന്നെ ഇരുവരും തങ്ങളുടെ പ്രതിഫലത്തുകയായി കൈപറ്റാറുള്ളത് ആറുകോടിയോളം രൂപ ആണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. പിന്നീട് നടൻ ദിലീപാണ്. പണ്ട് മുതലേ സിനിമയിൽ സജീവമായ താരം മൂന്ന് കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് അടുത്തുള്ള വൃത്തങ്ങൾ പറയുന്നത് സിനിമയും കഥാപത്രങ്ങളും അനുസരിച്ചു പ്രതിഫലം വാങ്ങുന്ന താരങ്ങളും സിനിമയിലുണ്ട്.