ഞാൻ ആ സിനിമ ചെയ്തിരുന്നു എങ്കിൽ അതൊരു സാധാരണ സിനിമ ആയി പോയേനെ. പിന്നെ ചാക്കോച്ചൻ വന്നു അത് ചരിത്രമായി.


മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ കഥാപത്രങ്ങൾ കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് നടൻ വിനീത്. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച മലയാള നടൻ കൂടിയാണ്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും അപാര കഴിവുള്ള താരം തന്റെ നൃത്ത രംഗങ്ങൾ കൊണ്ടും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചു മുതൽക്കേ മലയാള സിനിമയിൽ സജീവമായ മലയാള താരം കൂടിയാണ് വിനീത്.


വിവിധ തരത്തിലുള്ള കഥാപത്രങ്ങൾ വരെ വളരെ അനായാസമായി ചെയ്യുവാൻ കഴിവുള്ള ഒരു കലാകാരൻ കൂടിയാണ് വിനീത്. നെഗറ്റീവ് ഷെഡ് ഉള്ള വില്ലൻ കഥാപാത്രങ്ങളും റൊമാന്റിക് ടച്ചുള്ള കാമുകൻ വേഷവുമെല്ലാം വിനീതിന്റെ കയ്യിൽ എന്നും ഭദ്രമായിരുന്നു. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിലെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് കഥാപത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും താൻ ചെയ്യാൻ കഴിയാഞ്ഞ കഥാപത്രങ്ങൾ എത്യോപിക്കെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പല കാരണങ്ങളാൽ ഒഴിവാക്കേണ്ടി വന്ന കഥാപാത്രങ്ങൾ ഇതൊക്കെയെയാണ് എന്നാണ് താരം പറയുന്നത്.


മലയാളത്തിൽ തന്നെ ഏറ്റവും ഹിറ്റായി മാറിയ സിനിമകൾ ആയ സല്ലാപം, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നി സിനിമകളിലെല്ലാം ആദ്യവും തന്നെയാണ് വിളിച്ചത് എന്നാണ് വിനീത് പറയുന്നത്. എന്നാൽ പല കാരണങ്ങളാൽ ഈ വേഷങ്ങൾ ചെയ്യുവാൻ സാധിച്ചില്ല എന്നും താരം പറയുന്നു. ദിലീപിന് മുന്നേ തന്നെ ആ സിനിമയിൽ തന്നെ വിളിച്ചിരുന്നു എന്നാൽ കാതൽ ദേശം, ശക്തി എന്നി സിനിമകളിൽ അഭിനയിക്കുന്ന തിരക്കുകളിൽ ആയിരുന്നതിനാൽ അത് വേണ്ടെന്ന് വെച്ച് എന്നും താരം പറഞ്ഞു. അന്ന് ആനി , മനോജ് , വിനീത് എന്നായിരുന്നു കാസ്റ് എന്നും പിന്നീടാണ് ദിലീപും മഞ്ജുവും ആയത് എന്നും താരം പറഞ്ഞു.


അനിയത്തിപ്രാവിലേക്ക് ഫാസിലിക്ക വിളിച്ചപ്പോഴും വേറെ ഒരു സിനിമയുടെ തിരക്കുകൾ ഉള്ളതിനാൽ തനിക്ക് അതും ഒഴിവാക്കേണ്ടി വന്നു എന്നും താരം പറയുകയാണ്. എന്നാൽ ഒരു സിനിമയുടെ ഫ്രഷ്‌നെസ്സ് അതിന്റെ കാസ്‌റ്റിംഗ്‌ ആണെന്നും അത് പ്രത്യേക ഒരുഭംഗി ആണ് എന്നും താരം പറഞ്ഞു. ആ സിനിമയിൽ ചാക്കോച്ചൻ അഭിനയിച്ചതിനാൽ അത് വലിയ ഹിറ്റ് ആയി ഞാൻ അഭിനയിച്ചിരുന്നു എങ്കിൽ സാധാരണ ഒരു സിനിമ ആയി മാറിയേനെ താരം പറഞ്ഞു. ഇത് തന്നെ ആയിരുന്നു മണിച്ചിത്ര താഴ് എന്ന സിനിമക്കും സംഭവിച്ചത്. താരം പറഞ്ഞു.