ആദ്യം ബാല താരം ,ഇന്ന് മിനിസ്‌ക്രീനിലെ സൂപ്പർ ഹിറ്റ് നായിക

ബാലതാരമായി എത്തി സിനിമയിലും സീരിയലുകളിലും എല്ലാം നായിക നായകന്മാർ ആയി അഭിനയിക്കുന്ന ഒരുപാട് താരങ്ങൾ ഉണ്ട് . ഇതിൽ പലരെയും കുട്ടിക്കാല ചിത്രങ്ങൾ കണ്ടാൽ നമുക്ക് തിരിച്ചറിയില്ല എന്നത് സത്യമുള്ള കാര്യവും ആണ്. അത്തരത്തിൽ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വലിയ രീതിയിൽ ഉള്ള പ്രേക്ഷക പ്രതികരണവും ലഭിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു താരത്തിന്റെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ആരാകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന ചിത്രത്തിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ ഐശ്വര്യയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അവന്തിക എന്ന കഥാപാത്രത്തെ ആണ് പരമ്പരയിൽ ഐശ്വര്യ അവതരിപ്പിക്കുന്നത്.

മിനിസ്ക്രീനിലേക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ എത്തിയ ഐശ്വര്യ ഇത്രയും കാലങ്ങൾ കൊണ്ട് നിരവധി പരമ്പരകളുടെ ഭാഗം ആയിട്ടുണ്ട്. മൂന്നാം വയസിൽ രവി വള്ളത്തോളിന്റെ മകളായി സൂര്യകാന്തി എന്ന പരമ്പരയിൽ അഭിനയിച്ച് കൊണ്ടാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.  അതിനു ശേഷം അങ്ങോട്ട് നിരവധി പരമ്പരകളുടെ ഭാഗമാകാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടി എടുക്കുന്നവയും ആയിരുന്നു.

ജ്വാലയായ് എന്ന പരമ്പരക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡും ഐശ്വര്യയ്ക്ക് ലഭിച്ചിരുന്നു. അലകൾ, മരുഭൂമിയിൽ പൂക്കാലം, ചന്ദ്രോദയം, കഥാനായിക തുടങ്ങി നിരവധി പരമ്പരകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തമിഴിലും മികച്ച കഥാപാത്രങ്ങൾ താരത്തിനെ തേടിഎത്തിയിരുന്നു. കുറച്ച് നാളത്തെ ഇടവേളയ്‌ക്കു ശേഷം ആണ് ഐശ്വര്യ മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ച് വരവ് നടത്തിയത്. എന്നാൽ ഐശ്വര്യയുടെ രണ്ടാം വരവിലും മികച്ച സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്. വളരെ വേഗം ആണ് അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ഐശ്വര്യ മലയാളി പരീക്ഷകരുടെ ശ്രദ്ധ നേടി എടുത്തത്.