ARTICLES

ഈ മോന്റെ അസുഖം എന്താണെന്ന് എനിക് മനസിലാകുന്നില്ല. മോശം കമന്റ് ഇട്ടയാൾക്കെതിരെ മറുപടി പറഞ് സുബി സുരേഷ്.

സുബി സുരേഷ് എന്ന താരം മലയാളി സിനിമ ആരാധകർക്കും മിനിസ്ക്രീൻ ആരാധകർക്കും ഒരുപോലെ സുപരിചിതയാണ്. മലയാളികളെ ചിരിപ്പിക്കാനും രസിപ്പിക്കാനും സുബി സുരേഷ് എന്ന അവതാരകക്ക് ഉള്ള കഴിവ് ചിലപ്പോൾ ഇന്ന് മലയാളം ഇൻഡസ്ട്രിയിൽ ഉള്ള മറ്റു അവതാരകർക്ക് കഴിഞ്ഞെന്ന് വരില്ല. അത്രയും കഴിവും സമാർഥ്യവും ഉള്ള അവതാരക ആണ് സുബി സുരേഷ്. എന്നാൽ ഒരു അവതാരക എന്നതിലുപരി അസാമാന്യ കാലബോധം കൈവശമുള്ള ഒരു നല്ല അഭിനേതാവ് കൂടിയാണ് താരം. അഭിനയം ആണെങ്കിലും കോമഡി ആണെങ്കിലും അവതരണം ആണെങ്കിലും സുബി വളരെ ഏറെ മുന്നിൽ തന്നെയാണ്.

മലയാള മിനിസ്ക്രീനിൽ ഏറെ ആരാധകരുണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു കുട്ടിപ്പട്ടാളം. മറ്റു റിയാലിറ്റി ഷോകളെ അപേക്ഷിച്ച് വളരെ വിത്യസ്തമായി കൊച്ച് കുട്ടികളെ മത്സരാര്ഥികളായി തിരഞ്ഞെടുത്ത് അവരോട് സംസാരിച്ച് വിജയിയെ തിരഞ്ഞെടുക്കുന്ന ഈ പ്രോഗ്രാം ഏറെ ആരാധകർ ഉണ്ടായിരുന്ന ഒരു റിയാലിറ്റി ഷോ ആയിരുന്നു. കേരളത്തിലെ മിക്ക കുടുംബങ്ങളും തങ്ങളുടെ മക്കൾ കുട്ടിപട്ടാളത്തിൽ ഒന്നു ചേരണം എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകണം. കാരണം അത്രയും സ്വീകര്യത ആയിരുന്നു കുട്ടിപ്പട്ടാളത്തിന് കിട്ടിയത്.

കുട്ടി പട്ടാളത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് തന്നെ സുബി സുരേഷ് എന്ന അവതാരക ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സുബി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു മോശം കമന്റ് നേരിടുകയുണ്ടായി. തന്റെ ഒരു ചിത്രത്തിന് താഴെ ആയിരുന്നു ഒരു ഞരമ്പൻ മോശമായി കമന്റ് എഴുതിയത്. എന്നാൽ അയാളെ വെറുതെ വിടാതെ തക്കതായ മറുപടിയും സുബി നൽകുകയുണ്ടായി. മൈ. എന്ന വാക്ക് ഉപയോഗിച്ച് കമന്റ് ഇട്ട ആളെ നിന്റെ വീട്ടിൽ.അച്ഛനോട് ചെന്നു പറയുക അപ്പോൾ അതിമറ്റെ അർത്ഥം മനസിലാകും എന്നു താരം മറുപടി പറഞ്ഞു.

പക്ഷെ പ്രശനം വഷളായപ്പോൾ അയാൾ കമെന്റ് എഡിറ്റ് ചെയ്ത് മൈക്ക് എന്നാക്കി. പക്ഷെ സുബി വെറുതെ വിടാൻ തയാറായില്ല. ഉടനെ തന്നെ തനിക്കു എന്തിന്റെ പ്രശനം ആണ് എന്ന് താരം സ്ക്രീന്ഷോട്ടോടെ തന്റെ ഫേസ്‍ബുക്കിൽ പങ്കുവെച്ചു. അയാൾ മോശം കമന്റ് ഇടുന്നത് മാത്രമല്ല എന്നും സുബിയെ അയാളുടെ വട്സാപ്പിൽ ക്ഷണിക്കുകയും ചെയ്തു എന്നും താരം വ്യക്തമാക്കി. കൂടാതെ അവന്റെ അസുഖം എന്താണെന്ന് മനസിലാകുന്നില്ല എന്നും ഇത് അവന്റെ വീട്ടുളരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും സുബി പങ്കുവെച്ചു.

Trending

To Top
error: Content is protected !!