ഒരു ചെറിയ അന്വേഷണത്തിലൂടെ ആണ് സിനിമ തുടങ്ങുന്നത് തന്നെ

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ചിത്രം ആണ് അടയാളം. മമ്മൂട്ടി ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ രേഖ, ശോഭന, മുരളി, ലാലു അലക്സ്, മണിയൻപിള്ള രാജു, വിജയരാഘവൻ, ജനാർദ്ദനൻ, ഇന്നസെന്റ്, ശങ്കരാടി, കെ പി ഉമ്മർ, കൽപ്പന, കുഞ്ചൻ തുടങ്ങിയ നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗമായി എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ കെൻസോ തെൻമ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിൽ വന്നതിൽ ഏറ്റവും മികച്ച അന്വേഷണ സിനിമകളിൽ ഒന്ന് എന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ പറ്റും എന്ന് പറയാൻ കഴിയുന്ന സിനിമ. ഇതിന്റെ കാസ്റ്റിംഗ് സൂപ്പർ ആണ്.

എത്ര പേരാണ്? മമ്മുക്ക, ലാലു അലക്സ്‌, ശോഭന, ഉമ്മർ, ഇന്നോസ്ന്റ്, കുഞ്ചൻ, രേഖ, മുരളി അങ്ങനെ ഭയങ്കര സ്റ്റാർ കാസ്റ്റ് ഉള്ള ഒരു സിനിമ. ഒരു ചെറിയ അന്വേഷണത്തിലൂടെ ആണ് സിനിമ തുടങ്ങുന്നത്. പിന്നീട് ഒരുപാട് ട്വിസ്റ്റ്‌ ആൻഡ് ടെൻസ് ലൂടെ കഥഗതി ആകെ മാറി മറയുന്നു.ഒരു ആണെങ്കിൽ കൂടി വില്ലനെ ചെലപ്പോ ഗസ്സ്‌ ചെയ്യാൻ പറ്റും. അത് അത്ര പ്ലെയിൻ ആയിട്ടല്ല സിനിമയിൽ കാണിച്ചിരിക്കുന്നത്, അതുപോലെ വൈ എന്നത്തിനാണ് കൂടുതൽ ഇന്ററസ്റ്റ് ആയിട്ട് തോന്നിയത്.

ഇതിലെ ഇക്കയുടെ കഥാപാത്രം ഒക്കെ കിടിലൻ ആയിരുന്നു, ഒരാളെയും വിശ്വസിക്കാത്ത, എല്ലാവരെയും സംശയം ഉള്ള ഒരു ഇൻവെസ്റ്റിഗേറ്റർ. നല്ല ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ കാണാൻ താല്പര്യം ഉള്ളവർ എന്തായാലും കാണേണ്ട ഒരു സിനിമയാണ് അടയാളം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്.

ഇക്കയുടെ വിഗ്ഗ് മഹാ ബോറായിരുന്നു. വെറുപ്പിച്ചു കളഞ്ഞു, സത്യം ആണ് പറയാൻ കരുതിയാതായിരുന്നു. ഇക്കയോഴിച് ബാക്കി എല്ലാവരും കിടിലൻ ലുക്ക്‌ ശോഭന ഒക്കെ അടിപൊളി, പടം ഫ്ലോപ്പ് ആയിരുന്നു, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്തായാലും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.

Leave a Comment