‘ഒരു അടീടെ കുറവ് ഉണ്ട്’ കോമഡി വീഡിയോ പങ്ക് വച്ച് ഒമര്‍ ലുലു

മലയാളത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തനായ സംവിധായകനാണ് ഒമര്‍ ലുലു. തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ച ഒമര്‍ ലുലുവിന്റെ യഥാര്‍ത്ഥ പേര് ഒമര്‍ അബ്ദുല്‍ വഹാബ് എന്നാണ്. ഹാപ്പി വെഡ്ഡിംഗ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമ സംവിധാനം ചെയ്താണ് ഒമര്‍ ലുലു മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. തന്റെ ആദ്യ സിനിമ തന്നെ തിയേറ്ററുകളില്‍ നൂറിലധികം ദിവസം പ്രദര്‍ശിപ്പിക്കുവാനും വാണിജ്യ പരമായി സാമ്പത്തിക നേട്ടമുണ്ടാക്കുവാനും ഒമറിനു സാധിച്ചു.

തന്റെ സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ അതിലെ ഭാഗങ്ങളോ ഗാനങ്ങളോ വൈറലാക്കാനുള്ള പ്രത്യേക കഴിവുണ്ട് ഒമറിന്. അതുവഴി സിനിമ കാണുവാനുള്ള ആരാധകരുടെ ആകാംക്ഷ കൂട്ടുകയാണ് തന്ത്രപരമായ നീക്കം. ഒമറിന്റെ ചിത്രങ്ങളെല്ലാം ഇറങ്ങുന്നതിനു മുന്‍പ് തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആവാറുണ്ട്.ഒരു അടാര്‍ ലൗ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും അതിലെ മാണിക്യ മലരായ പൂവീ എന്ന ഗാനം വലിയ തരംഗമായിരുന്നു.

സിനിമയ്ക്കു പുറമേ മ്യൂസിക്കല്‍ ആല്‍ബങ്ങളും ചെയ്തിട്ടുണ്ട് ഒമര്‍ ലുലു. ജാനാ മേരി ജാനായും തു ഹി ഹേ മേരി സിന്ദഗിയുമാണ് ഒമറിന്റെ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍. ബാബു ആന്റണി കേന്ദ്ര കഥാപാത്രമായ പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ അണിയറിലാണ് ഒമര്‍ ലുലു ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ് ഒമര്‍ ലുലു. തന്റെ പോസ്റ്റിനു താഴെ വരുന്ന പ്രകോപനമായ കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍ക്കാറുള്ള ഒമര്‍ ഈയിടെ ഈ ബുള്‍ ജെറ്റ് വിഷയത്തില്‍ തന്റേതായ അഭിപ്രായവും പ്രകടിപ്പിക്കുകയുണ്ടായി.

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഒമര്‍ലുലുവിന് വലിയ ആരാധകകൂട്ടമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവുമാണ് സംവിധായന്‍. സിനിമാ ഗ്രൂപ്പുകളില്‍ തന്റേതായ അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ഒമര്‍ ലുലു നടത്താറുണ്ട്. അഭിപ്രായങ്ങള്‍ ആരെയും പേടിക്കാതെ തുറന്ന് പറയുന്നതും കാണാം. എന്നാല്‍ തന്റെ പ്രൊഫൈലില്‍ പലതും പറഞ്ഞ് വരുന്നവര്‍ക്ക് അതേ നാണയത്തില്‍ തന്നെ സംവിധായകന്‍ മറുപടി കൊടുക്കുന്നുമുണ്ട്. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍സ്റ്റാര്‍ ആണ് അടുത്ത ചിത്രം.

 

View this post on Instagram

 

A post shared by OMAR LULU (@omar_lulu)