നല്ല തറവാട്ടിലെ സ്ത്രീകള്‍ ഭർത്താവ് ഉണ്ടതിന് ശേഷമേ ഉണ്ണൂ, അന്ന് മോഹൻലാലിന് കയ്യടിച്ച് ആരാധകർ

ഷഹീൻ ഉമ്മളിൽ എന്ന ആരാധകൻ സിനി ഫയൽ എന്ന ഗ്രൂപ്പിൽ എഴുതിയ ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മഹത്തായ ഭാരതീയ അടുക്കളയിലെ അനിയന്‍കുട്ടൻ. അഗ്നിദേവൻ സിനിമയിലെ ഒരു രംഗം: രവി വർമ്മ (അനിയൻകുട്ടൻ – മോഹൻലാൽ) ഭക്ഷണം കഴിക്കാന്‍ തീൻമേശയിലേക്ക് വരുന്നു. അപ്പോഴാണ് അച്ഛൻ ഇത് വരെ ഭക്ഷണം കഴിച്ചിട്ടില്ല ബാക്കി എല്ലാവരും കഴിച്ചു എന്ന കാര്യം അറിയുന്നത്. റൂമിൽ ചെന്ന് നോക്കുമ്പോള്‍ അച്ഛൻ കസേരയിൽ ചാരി ഇരുന്ന് ഉറങ്ങുന്നു. ‘അച്ഛാ എന്താ ഭക്ഷണം കഴിക്കാത്തത്?’ ‘മയങ്ങിപ്പോയി മോനേ. ആരും വിളിച്ചതും ഇല്ല’. അനിയന്‍കുട്ടൻ അച്ഛനെ തീൻമേശയിലേക്ക് കൂട്ടി. അച്ഛനെ വിളിച്ച് ഊട്ടാത്തതിന് കസിൻ സുദർശനയെ വഴക്ക് പറയുന്നു. അവിടേക്ക് അനിയൻകുട്ടന്റെ അമ്മ കയറി വരുന്നു. ‘നിങ്ങൾ ഭർത്താവിന്റെ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കുന്നില്ല. നല്ല തറവാട്ടിലെ സ്ത്രീകള്‍ ഭർത്താവ് ഉണ്ടതിന് ശേഷമേ ഉണ്ണൂ. എന്റെ അമ്മ അങ്ങനെ ചെയ്യാറേ ഇല്ല.’ അനിയൻകുട്ടൻ അമ്മയെ വഴക്ക് പറയുന്നു. ബഹളം കേട്ട് ചേട്ടൻ രാമ വർമ്മ (ദേവൻ) അങ്ങോട്ട് വന്ന് കാര്യം തിരക്കുന്നു. ‘അച്ഛനെ ആരും ശ്രദ്ധിച്ചില്ല.

എല്ലാവരും ഭക്ഷണവും കഴിച്ച് എണീറ്റ് പോയി’, അനിയന്‍കുട്ടൻ പറഞ്ഞു. ‘ അയിന് ഉരുട്ടി കൊടുക്കേണ്ട പ്രായം അല്ലല്ലോ അച്ഛന്’ ഏട്ടൻകുട്ടന്റെ കൗണ്ടർ. അതോടെ അനിയൻകുട്ടന്റെ കണ്ട്രോൾ പോകുന്നു. അനിയൻകുട്ടനും ഏട്ടൻകുട്ടനും കൈയാങ്കളിയുടെ വക്കത്ത് എത്തുന്നു. സീൻ അവസാനിക്കുന്നു. ഇനി ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ രംഗങ്ങള്‍ ഓർത്തു നോക്കൂ. ഭർത്താക്കൻമാർ കഴിച്ചതിന് ശേഷം മാത്രം ഭാര്യമാര്‍ കഴിക്കുന്ന നല്ല തറവാട് ആണ് അവിടെയും. വഴക്കും ബലം പിടുത്തവും ഒന്നും ഇല്ല. എല്ലാം നല്ല ഒഴുക്കിൽ സംഭവിക്കുന്നു. പക്ഷേ ഓരോ രംഗം കഴിയുമ്പോഴും നമുക്ക് പന്തികേട് തോന്നി തുടങ്ങുന്നുണ്ട്. സൗമ്യൻമാരായിരിക്കെ തന്നെ അച്ഛനും മകനും വില്ലൻമാരായി മാറുന്നുണ്ട്. ഒടുവില്‍ രണ്ട് പേരുടെയും തലയിലൂടെ അഴുക്ക് വെള്ളം ഒഴിക്കുന്നത് കാണുമ്പോള്‍ കയ്യടിച്ചു പോവുകയും നാണിച്ചു തല താഴ്ത്തിപ്പോവുകയും ചെയ്യുന്നു. അഗ്നിദേവൻ കണ്ടപ്പോൾ അനിയൻകുട്ടന്റെ കൂടെ നിന്നവർ ഇപ്പോള്‍ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നായികയുടെ കൂടെ നിക്കുന്നുണ്ടാകും. കാലത്തിലുണ്ടായ മാറ്റം ആണ്. രണ്ട് സിനിമകൾക്കും ഇടയില്‍ 23 വർഷങ്ങളുടെ കാല വ്യത്യാസം ഉണ്ട്. മലയാള സിനിമ എന്തായാലും മഹത്തായ ഭാരതീയ അടുക്കളയില്‍ നിന്ന് പുറത്ത് ഇറങ്ങി. എല്ലാ അനിയൻകുട്ടൻമാരും ഫ്യൂഡല്‍ അടുക്കള വിട്ട് ജനാധിപത്യ അടുക്കളയിൽ എത്തിയോ എന്നതാണ് ചോദ്യം?? ഈ രണ്ടു സിനിമകളിലെ രസകരമായ വേറൊരു പാരലല്‍ പറയാം.

1. അഗ്നിദേവനിലെ അച്ഛൻ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നു. ചായ കൊണ്ടു കൊടുക്കുന്നത് വേലക്കാരൻ. 2. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ അച്ഛൻ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നു. ചായ കൊണ്ടു കൊടുക്കുന്നത് ആദ്യം അമ്മ. അമ്മ പോയതിന് ശേഷം മരുമകൾ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായികയുടെ സ്ഥാനം ഒരു വേലക്കാരിയുടേത് മാത്രം ആണെന്ന് തിരിച്ചറിയുന്ന സമയത്താണ് നായിക സമരം ചെയ്യുന്നത് എന്ന് ഓർക്കുക. അഗ്നിദേവനിലെ അമ്മ ഇതേ സമരം ഉളള സ്വതന്ത്ര നിലപാട് ഉളള സ്ത്രീ ആണ് (അവരുടെ അവതരണം അനിയൻകുട്ടന്റെ കണ്ണിലൂടെ ആണെന്ന് ശ്രദ്ധിക്കണം). അത് കാരണമാണ് അനിയൻകുട്ടൻ അമ്മയെ വിമർശിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായികയെ വിമർശിക്കുന്ന ആളുകള്‍ ഇപ്പോഴും അനിയൻകുട്ടൻമാരായി തുടരുകയാണെന്നാണ് മനസ്സിലാക്കേണ്ടത് എന്നാണ് പോസ്റ്റ്.

ഇതിന്റെ കഥാപശ്ചാത്തലം വേറെ അല്ലെ സുഹൃത്തേ…. അതിൽ അച്ഛൻ കഥാപാത്രങ്ങൾ രണ്ടും രണ്ടാണ്…. ഉറങ്ങിപ്പോയ ആളെ ഭക്ഷണത്തിനു വിളിക്കുക മിനിമം മര്യാദ ആണ്…. ഇവിടെ അച്ഛൻ കഥാപാത്രത്തിന്റെ നിസ്സഹായതയും … കണ്ടു വന്ന അനിയൻ കുട്ടന്റെ നിസ്സഹായതയും ഉണ്ട്…..ആവശ്യത്തിന് ആവാം….ഇങ്ങനെ അമിതമായി കണ്ടതെല്ലാം വലിച്ചു കീറി കീറി ആണ് പ്രകൃതി പടങ്ങളെ ആളുകൾ വെറുത്തത്… അത് കൊണ്ട് തന്നെ ആണ് തിയേറ്ററിൽ ആളില്ലേ എന്ന് കരയേണ്ടി വരുന്നത്, പഴയ ഏത് സിനിമ എടുത്താലും ഇങ്ങനെ തന്നെയാണ്..പൊളിറ്റിക്കലി കറക്റ്റ് അല്ല..എന്നാൽ അപ്ഡേഷൻ വരുന്നത് നല്ല കാര്യം.വിവാഹം എന്നത് ‘സാധാരണക്കാർക്’ ഒരാചാരമാണ്. ” വികാരം അടക്കാൻ പറ്റില്ല എങ്കിൽ മാത്രം വിവാഹം കഴിക്കുക” എന്ന് കൂടി മനുസ്മൃതിയിൽ പറയുന്നുണ്ട്.. (ഈ മൂഞ്ചിയ ലോകത്തിൽ എന്തിനാ വെറുതെ സ്വന്തം പിള്ളേരെ ഉണ്ടാക്കി വിടുന്നത് ) താങ്കളുടെ ജിയോ കുട്ടി അത് കാണില്ല, കാരണം പുള്ളിയുടെ കണ്ണുകൾ പാവാടയ്ക് ഉള്ളിലേക്കു മാത്രം ആണ്, അതിൽ തെറ്റൊന്നുമില്ല പക്ഷെ ഇടയ്ക്കൊക്കെ വെളിയിൽ കൂടി തലയിട്ട് നോക്കണം. ഞാനും താനും ജിയോ ബേബിയുമൊക്കെ ഒക്കെ ഉണ്ടായത് കാമത്തിൽ നിന്നാടോ…പുരുഷന് കാമം അടക്കണമെങ്കിൽ ശീലിക്കുക തന്നെ വേണം…. മെനക്കെടണം…..ലോകത്തിൽ അങ്ങനെ പരിശീലിപ്പിക്കാൻ അവസരം ഉള്ളത് ശമരിമല മാത്രം ആണ്.41 ദിവസത്തെ പറയുന്ന പേരാണ് മണ്ഡല കാലം.41 ദിവസത്തെ ശീലത്തിൽ ശരീരത്തിനും മനസ്സിനും മാറ്റമുണ്ടായി നല്ല പുരുഷന്മാർ ഉണ്ടാവാൻ സാധ്യമായ അവസരമാണ് ശബരിമല.അതിനെ അങ്ങനെ നോക്കി കാണണം…അല്ലാതെ സ്വന്തം തന്തക്കൊണം കൊഞ്ഞനം കുത്തി നാട്ടാരെ കാണിച്ചിട്ട് എന്ത് കാര്യം തുടങ്ങിയ കമെന്റുകളും ഈ പോസ്റ്റിന് വരുന്നുണ്ട്.