ARTICLES

പയ്യന്‍ തനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആഗ്യം കാണിച്ചപ്പോള്‍

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ കണക്കെടുത്താല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ പഞ്ചാബിഹൗസ്സ് എന്ന സിനിമയും ഉണ്ടാകും. ആദ്യാവസാനം മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു സിനിമ ഉണ്ടോ എന്നും സംശയമാണ്. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടായിരുന്നു സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഖനീഫ, തിലകന്‍, ലാല്‍, ജനാര്‍ദ്ധനന്‍, മോഹിനി, ജോമോള്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ദിലീപ് ആണ് നായകനെങ്കിലും ഹരീശ്രീ അശോകന്റെ രമണനും കൊച്ചിന്‍ ഖനീഫയുടെ ഗംഗാധരന്‍ മുതലാളിയുമാണ് പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍. ഇപ്പോഴും ട്രോളുകളായും മറ്റും അവരൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നു.

എന്നാല്‍ പഞ്ചാബിഹൗസ്സ് എന്ന സിനിമയിലേക്ക് എത്തിയ വളരെ രസകരമായ കഥ വെളിപ്പെടുത്തുകയാണ് സംവിധായകന്‍. സംവിധായകരില്‍ ഒരാളായ റാഫി മനോരമ ആഴ്ചപതിപ്പില്‍ എഴുതിയ ഓര്‍മ്മകുറിപ്പിലാണ് തനിക്കുണ്ടായൊരു അനുഭവം പങ്കുവെച്ചത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ. മദ്രാസിലേയ്ക്കുള്ള ഒരു ട്രെയിനില്‍ യാത്ര ചെയ്യുക ആയിരുന്നു. യാത്രയ്ക്കിടെ വണ്ടി ഒരു സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍ തുടങ്ങി. പക്ഷെ പെട്ടന്നു തന്നെ അതു കേടാണെന്നു മനസ്സിലായി. അതിനാല്‍ ആ ഭക്ഷണം ട്രെയിനിലെ ഡസ്റ്റ് ബിന്നില്‍ ഇട്ടു. ഉടനടി ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാന്‍ തുടങ്ങി. ഞാന്‍ ആ പ്രവര്‍ത്തിയില്‍ നിന്നും അവനെ വിലക്കി. കൂടാതെ അവനു ഭക്ഷണം വാങ്ങാന്‍ പൈസയും കൊടുത്തു. സ്‌കൂള്‍ യൂണിഫോം ഇട്ട അവന്റെ മുഖം മനസ്സില്‍ പതിഞ്ഞു.

മുഖഛായ കൊണ്ട് നമ്മുടെ നാട്ടിലെ കുട്ടിയാണോ എന്ന തോന്നല്‍ മൂലവും ഇനി കേരളത്തില്‍ നിന്നെങ്ങാനും നാടുവിട്ടുവന്നതാണോ എന്നറിയാന്‍ കൂടിയും വെറുതെ അവനോട് പേര് ചോദിച്ചു. അവന്‍ പൊടുന്നനെ തനിക്കു കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആംഗ്യം കാണിച്ചു. അപ്പോഴേക്കും ട്രെയിന്‍ വിട്ടു. അവന്‍ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങുകയും ചെയ്തു. പക്ഷേ, ആ കുട്ടി താന്‍ ആരാണെന്ന് പറയാതിരിക്കാനാണോ ഊമയായി അഭിനയിച്ചത് എന്ന തോന്നലായിരുന്നു മനസ്സു നിറയെ. ആ കുട്ടിയുടെ കണ്ണുകളില്‍ എന്തോ ഒളിപ്പിക്കുന്ന ഭാവം കണ്ടിരുന്നു. സാഗാഫിലിംസാണ് ആദ്യമായി ഞങ്ങളെ സംവിധാനം ചെയ്യാന്‍ ക്ഷണിച്ചത്. അവരോട് ആദ്യം പറഞ്ഞ കഥയും ഈ ബാലകന്റ ആയിരുന്നു. പക്ഷേ, അന്ന് എത്ര ശ്രമിച്ചിട്ടും തിരക്കഥ രൂപമായില്ല. ഒടുവില്‍ അത് ഉപേക്ഷിച്ചിട്ട് മറ്റൊരു കഥ എഴുതി സംവിധാനം ചെയ്തു. അപ്പച്ചന്‍ ഷേണായി, ആന്റണി ഇവര്‍ മൂന്നു പേരുമായിരുന്നു നിര്‍മാതാക്കള്‍. അവര്‍ പറഞ്ഞു നിങ്ങളുടെ ഊമയുടെ കഥ ശരിയാവുമ്പോള്‍ വരാന്‍ പറഞ്ഞു.

രണ്ടുവര്‍ഷം കഴിഞ്ഞാണ് നമ്മുടെ ഊമ ബാലന്റെ തിരക്കഥ പൂര്‍ത്തിയായത്. ഒരു പ്രണയകഥയായി പരിണമിച്ച ഈ ചിത്രത്തില്‍ നായകനോടൊപ്പം തുല്യ പ്രാധാന്യം നായികയ്ക്ക് ഉണ്ടായിരുന്നു. അതു പുരോഗമിക്കുന്നത് അവരുടെ സംഭാഷണങ്ങളിലൂടെയാണ്. എന്നാല്‍ ഈ ചിത്രത്തിലെ നായികയ്ക്കും സംസാരശേഷിയില്ല. അതുകൊണ്ട് നായികയ്ക്ക് ഡയലോഗ് ഇല്ല. നായകനാണെങ്കില്‍ ഊമയായി അഭിനയിക്കുന്ന ആളാണ്. അയാള്‍ക്കും വളരെ കുറച്ച് ഡയലോഗുകള്‍ മാത്രമേയുള്ളൂ. സാധാരണ സിനിമയില്‍ കഥ മുന്നോട്ട് കൊണ്ടുപോകുന്നത് വില്ലന്‍ കഥാപാത്രമായിരിക്കും. ഈ കഥയില്‍ വില്ലന്മാരില്ല. അന്നത്തെ അറിയപ്പെടുന്ന ഒരു സ്റ്റാറും ഇല്ല. നായകന്‍ സിനിമയില്‍ അധികം നായക വേഷം ചെയ്യാത്ത ആളും, നായികയാണെങ്കില്‍ മലയാള സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന മറ്റൊരു നായികയുടെ അഞ്ചാമത്തെയോ ആറാമത്തെയോ സിനിമ. പ്രതിസന്ധികളെ തരണം ചെയ്ത ചിത്രമായിരുന്നു ഇന്ന്. തുടര്‍ന്ന് അന്ന് ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കലാഭവന്‍ മണി ഇവരൊന്നും ഇല്ലാത്ത ഒരു കോമഡിസിനിമയെപ്പറ്റി ചിന്തിക്കാനാവില്ല. പക്ഷേ ഇവരെ ആരെയും ഈ സിനിമയിലേക്കു കിട്ടിയില്ല. ഈ സിനിമ റിലീസ് ചെയ്യുന്ന സമയമായപ്പോള്‍ വിജയസാധ്യത പത്തു ശതമാനത്തിനു താഴെ. കാരണം അത് റിലീസ് ചെയ്യേണ്ടത് മലയാളം കണ്ട ഏറ്റവും വലിയ രണ്ടു സിനിമകള്‍ക്കൊപ്പം ഒന്ന് ഹരികൃഷ്ണന്‍സ്. മറ്റൊന്ന് സമ്മര്‍ ഇന്‍ ബത്‌ലഹേമും.
ഈ സിനിമകള്‍ക്കിടയില്‍ റിലീസ് ചെയ്ത ഈ ചിത്രം പക്ഷേ ഇരുന്നൂറു ദിവസത്തോളം തിയേറ്ററുകളില്‍ ഓടി. ആ അത്ഭുത വിജയം നേടിയ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. സംവിധായകന്‍ പറയുന്നു.

Trending

To Top
error: Content is protected !!