ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പൗരുഷം ഉള്ള നായകൻ ലാലേട്ടൻ ആണ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച തുടക്കം ആണ് താരത്തിന് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അത് കൊണ്ട് തന്നെ നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടി പിന്നീട് വന്നത്. വളരെ പെട്ടന്ന് തന്നെ ഐശ്വര്യ മലയാള സിനിമയിലെ മുൻ നിര നായികമാരുടെ ലിസ്റ്റിൽ ഇടം നേടുകയായിരുന്നു.

മലയാള സിനിമയിൽ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും ഐശ്വര്യയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. ടോവിനോ തോമസ് നായകനായി എത്തിയ മായനദി ആണ് താരത്തിന്റെ കരിയർ ബ്രേക്ക് മൂവി എന്ന് വേണമെങ്കിൽ പറയാം. മായനദിയിൽ ഐശ്വര്യ അവതരിപ്പിച്ച അപ്പു എന്ന കഥാപാത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു.

ഇന്ന് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ നായികമാരിൽ ഒരാൾ ആണ് ഐശ്വര്യ. ഇപ്പോഴിതാ ഐശ്വര്യ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ കണ്ടതിൽ വെച്ച് ഏറ്റവും പൗരുഷം കൂടിയ നായകൻ മോഹൻലാൽ ആണെന്നാണ് ഐശ്വര്യ പറയുന്നത്. താൻ ആടുതോമയുടെ വലിയ ഒരു ആരാധിക ആണെന്നും ചിത്രത്തിലെ ലാലേട്ടന്റെ മുണ്ടു പറിച്ചുള്ള അടിയും സിൽക്ക് സ്മിതയുമായുള്ള പ്രണയ രംഗങ്ങളും എല്ലാം വലിയ ഇഷ്ട്ടം ആണെന്നും താരം പറഞ്ഞു.

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി വരുന്ന എല്ലാ സിനിമകളും തനിക്ക് ഏറെ ഇഷ്ട്ടം ആണെന്നും ആണ് ഐശ്വര്യ പറഞ്ഞത്. എന്നാൽ ഐശ്വര്യയുടെ ഈ വാക്കുകൾക്ക് നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ബെൻസുണ്ട് , ബി എം ഡബ്ല്യൂ ഉണ്ട് , ഓഡി ഉണ്ട്. പക്ഷേ പഴയ ലെയ് ലാൻഡ് ലോറിയോടാ പ്രിയം, പൗരഷ്യം എന്ത്‌ കൊണ്ടല്ലാം പുരുഷ്യനിൽ ഉണ്ട് എന്ന് പറയുമോ, ജീവിതത്തിൽ പിടിച്ചു നിൽക്കണം എന്നുണ്ട് അല്ലേ.

അവർ ഉദ്ദേശിച്ച കാര്യം എല്ലാവർക്കും മനസ്സിൽ ആയി അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്, മോഹൻലാലിനെ ശരിക്ക് അറിയുന്നവർ ഇവിടെയൊക്കെ ജീവിച്ചിരുപ്പുണ്ട് ട്ടോ മോളേ തുടങ്ങിയ കമെന്റുകൾ ആണ് ഈ വാർത്തയ്ക്ക് വരുന്നത്. എന്നാൽ ഐശ്വര്യയുടെ വാക്കുകളെ വളച്ചൊടിച്ച് മോശം കമെന്റുകളുമായി എത്തിയ ഞരമ്പൻമാർ ആണ് ഇത്തരത്തിൽ താരം പറഞ്ഞതിനെ വളച്ചൊടിച്ച് മറ്റൊരു രീതിയിൽ ആക്കുന്നത്.

Leave a Comment