മലയാളി ഓഡിയൻസ് ബുദ്ധി ഉള്ളവർ ആണ്, അവർ ഒരിക്കലും ഇത് അംഗീകരിക്കില്ല

മോഹൻലാൽ സിനിമകളിൽ വലിയ വിജയം നേടിയ സിനിമ ആണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വലിയ വിജയം ആയിരുന്നു. മോഹൻലാലിന്റെ എക്കാലത്തെയും റെക്കോർഡ് ആണ് നരസിംഹം തിരുത്തി കുറിച്ചത്. ബിജു മേനോനെയും മനോജ് കെ ജയനെയും പ്രധാന താരങ്ങൾ ആയി ആണ് ചിത്രത്തിന്റെ കഥ തയാറാക്കിയത്. എന്നാൽ അവിചാരിതമായാണ് ചിത്രത്തിലേക്ക് മോഹൻലാൽ എത്തുന്നതും കഥയിൽ ചെറിയ മാറ്റം വരുത്തുന്നതും. രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം പിന്നെ ഒരാൾക്ക് പ്രാധാന്യം നൽകി തിരുത്തി എഴുതുകയും ആ കഥാപാത്രമായി മോഹൻലാൽ എത്തുകയും ചെയ്തു.

വലിയ വിജയം ആണ് ചിത്രം അന്ന് തിയേറ്ററിൽ നേടിയത്. 2000 ൽ പുറത്തിറങ്ങിയ ചിത്രം 2004 ൽ വീണ്ടും റീ റിലീസിന് എത്തിയിരുന്നു. മാത്രമല്ല ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. മാസ്സ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മോഹൻലാലിന്റെ കഴിവ് ആണ് നരസിംഹത്തിൽ കൂടി പുറത്ത് വന്നത്. ഇന്നും റിപ്പീറ്റഡ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്നാണ് നരസിംഹം. മോഹൻലാലിനെ കൂടാതെ ഐശ്വര്യ, സായ് കുമാർ, കൊച്ചിൻ ഹനീഫ, രാജൻ പി ദേവ്, തിലകൻ, എൻ എഫ് വർഗീസ് തുടങ്ങിയ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ഐശ്വര്യ പങ്കുവെച്ച ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നരസിംഹത്തിൽ ഐശ്വര്യ ആണ് നായികയായി എത്തിയിരുന്നത്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് നരസിംഹത്തിൽ കൂടി ഐശ്വര്യ തന്റെ തിരിച്ച് വരവ് നടത്തിയത്. എന്നാൽ ചിത്രം ഇറങ്ങിയ സമയത്ത് ചിത്രത്തിനെ കുറിച്ച് ഓർത്ത് ഐശ്വര്യ ടെൻഷൻ അടിച്ച കാര്യം ആണ് ഇപ്പോൾ പറയുന്നത്. വർഷങ്ങൾക്ക് ഇപ്പുറം ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന പരുപാടിയിൽ അഥിതിയായി എത്തിയപ്പോൾ ആണ് ഐശ്വര്യ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

കുറെ നാളുകൾക്ക് ശേഷം നരസിംഹത്തിൽ കൂടി ആണ് ഞാൻ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നത്. എന്റെ ഭാഗം മാത്രം അഭിനയിച്ച് ഞാൻ തിരികെ പോയി. എന്നാൽ ചിത്രത്തിന്റെ പ്രിവ്യു കണ്ട സമയത്ത് മോഹൻലാൽ വരുന്നു, സിംഹം വരുന്നു, വീണ്ടും മോഹൻലാൽ വരുന്നു. ഇത് കണ്ട ഞാൻ ആകെ ഷോക്ക് ആയി. കാരണം ഒരു തമിഴ് സിനിമ അല്ലെങ്കിൽ തെലുങ് സിനിമകളിൽ ഒക്കെ ആണ് ഇങ്ങനെ നായകനെ കാണിക്കുന്നത്. ഞാൻ അപ്പോൾ വിചാരിച്ചു, അയ്യോ എന്റെ റീ എൻട്രി നശിച്ച് പോയി എന്ന്. കാരണം മലയാളി പ്രേക്ഷകർ ഏറെ ഇന്റലിജൻസ് ഉള്ളവർ ആണ്, അവർ ഒരിക്കലും ഇത് അംഗീകരിക്കില്ല എന്ന്.

അങ്ങനെ  സിനിമ ഇറങ്ങിയപ്പോൾ ഞാൻ എന്റെ മാനേജറോട് സിനിമയെ കുറിച്ച് ചോദിച്ചു, അപ്പോൾ അയാൾ പറഞ്ഞു മാഡം, തകർതത്തു എന്ന് അവൻ പറഞ്ഞു. അവൻ അത് പറഞ്ഞപ്പോൾ ഞാൻ കരുതി സിനിമ പൊട്ടി പോയി എന്ന്. തിയേറ്റർ സീറ്റ് ഒക്കെ വലിച്ച് കീറി എന്ന് പറഞ്ഞപ്പോഴും ഞാൻ കരുതി സിനിമ ഇഷ്ടപ്പെടാതെ ആളുകൾ സീറ്റ് കീറിയത് ആയിരിക്കും എന്ന്. ഞാൻ വിഷമിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു ചേച്ചി പടം സൂപ്പർ ഹിറ്റ് ആണെന്നാണ് പറഞ്ഞത് എന്ന്. അത് കേട്ട് ഞാൻ ശരിക്കും അന്ന് ഞെട്ടി എന്നും ഐശ്വര്യ പറഞ്ഞു.

Leave a Comment