തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ

വർഷങ്ങൾ കൊണ്ട് സിനിമ ലോകത്ത് സജീവമായ താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരിപ്പട്ടം നേടിയ ഐശ്വര്യ റായ്ക്ക് മുൻപും പിൻപും നിരവധി പേർക്ക് ലോക സുന്ദരിപ്പട്ടം ലഭിച്ചിട്ടുണ്ടെങ്കിലും ഐശ്വര്യ റായിയെ പോലെ പ്രശസ്തി നേടിയ മറ്റൊരു താരവും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇന്നും ഐശ്വര്യ റായ് എന്ന് കേൾക്കുമ്പോൾ തന്നെ അതി സുന്ദരി എന്നാണ് പ്രേഷകരുടെ മനസ്സിലെ അർഥം. താരം സിനിമയിൽ കയറിയിട്ട് വർഷങ്ങൾ ആയി. ഇത്ര നാളുകൾ കൊണ്ട് നിരവധി ചിത്രങ്ങളിൽ ആണ് ഐശ്വര്യ റായ് അഭിനയിച്ചത്. നടൻ അഭിഷേക് ബച്ചനെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് ഇടവേള എടുത്ത് എങ്കിലും ഇപ്പോൾ വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. ഒരുകാലത്ത് നിരവധി ഗോസിപ്പ് കോളങ്ങളിലും താരം ഇടം പിടിച്ചിരുന്നു. പൊന്നിയിൻ സെൽവൻ ആണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഉള്ള ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ ഐശ്വര്യ റായിയുടെ ഒരു ചിത്രം ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ട്രഡീഷണൽ ലുക്കിൽ വളരെ മനോഹാരിയായി ഒരുങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രം വളരെ പെട്ടന്ന് ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ചിത്രം കണ്ടാൽ ആദ്യ നോട്ടത്തിൽ അത് ഐശ്വര്യ റായ് ആണെന്ന് പറയത്തില്ല എന്നതാണ്. താരത്തിന്റെ കടുത്ത ആരാധകർക്ക് പോലും അത് ഐശ്വര്യ റായ് ആണെന്ന് ഒറ്റ നോട്ടത്തിൽ പറയാൻ കഴിയില്ല എന്നതാണ് സത്യം. താരത്തിന്റെ ആരാധകരുടെ ഗ്രൂപ്പിൽ ആണ് ചിത്രം വന്നിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. ഇത് ഐശ്വര്യ ആണെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ പറയില്ല എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.