അനന്തഭദ്രത്തിലെ ഈ രംഗത്തിൽ മറ്റൊരു കൗതുകം കൂടിയുണ്ട്

സന്തോഷ് ശിവന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അനന്തഭദ്രം. വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞു. പ്രിത്വിരാജ്ഉം കാവ്യം മാധവനും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇവരെ കൂടാതെ മനോജ് കെ ജയൻ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, നെടുമുടി വേണു, രേവതി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മനോജ് കെ ജയന്റെ ദിഗംബരൻ എന്ന കഥാപാത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രം മനോജ് കെ ജയന്റെ സിനിമ ജീവിതത്തിന് വലിയ ഒരു വഴിത്തിരിവ് ആണ് ഉണ്ടാക്കിയത്. ഇന്നും മനോജ് കെ ജയന്റെ മികച്ച സിനിമകളിൽ ആദ്യം പറയുന്ന പേര് അനന്തഭദ്രം ആയിരിയ്ക്കും. വില്ലൻ വേഷത്തിൽ ആണ് എത്തിയത് എങ്കിലും മനോജ് കെ ജയന്റെ അഭിനയത്തിന് ആരാധകർ ഏറെ ആയിരുന്നു. ഒരു പക്ഷെ മനോജ് കെ ജയന് അല്ലാതെ മറ്റൊരു താരത്തിനും ദിഗംബരൻ എന്ന കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ കഴിയുമായിരുന്നില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, അനന്തഭദ്രം സിനിമയിലെ “ശിവമല്ലിക്കാവിൽ കൂവളം പൂത്തു” എന്ന ഗാനരംഗം. രാവിലെ ഓടാൻ പോകുന്ന അനന്തൻ(പൃഥ്വിരാജ്) റേഡിയോയിലെ പാട്ട് കേട്ട് കേട്ട് ഒരു വീട്ടുമുറ്റത്ത് കയറിപ്പോകുന്നു. അവിടെ പൂമുഖത്ത് ഒരു യുവതി ആ പാട്ടിനൊപ്പം മൂളിക്കൊണ്ട് ഇരിക്കുകയാണ്. ഇതു കണ്ട് രസിച്ചു നിൽക്കുന്ന അനന്തനെ അകത്തു നിന്ന് വരുന്ന ആ യുവതിയുടെ ഭർത്താവ് ആട്ടിയോടിക്കുന്നു.

ഭർത്താവിൻ്റെ വേഷത്തിൽ ആ സീനിൽ വന്ന വ്യക്തി ഇന്ന് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ കലാകാരനാണ്. മിന്നൽ മുരളിയിലൂടെ കേരളത്തിനകത്തും പുറത്തും ചർച്ച ചെയ്യപ്പെടുന്ന കലാ സംവിധായകൻ മനു ജഗത്. സാബു സിറിലിനോടോപ്പം ഒമ്പത് വർഷത്തോളം അസിസ്റ്റൻ്റ് ആയി പ്രവർത്തിച്ച ശേഷം സത്യൻ അന്തിക്കാടിൻ്റെ വിനോദയാത്രയിലൂടെയാണ് മനു ജഗത് സ്വതന്ത്ര കലാസംവിധായകൻ ആയി മാറുന്നത്.

കൽക്കട്ടാ ന്യൂസിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സെറ്റുകളുടെ സ്കെച്ചുകൾ തയാറാക്കിയതും മനു ജഗത് ആണ്. അനന്തഭദ്രത്തിലെ ഈ രംഗത്തിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. പിന്നീട് മനു ജഗത്തിൻ്റെ ജീവിത സഖിയായ അഖിലയാണ് ഈ രംഗത്തിൽ ഭാര്യ ആയി അഭിനയിച്ചിരിക്കുന്നതും എന്നുമാണ് പോസ്റ്റ്.

Leave a Comment