പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അഖില ശശിധരൻ. ടെലിവിഷൻ അവതാരിക ആയാണ് താരം തുടക്കം കുറിച്ചത് എങ്കിലും വളരെ പെട്ടന്ന് തന്നെ അഖില സിനിമയിലേക്ക് എത്തുകയായിരുന്നു. മികച്ച ഒരു നർത്തകി കൂടി ആയ താരം കളരി പയറ്റും അഭ്യസിച്ചിട്ടുണ്ട്. ദിലീപ് നായകനായി എത്തിയ കാര്യസ്ഥൻ എന്ന ചിത്രം ആയിരുന്നു അഖിലയുടെ ആദ്യ സിനിമ. ചിത്രത്തിൽ മികച്ച അഭിനയം ആണ് താരം കാഴ്ച വെച്ചത്. ഒരു തുടക്കക്കാരി എന്ന് മറ്റുള്ളവർക്ക് തോന്നാത്ത വിധത്തിൽ ഉള്ള അഭിനയം ആയിരുന്നു താരത്തിന്റേത്. ദിലീപിന്റെ നൂറാമത്തെ ചിത്രം കൂടി ആയ കാര്യസ്ഥൻ തിയേറ്ററിൽ വലിയ വിജയം നേടുകയായിരുന്നു. ചിത്രം ഹിറ്റ് ആയതോടെ അഖിലയും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. തന്റെ ആദ്യ ചിത്രം തന്നെ ഹിറ്റ് ആയതോടെ താരത്തിനെ തേടി കൂടുതൽ അവസരങ്ങളും എത്തി. ചിത്രത്തിലെ മലയാളി പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിനും ആരാധകർ ഒരുപാട് ആണ്.
അതിനു ശേഷം പ്രിത്വിരാജ് ചിത്രം തേജാഭായ് ആൻഡ് ഫാമിലിയിൽ ആണ് താരം അഭിനയിക്കുന്നത്. അതിലും നായികയായി തന്നെ ആണ് താരം എത്തിയത്. എന്നാൽ ആ ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല. ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും തിയേറ്ററിൽ വേണ്ടത്ര കളക്ഷൻ നേടാഞ്ഞത് കൊണ്ട് തന്നെ ചിത്രം പരാചയപ്പെടുകയായിരുന്നു. എന്നാൽ അതിനു ശേഷം അഖിലയെ പിന്നെ മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ല. തേജാഭായ് പരാചയപ്പെട്ടപ്പോഴേക്കും അഖിലയ്ക്ക് അവസരം ഇല്ലാതെ ആയെന്നാണ് പ്രേക്ഷകരിൽ പലരും കരുതിയത്. എന്നാൽ ഒരിക്കൽ അഖില തന്നെ പ്രേഷകരുടെ ഈ ധാരണ മാറ്റിയിരുന്നു.
തേജാഭായ്ക്ക് ശേഷം നിരവധി അവസരങ്ങൾ തനിയ്ക്ക് വന്നെങ്കിലും അഭിനയത്തിനോട് താൽപ്പര്യം ഇല്ലാത്തത് കൊണ്ട് ആ അവസരങ്ങൾ ഒക്കെ താൻ വേണ്ടാന്ന് വെച്ച് എന്നാണ് അഖില പറഞ്ഞത്. അഭിനയത്തിനോട് താൽപ്പര്യം ഇല്ലാത്തത് കൊണ്ടാണ് താൻ സിനിമ ചെയ്യാതിരുന്നത് എന്നാണ് താരം ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞത്. മീഡിയയുടെ മുന്നിൽ നിന്നും താരം വിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന താരം ഇപ്പോൾ വിദേശത്ത് നൃത്ത വിദ്യാലയം നടത്തി വരുകയാണ്.