പ്രിത്വിരാജിന്റെ നായികയായി ആണ് അവസാനമായി അഭിനയിച്ചത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അഖില ശശിധരൻ. ടെലിവിഷൻ അവതാരിക ആയാണ് താരം തുടക്കം കുറിച്ചത് എങ്കിലും വളരെ  പെട്ടന്ന് തന്നെ അഖില സിനിമയിലേക്ക് എത്തുകയായിരുന്നു. മികച്ച ഒരു നർത്തകി കൂടി ആയ താരം കളരി പയറ്റും അഭ്യസിച്ചിട്ടുണ്ട്. ദിലീപ് നായകനായി എത്തിയ കാര്യസ്ഥൻ എന്ന ചിത്രം ആയിരുന്നു അഖിലയുടെ ആദ്യ സിനിമ. ചിത്രത്തിൽ മികച്ച അഭിനയം ആണ് താരം കാഴ്ച വെച്ചത്.

ഒരു തുടക്കക്കാരി എന്ന് മറ്റുള്ളവർക്ക് തോന്നാത്ത വിധത്തിൽ ഉള്ള അഭിനയം ആയിരുന്നു താരത്തിന്റേത്. ദിലീപിന്റെ നൂറാമത്തെ ചിത്രം കൂടി ആയ കാര്യസ്ഥൻ തിയേറ്ററിൽ വലിയ വിജയം നേടുകയായിരുന്നു. ചിത്രം ഹിറ്റ് ആയതോടെ അഖിലയും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. തന്റെ ആദ്യ ചിത്രം തന്നെ ഹിറ്റ് ആയതോടെ താരത്തിനെ തേടി കൂടുതൽ അവസരങ്ങളും എത്തി. ചിത്രത്തിലെ മലയാളി പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിനും ആരാധകർ ഒരുപാട് ആണ്.

അതിനു ശേഷം പ്രിത്വിരാജ് ചിത്രം തേജാഭായ് ആൻഡ് ഫാമിലിയിൽ ആണ് താരം അഭിനയിക്കുന്നത്. അതിലും നായികയായി തന്നെ ആണ് താരം എത്തിയത്. എന്നാൽ ആ ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല. ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും തിയേറ്ററിൽ വേണ്ടത്ര കളക്ഷൻ നേടാഞ്ഞത് കൊണ്ട് തന്നെ ചിത്രം പരാചയപ്പെടുകയായിരുന്നു. എന്നാൽ അതിനു ശേഷം അഖിലയെ പിന്നെ മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ല.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ആദി പാറയിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ ഗ്രൂപ്പിൽ കുറച്ചുകാലം മുന്നേ ഇതുപോലൊരു പോസ്റ്റ്‌ വന്നതാണ്. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത നടി ആയിരിക്കും ഇത്.അഖില ശശിധരൻ. ആകെ രണ്ട് മലയാള സിനിമകളിൽ മാത്രം അഭിനയിച്ചിരുന്നത്. ആ രണ്ട് സിനിമയിലും നല്ല റീച്ച് ആയിരുന്നു ഈ നടിക്ക്.. കൂടുതൽ റീച്ച് കിട്ടിയത് കാര്യസ്ഥൻ എന്ന സിനിമയിലൂടെ ആണ്.

അതുവരെ കാവ്യാ മാധവനിലൂടെ മാത്രം കണ്ടുവന്ന ഒരു മലയാള തനിമ പെട്ടെന്ന് വേറൊരു നടിയിലേക്ക് പെട്ടെന്ന് ചേക്കേറിയിട്ടുണ്ടെങ്കിൽ അത് അഖിലയിലേക്ക് ആണ്.. എന്നാൽ കാര്യസ്ഥനു ശേഷം വേറൊരു സിനിമകളിലും വന്നു കണ്ടില്ല.. സാമൂഹ്യ മാധ്യമങ്ങളിൽ പോലും ഈ നടി ഉള്ളതായി തോന്നുന്നില്ല… സത്യമെന്തന്നാൽ തേജ ഭായ്,കാര്യസ്ഥൻ എന്നീ സിനിമകൾ കാണുമ്പോൾ ആയിരിക്കും ഈ നടിയെ ഓർമ്മവരുന്നത് എന്നുമാണ് പോസ്റ്റ്.

Leave a Comment