ദാസന്റെയും വിജയന്റെയും മൂന്നാം ഭാഗം ആയിരുന്നോ സത്യത്തിൽ ഈ ചിത്രം

പ്രിയദർശന്റെ സംവിധാനത്തിൽ 1990 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അക്കരെ അക്കരെ അക്കരെ. മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങൾ ആക്കിയാണ് ചിത്രം ഒരുക്കിയത്. ആ കാലത്തെ ഹിറ്റ് കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ – ശ്രീനിവാസൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ ഒക്കെ വലിയ വിജയം ആകുകയും ചെയ്തിരുന്നു. പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസൻ തന്നെ ആണ്.

ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു ചർച്ച ആണ് വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബ് എന്ന ആരാധകരുടെ ഗ്രൂപ്പിൽ അക്ഷയ് ജെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സിനിമയുടെ തീയറ്റർ ഓർമ്മകൾ പങ്കുവയ്ക്കാമോ? ഇന്ന് കാണുമ്പോൾ വളരെ മികച്ച ഒരു സ്ലാപ്പ് സ്റ്റിക്ക് കോമഡി ആണ് ഇത്.

പക്ഷേ ആ കാലത്ത് നാടോടിക്കാറ്റുമായി മറ്റും കമ്പാരിസൺ അതുകൊണ്ട് മോശം അഭിപ്രായം കിട്ടി അധികം ഒന്നും ഓടിയില്ല എന്ന് കേട്ടു. ദാസന്റെയും വിജയന്റെയും മൂന്നാം ഭാഗം എന്ന രീതിയിൽ ഈ സിനിമയ്ക്ക് നല്ല ഇനീഷ്യൽ കളക്ഷൻ ഉണ്ടായിരുന്നോ? എന്തായിരുന്നു ആദ്യ ദിനങ്ങളിലെ സ്റ്റാറ്റസ്? പബ്ലിക് ഒപ്പീനിയൻ etc. സിനിമ ഭയങ്കര ഫേമസ് ആണെങ്കിലും ഇതിന്റെ തീയറ്റർ ഓർമ്മകൾ അധികം ആരും പങ്കുവെച്ച് കണ്ടിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത് എന്നുമാണ് പോസ്റ്റ്.

അമേരിക്കൻ ഷോ യുടെ ഇടയിൽ പെട്ടെന്ന് തട്ടിക്കൂട്ടിയ സിനിമ ആണെന്ന് കേട്ടിട്ടുണ്ട്, അന്നത്തെ ഫലിതബിന്ദുക്കൾ എടുത്ത് ഇറക്കിയ പടം എന്ന ആരോപണം അന്ന് ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിരുന്നു, നാടോടിക്കറ്റ് ആയാലും, പിന്നീട് പട്ടണ പ്രവേശത്തിൽ എത്തിയപ്പോഴും നമുക്ക് ഇമോഷണലി കണ്കറ്റഡ് ആവുന്ന ഒരു പ്ലോട്ട് ഉണ്ട്, പട്ടണ പ്രവേശത്തിൽ അത്തരം ഒരു സബ് പ്ലോട്ട് ന്റെ ഒരു സാധ്യത ഇല്ലാതിരുന്നിട്ടും കെ പി എ സി ലളിത യെയും അംബിക യെയും കൊണ്ടു വന്നു ആ പ്ലോട്ടിൽ ഇമോഷണലി ഒന്ന് കണക്റ്റ് ആക്കുന്നുണ്ട്.

ഇത് അന്ന് തീയറ്ററിൽ ആളുകളെ പിടിച്ചിരുത്തുന്ന ഒരു ഫോർമുല അയിരുന്നിരിക്കാം.. അക്കര അക്കരെ യിൽ എത്തിയപ്പോ ഇത്തരം.ഫോർമുല ഒന്നുമില്ലാത്ത നൂറു ശതമാനം കോമഡി എന്ന ജോണർ നോട് നീതി പുലർത്തുന്ന പടമാണ്. കോമഡി യുടെ എല്ല തലങ്ങളും ഭംഗിയായി അവതരിപ്പിച്ചിട്ടുള്ള പടമാണ് ഇത്. പക്ഷെ ഒരു കഥാപാത്രത്തോടും ഇമോഷണലി പ്രേക്ഷകൻ കണക്റ്റ് ആവൂന്നില്ല എന്നത് ആയിരിക്കാം നമ്മടെ ആളുകൾക്ക് അന്ന് പടം അത്ര രസിക്കാതെ പോയത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment