ആ കാലത്ത് വലിയ രീതിയിൽ തന്നെ ഈ ആൽബം സോങ് ശ്രദ്ധ നേടിയിരുന്നു

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

ഇത്തരത്തിൽ സിനിമകളിൽ മാത്രമല്ല, ആൽബം സോങ്ങിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയിട്ട് പിന്നീട് അപ്രത്യക്ഷർ ആയ ഒരുപാട് നായികമാരും നമുക്കിടയിൽ ഉണ്ട്. ഇവരിൽ പലർക്കും ഒറ്റ ഗാനത്തിൽ അഭിനയിച്ചതോടെ നിരവധി ആരാധകരെ സ്വന്തമാക്കിയവർ ആണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ആൽബം സോങ് നായികയെ കുറിച്ചുള്ള പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം  മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അശ്വിൻ രജിത്ത് കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മേലെ മാനത്ത് താരകൾ മിന്നുന്നു. ഒരുകാലത്ത് തരംഗം ആയിരുന്നു ഈ സോങ് ൽ ഉള്ള നായികയും നായകനും ആരാണ്? നായകന്റെ മുഖം സോങ് ൽ ഒരിടത്തും വ്യക്തമല്ല എന്നുമാണ് പോസ്റ്റ്. ഇതോടെ വലിയ ചർച്ച തന്നെ ആണ് ഈ വിഷയത്തിൽ ഗ്രൂപ്പിൽ നടക്കുന്നത്.

അങ്ങേരെ മുഖം കണ്ടില്ലേലും പുള്ളിയെ ഓർത്തു ഒത്തിരി വിഷമിച്ചിട്ടുണ്ട്, അന്നത്തെ ആൽബം സോങ്‌സ് എല്ലാം അടിപൊളി ആയിരുന്നു. ഈ പരിപാടി നിന്ന് പോയതാണോ അതോ ക്വാളിറ്റിയുള്ള പാട്ടൊന്നും ഇറങ്ങാതെ ആയതാണോ, അന്ന് ഹിറ്റ് ആയപ്പോൾ ടി വി ഷോയിലൊക്കെ പുള്ളിയും വന്നിട്ടുണ്ട്. ഓർത്തു വച്ചില്ല ആളെ, ജ്യോൽസ്ന ഇജ്ജാതി വോയിസ്. 2022 ലും ഇതൊക്കെ പോയി കേൾക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ കംഓൺ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment