ഈ പടം ഹിറ്റായിരുന്നുവെങ്കിൽ ബാല യുടെ കരിയർ തന്നെ മാറി പോയേനെ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2010 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അലക്‌സാണ്ടർ ദി ഗ്രേറ്റ്. മുരളി നാഗവള്ളിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ നടൻ ബാലയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇവരെ കൂടാതെ സുധ ചന്ദ്രൻ, മീനാക്ഷി ദിക്ഷിത്, ജഗതീഷ്, സായ് കുമാർ, സിദ്ധിഖ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ചിത്രം വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം. ചിത്രം വലിയ വിജയം കൈവരിച്ചതും ഇല്ല.

ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ പടം ഹിറ്റായിരുന്നുവെങ്കിൽ ബാല യുടെ കരിയർ തന്നെ മാറി പോയേനെ. അർഹിക്കുന്നതിനേക്കാൾ അധികം പരാജയം നേരിട്ട ചിത്രം. പക്ഷെ ഇത് അത്രയ്ക്ക് മോശം പടം ആയി തോന്നിയില്ല.. ഒത്തിരിപേർക്ക് ഇപ്പഴും ഇഷ്ടമുള്ള ചിത്രം.

അലക്സാണ്ടർ ദി ഗ്രേറ്റ്‌. കാണാത്തവർ ഒന്ന് കണ്ടു നോക്കണം. പൊതുവെ നെഗറ്റീവ് പറയുന്നത് കേട്ടിട്ട് പലരും ഈ പടം കാണാൻ കൂട്ടാക്കാറില്ല എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. മലയാളത്തിൽ 2 നൂറ് കോടി സിനിമകൾ ഉള്ള നടനാണ് ബാല. അതറിയാമല്ലോ? അത്ര മോശം പടമായി തോന്നിയില്ല എന്ന് മാത്രമല്ല അതൊരു പടം പോലുമായി തോന്നിയില്ല. ഒരു ദു രന്തം അത്ര തന്നെ.

ബാലയെ ഓർക്കുന്നത് ബിഗ് ബി പുതിയ മുഖം ഈ സിനിമകളിൽ ആണ്, മോഹൻലാലിന്റെ അഭിനയം വെറുപ്പിക്കൽ ആയി തോന്ന്യത് ഇത് കണ്ടപ്പോൾ ആണ്, ബാലയെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട് പുള്ളി തിരിച്ചു വരണം. സ്വന്തമായി തന്നെ ഡബ് ചെയ്യണം. നല്ലൊരു ആക്ടർ ആണ്, മോശം പടമായി തോന്നിയില്ല ഒരു ദു രന്തം പടം അത്ര തന്നെ. മോഹൻലാലിന്റെ അഭിനയം വെറുപ്പിക്കൽ ആയി തോന്ന്യത് ഇത് കണ്ടപ്പോൾ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.

Leave a Comment