നിറവയറിൽ അതി സുന്ദരിയായി ആലിയ ഭട്ട്, ചേർത്ത് പിടിച്ച് രൺബീറും

നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങൾ ആണ് ആലിയ ഭട്ടും രൺബീർ കപൂറും. ബോളിവുഡിന്റെ സ്വന്തം ക്യൂട്ട് ഗേൾ എന്നാണ് ആലിയ അറിയപ്പെടുന്നത്. വർഷങ്ങൾ കൊണ്ട് തന്നെ രൺബീറും ആലിയയും തമ്മിൽ പ്രണയത്തിൽ ആണ്. ഈ വിവരം ഇരുവരും ചേർന്ന് ആണ് ആരാധകരെ അറിയിച്ചത്. ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിലെ വാർത്തകൾ പ്രചരിച്ചപ്പോൾ അത് ഗോസിപ്പുകൾ മാത്രം ആണെന്നാണ് ആരാധകർ കരുതിയത്. എന്നാൽ അത് ഗോസിപ്പ് അല്ലെന്നും തങ്ങൾ പ്രണയത്തിൽ ആണെന്നും ഇരുവരും പറയുകയായിരുന്നു.

ആലിയ ഭട്ടിന്റെ പിതാവാണ് ഈ കാര്യം വ്യക്തമാക്കിക്കൊണ്ട് ആദ്യം രംഗത്ത് വന്നത്. പിന്നീട് പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് എത്താൻ തുടങ്ങിയതോടെ ആണ് പ്രണയം സത്യമാണെന്ന് ആരാധകർക്കും മനസ്സിലായത്. നിരവധി ചിത്രങ്ങളിൽ ആണ് ഇരുവരും ജോഡികളായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ട്ട ജോഡികളും ആണ് താരങ്ങൾ. വളരെ പെട്ടന്നനാണ് ഈ താര ജോഡികൾക്ക് ആരാധകരും ഉണ്ടായത്. അഞ്ച് വർഷത്തോളം ആണ് ഇരുവരും മീഡിയ അറിയാതെ പരസ്പ്പരം പ്രണയിച്ചത്.

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആണ് ഇരുവരും വിവാഹിതർ ആയത്. സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷിച്ച താര വിവാഹം ആയിരുന്നു ഇരുവരുടേതും. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷ പരിപാടികൾക്ക് ഒടുവിൽ ആണ് ഇരുവരുടെയും വിവാഹം നടന്നത്. ആർഭാട പൂർവ്വം നടത്തിയ ചടങ്ങിൽ നിരവധി അതിഥികൾ ആണ് പങ്കെടുത്തത്. വിവാഹം കഴിഞ്ഞു അധികനാൾ ആകും മുൻപ് തന്നെ തങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന കാര്യവും താരങ്ങൾ വെളിപ്പെടുത്തി.

ഇപ്പോൾ നാല് മാസം ഗർഭിണി ആയ ആലിയയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രൺബീർ കപൂർ ആണ് താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിറവയറിൽ ഉള്ള ആലിയ ഭട്ടിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. വിഡിയോയിൽ ആലിയയോടൊപ്പം രൺബീറിനെയും കാണാം. ഇവരുടെ ചിത്രങ്ങളും വിഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

Leave a Comment