നടി അൽഫോൻസാ ആന്റണിയെ ഓർമ്മ ഉണ്ടോ, താരം ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ

ഒരു കാലത്ത് മലയാള സിനിമയിൽ അഭിനയിച്ച നടി അൽഫോൻസാ ആന്റണിയെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മൊയ്‌ദു എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, അൽഫോൺസ ആൻറണി, സൗത്തിന്ത്യയിൽ സിൽക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സിൽക്കിൻ്റെ പകരക്കാരിയായി വിശേഷിക്കപ്പെട്ട ഡാൻസർ. സിൽക്കിന് ശേഷം സൂപ്പർതാരങ്ങളുടയ ബിഗ്ബജറ്റ് പടങ്ങളിൽ അവിഭാജ്യ ഘടകമായിമാറി അൽഫോൻസ. സിനിമാ ബന്ധമുള്ള ഒരു കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച ചെന്നൈ സ്വദേശിയായ അൽഫോൻസ കുട്ടിക്കാലത്തുതന്നെ ഡാൻസിൽ അതീവതാൽപര്യവും കഴിവും പ്രകടിപ്പിച്ചിരുന്നു. അവരുടെ സഹോദരൻ റോബർട്ട് തമിഴ് സിനിമയിലെ നൃത്തസംവിധായകനായിരുന്നു. അൽഫോൻസയുടെ ആദ്യപടം മലയാളത്തിൽ അലി അക്ബർ (രാമസിംഹൻ) സംവിധാനം ചെയ്ത പൈ ബ്രദേർസ് ആയിരുന്നു. അൽഫോൺസ നായികാവേഷം ചെയ്ത ഇ സിനിമയിൽ ജഗതിയും ഇന്നസെൻറുമായിരുന്നു നായകൻമാർ. അതോടൊപ്പം തന്നെ സ്റ്റൈൽമന്നൻ രജനീകാന്തിനൊപ്പം 1995 ലെ സൂപ്പർഹിറ്റ് പടമായ ബാഷയിലെ “രാ രാ രാമയ്യ” എന്ന പാട്ട് രംഗത്ത് അൽഫോൺസ പ്രധാന ഡാൻസറായായി അഭിനയിച്ചു.

പൈബ്രദേർസ് പരാജയപ്പെട്ടപ്പോൾ ബാഷ എക്കാലത്തെയും വലിയ ഹിറ്റായപ്പോൾ അൽഫോൻസ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആയിടയ്ക്കാണ് ആരാധകരെയും സിനിമാപ്രവർത്തകരേയും കണ്ണീരിലാഴ്ത്തി ഐറ്റം ഡാൻസിൽ ഏറ്റവും സ്റ്റാർവാല്യു ഉണ്ടായിരുന്ന സിൽക്ക് സ്മിതയുടെ ആത്മഹത്യ സംഭവിക്കുന്നത്. അങ്ങനെ സിൽക്കിൻ്റെ അഭാവത്തിൽ ആ വിടവ് നികത്താൻ സിനിമാക്കാർ അൽഫോൺസയെ ശരണം പ്രാപിച്ചു. അങ്ങനെ ഡാൻസറായി അൽഫോൺസ കത്തിക്കയറി. സിൽക്കിനെ വെല്ലുന്ന രീതിയിൽ അൽഫോൺസയ്ക്ക് നൂത്തത്തിൽ പ്രാവീണ്യമുണ്ടായിരുന്നു.. ചടുലമായ താളബോധത്തോടെ ഡാൻസ് അത്രയും മനോഹരമായി ചെയ്യാൻ അൽഫോൺസയോളം ടാലൻറ് അന്ന് മറ്റൊരു നടിക്കും ഇല്ലായിരുന്നു. അങ്ങനെ തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്തിന് ഹിന്ദിയിൽ വരെ നിരവധി പടങ്ങളിൽ നൃത്തച്ചുവടുകളുമായി അൽഫോൺസ വെന്നിക്കൊടി പാറിച്ചു. മമ്മുട്ടി, മോഹൻലാൽ, ജയറാം , രജനികാന്ത്, കമൽഹസർ, ബാലയ്യ ഗാരു, വിക്രം, വിജയ് , സത്യരാജ്, അർജുൻ തുടങ്ങി ദക്ഷിണേന്ത്യയിലെ ഏതാണ്ടെല്ലാ മുൻനിര നായകൻാരുമായും അൽഫോൻസ ഗാനരംഗങ്ങളിൽ അഭിനയിച്ച് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. മലയാളത്തിലെ അൽഫോൺസയുടെ പ്രശസ്ത സൂപ്പർതാര പടങ്ങളും ഗാനങ്ങളും ശ്രദ്ധേയമാണ്. 1999 ൽ ഉസ്താദിൽ മോഹൻലാലിനൊപ്പം “ചിൽചിലമ്പോലി താളം” എന്നപാട്ടിൽ തിളങ്ങിയ അൽഫോൺസ തച്ചിലേടത്ത് ചുണ്ടനിൽ മമ്മുക്കയോടൊത്ത് “കടുവായെ കിടുവപിടിക്കുന്നേ” എന്നപാട്ടിൽ മികച്ചപ്രകടനം കാഴ്ച്ചവച്ചു. അൽഫോൺസയുടെ നൃത്തത്തിലെ അനായാസതകണ്ട് അത്ഭുതപ്പെട്ടുപോയ മമ്മുക്ക അവരെ പ്രത്യേകം അഭിനന്ദിച്ചു.

പൊതുവേ ഗാനരംഗങ്ങളിലെ ഡാൻസിനോട് വിമുഖത പ്രകടിപ്പിക്കുന്ന മമ്മുക്ക ഈ ഗാനചിത്രീകരണത്തിനിടെ അൽഫോൺസയുടെ ഡാൻസ് കണ്ട് വളരേ സന്തോഷവാനാകുകയും ആ പോസറ്റീവ് വൈബ് അദ്ദേഹത്തെയും ഡാൻസ് ചെയ്യാൻ പ്രേരിപ്പിച്ചു..! അൽഫോൺസയോടോത്ത് വളരെ പ്രസന്നവദനനായാണ് മമ്മുക്ക ഡാൻസ് ആവേശപൂർവ്വം അഭിനയിച്ചത്. ദാസേട്ടൻ്റെൻ്റെ കോമഡി ടച്ചുള്ള ഈ ഫാസ്റ്റ് നമ്പർ , മമ്മുക്കയുടെയും അൽഫോൻസയുടെയും മികച്ച പ്രകടനത്താൽ പാട്ട് സൂപ്പർ ഹിറ്റാവുകയും ചെയ്തു. തൊടടുത്ത വർഷം 2000 ൽ വീണ്ടും ലാലേടനൊത്ത് നരസിംഹത്തിലെ “താങ്കിണക്ക ധില്ലം ധില്ലം” എന്ന മലയാളത്തിലെ എക്കാലത്തെയും ഓളമുണ്ടാക്കിയ പാട്ടുമായി അൽഫോൺസ പ്രേക്ഷകരെ ഞെട്ടിച്ചു. സർവകാല ഹിറ്റായ പടവും പാട്ടും അൽഫോൺസയുടെ ക്രെഡിറ്റിൽ വന്നു. ഇത് അൽഫോൺസയുടെ സ്റ്റാർവാല്യു നന്നായി ഉയർത്തുകയും തെലുങ്കിലും തമിഴിലുമായി ഒരു ഡസനിലധികം പടങ്ങളിൽ ഒന്നിച്ച് ഐറ്റം ഡാൻസ് ഓഫറുകൾ അൽഫോൺസയ്ക്ക് സമ്മാനിച്ചു. അതോടൊപ്പം അൽഫോൺസ നായികാവേഷങ്ങളും മോഹിച്ചു. എന്നാൽ അതിനിടെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട അവരെ മുഖ്യധാരാസിനിമയിൽ നായികാവേഷങ്ങൾ തേടിയെത്തിയില്ല. നായികാവേഷം ചെയ്യാനുള മോഹം കൊണ്ട് 2001 ൽ അനന്തപുരി സംവിധാനം ചെയ്ത “എണ്ണത്തോണി” എന്ന ബിഗ്രേഡ് പടത്തിൽ അൽഫോൺസ നായികയായി അഭിനയിച്ചു. അതിനിടെ മലയാളത്തിൽ തരംഗം തീർത്ത ഷക്കീലയും ഉപനായികയായി ഈ പടത്തിൽ ഉണ്ടായിരുന്നു. പടം ഹിറ്റായെങ്കിലും ഇത് അൽഫോൺസയുടെ ഏറ്റവും മണ്ടത്തരമായ ഒരു നീക്കമായി ഇത് പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. ബിഗ്രേഡ് പടങ്ങൾ സൂപ്പർതാര പടങ്ങൾക്ക് ഭീഷണി ഉയർത്തിയ അക്കാലത്ത് ഇത്തരം ഒരുമൂവി ചെയ്തതിനാൽ മലയാളത്തിൽ സൂപ്പർതാരപടങ്ങളിൽ നിന്നും അൽഫോൻസയ്ക്ക് ഓഫർ കിട്ടാതെയായി. ആയിടയ്ക്ക് തമിഴിൽ പാർവു മഴൈ എന്ന പടത്തിൽ കൂടെ അഭിനയിച്ച നസീർ എന്ന നടനുമായി അൽഫോൺസ പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് നസീറിനെ വിവാഹം ചെയ്യുകയും വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.

എന്നാൽ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇതിനിടെ അൽഫോൺസ ബിഗ്രേഡ് പടങ്ങളിലെ നായകനായ ഉസ്മാനുമായി പ്രണയത്തിലാവുകയും ഉസ്മാനേ വിവാഹം ചെയ്തതായും ഗോസിപ്പുകൾ വന്നിരുന്നു. അങ്ങനെ നിരവധി വ്യക്തിപരമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയ അൽഫോൺസയ്ക്ക് സിനിമയിൽ ഗണ്യമായി കുറഞ്ഞു. കുറേകാലത്തെക്ക് അൽഫൊൺസയെ കുറിച്ച് വാർത്തകളൊന്നും ആരും അറിഞ്ഞിരുന്നില്ല. എന്നാൽ 2012 ൽ കാമുകനായ യുവനടൻ വിനോദിൻ്റെ ആത്മഹത്യ വാർത്ത വന്നതോടെ അൽഫോൺസ വീണ്ടും മാദ്ധ്യമങ്ങളിൽ ശ്രദ്ധികപ്പെട്ടു. അൽഫോൺസയും കാമുകനായ വിനോദും രണ്ട് വർഷക്കാലമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ പടങ്ങളിൽ അവസരം കിട്ടാത്തതിനാൽ വിഷാദത്തിലായ വിനോദ് ആത്മഹത്യ ചെയ്യുകയും വിവരമറിഞ്ഞ അൽഫോൺസ കടുത്ത മനോവിഷമത്താൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. സ്ലീപ്പിങ്ങ് പിൽസ് കഴിച്ച് സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയ അൽഫോൺസയെ തക്കസമയത്ത് പോലീസും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. അല്ലായിരുന്നേൽ സിൽക്ക് സ്മിതയുടെ പിൻഗാമിയായി വന്ന അൽഫോൺസയ്ക്കും അതേ ദാരുണമായ സമാനഗതി സിനിമയിൽ സംഭവിച്ചേനേ. അതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അൽഫോൺസ വീണ്ടും കുറച്ച് സിനിമകളിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ ബാബുരാജിൻ്റെ പോലീസ് മാമൻ എന്ന മലയാളപടമാണ് അൽഫോൺസ അവസാനമായി അഭിനയിച്ച ചിത്രം. അതിനിടെ ജയശങ്കർ എന്ന തമിഴ് സിനിമാപ്രവർത്തകനെ അൽഫോൺസ വിവാഹം ചെയ്യുകയും ഹിന്ദുമതം സ്വീകരിച്ച് പതിയെ ഫാമിലിലൈഫിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ തൻ്റെ ആദ്യപടവും അവസാനപടവും മലയാളത്തിൽ അഭിനയിച്ച് അൽഫോൺസ അഭിനയരംഗത്തോട് വിടപറഞ്ഞു. അങ്ങനെ ക്രിസ്തുമതത്തിൽ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ച് അവസാനം ഹൈന്ദവ വിശ്വാസിയായ അൽഫോൻസ ഇപ്പോൾ രണ്ട് പെൺമക്കളുടെ അമ്മയായി ചെന്നെയിൽ കുടുംബിനിയായി ജീവിക്കുന്നു.