ഇത്തരത്തിൽ ഈ രംഗം കണ്ടപ്പോൾ നിങ്ങൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടോ

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് നാദിർഷ സംവിധാനം ചെയ്ത ചിത്രം ആണ് അമർ അക്ബർ അന്തോണി. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം വലിയ വിജയം ആണ് നേടിയത്. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ചേർന്നാണ്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നീണ്ടുകയും ചെയ്തു. നമിത പ്രമോദ് ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടും വിധം ഉള്ളത് ആയിരുന്നു.

സാമൂഹിക പ്രസക്തി ഉള്ള വിഷയത്തെ ആണ് ചിത്രത്തിന്റെ അവസാനം വളരെ ഇമോഷണൽ ആയി തന്നെ അവതരിപ്പിച്ചത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സിനിമയിലുള്ള സീനോ സംഭവമോ കണ്ടിട്ട് അയ്യോ ഇതെന്റെ ജീവിതത്തിൽ നടന്നതാണല്ലോ എന്ന് ചിന്തിച്ചു ഞെട്ടിയിട്ടുണ്ടോ? ഞാൻ ഞെട്ടി തരിച്ചിട്ടുണ്ട്.

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ഈ സീൻ കണ്ടു തീയേറ്റർ മുഴുവൻ ചിരിക്കുമ്പോൾ ഞാൻ ഇതെങ്ങനെ എന്നാലോചിച്ചു ഞെട്ടി ഇരിക്കുകയായിരുന്നു. 2009 ൽ ഈ സംഭവം എന്റെ ജീവിതത്തിൽ സമാനമായ രീതിയിൽ സംഭവിച്ചതാണ്. കൊഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സർജറി കഴിഞ്ഞു കിടക്കുകയായിരുന്നു ക്ലാസ്സ്‌മേറ്റിന്റെ അച്ഛനെ കാണാൻ നമ്മൾ കുറച്ചു പേർ ക്ലാസ്സിൽ നിന്ന് പോയി. അവിടെ അവളുടെ അമ്മയും ചേച്ചിയും ചേട്ടനും അവളും ഉണ്ട്. നമ്മൾ കൂടി ആയപ്പോ ആ മുറി ഫുൾ ആയി.എല്ലാവരും കൂടി ആ ചെറിയ മുറിയിൽ കൂട്ടം കൂടി നിൽക്കുന്നു. എന്ത് സംസാരിക്കണം എന്നോ എന്ത് ചോദിക്കണം എന്നോ ആർക്കും അറിയില്ല.

വല്ലാത്തൊരു നിശബ്ദത അവിടെ തളം കെട്ടി നില്കുന്നു. ഇതിനിടക്ക് ഇത്ര ആൾകാർ ആ മുറിയിൽ നില്കുന്നത് കണ്ടു ഒരു നേഴ്സ് വന്നു കലിപ്പിച്ചു ഒരു നോട്ടം നോക്കി പിറുപിറുത്തു പോകുന്നത് ഞാൻ ശ്രദ്ധിച്ചു. ഈ നിശബ്ദത അവസാനിപ്പിക്കാൻ ഒരു വിഷയം കിട്ടിയ ആവേശത്തിൽ നഴ്സുമാരുടെ സ്വഭാവം & സമീപനം ഒക്കെ എങ്ങനെയുണ്ടെന്നു ഉദ്ദേശിച്ചു ഞാൻ പുള്ളിയോട് ചോദിച്ചു. “നഴ്സുമാരൊക്കെ എങ്ങനെ? ഓക്കേ ആണോ??” ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് പുള്ളിയുടെ മറുപടി. “രണ്ടുമൂന്നെണ്ണം തരക്കേടില്ല”.ഒരു 5 സെക്കന്റ്‌ നിശബ്ദതക്കു ശേഷം പിന്നെ അവിടെ ഉയർന്നത് ഒരു കൂട്ട ചിരിയായിരുന്നു. ചിരി കേട്ട് നഴ്സുമാർ വരെ ഓടി വന്നു. ഈ വിവരം ക്ലാസ്സിലെ ആൺപിള്ളേരുടെ കയ്യിൽ കിട്ടി.

പിന്നെ ഉള്ള 3 വർഷം കോളേജ് കാലം കഴിയുന്ന വരെ നമ്മുടെ ചർച്ചകളിൽ ഈ സംഭവം വരുമായിരുന്നു. സംഭവം കഴിഞ്ഞു വർഷങ്ങൾക്കപ്പുറം 2015ൽ അമർ അക്ബർ അന്തോണിയിൽ സമാന സാഹചര്യത്തിൽ സമാന സംഭവം ആവർത്തിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി പോയി. ഈ സംഭവം വിഷ്ണു/ബിബിന്റെ ഭാവനയിൽ വിരിഞ്ഞതാണോ അതോ എന്റെ ജീവിതത്തിൽ നടന്ന സംഭവം ആരെങ്കിലും പറഞ്ഞു അവർ അറിഞ്ഞതാണോ എന്നറിയാൻ ഒരു ആകാംഷ. നാദിർഷ സർ ഈ പോസ്റ്റ്‌ കണ്ടിട്ടുണ്ടെങ്കിൽ ഇതിനെ പറ്റി പറയുമെന്ന് കരുതുന്നു എന്നുമാണ് പോസ്റ്റ്. 

Leave a Comment