ഇവൾ ഒരു പെണ്കുട്ടിയല്ലേ ഇങ്ങനെ വേഷം ധരിക്കാമോ ? അമൃത സുരേഷിന്റെ ചിത്രങ്ങൾക്ക് നേരെ ചിലർ

കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയും ഏറെ ചർച്ചയായി മാറുകയും ചെയ്ത താരങ്ങളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒരുമിക്കുകയും വിവാഹം കഴിച്ചതും ഏറെ തരംഗം സൃഷ്ടിച്ചിരുന്നു എന്ന് തന്നെ പറയാം. ആദ്യം പ്രണയിക്കുകയും പിന്നീട് ആരുമറിയാതെ വിവാഹം ചെയ്ത ഇരുവരും പിനീട് പ്രേക്ഷകരുടെ മുൻപിൽ സത്യം വെളിപ്പെടുത്തുകയായിരുന്നു. വിവാഹ വാർത്ത സോഷ്യൽമീഡിയയിൽ പെട്ടെന്നു പരന്നിരുന്നു. പിനീട് ഇവരെ കുറിച്ചായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറഞ്ഞത്.


ഗോപി സുന്ദറിന് അമൃതാത്തയെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ വേറെ ഒരു റിലേഷൻ ഉണ്ടായിരുന്നു. എന്നാൽ പിനീട് അത് അവസാനിപ്പിക്കുകയും ചെയ്തതും സോഷ്യൽ മീഡിയയിൽ വാർത്തയായി മാറിയിരുന്നു. അതിനു ശേഷം അമൃതയെ വിവാഹം ചെയ്ത ഇദ്ദേഹം പിനീട് സോഷ്യൽ മീഡിയയിൽ നിരവധി സദചാര വിമർശനങ്ങൾക്ക് ഇര ആകേണ്ടി വന്നിരുന്നു. ഗോപി സുന്ദർ മാത്രമല്ല അമൃതയും നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു എന്ന് തന്നെ പറയാം. ഇവരുടെ ഓരോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോഴും നിരവധി പേരാണ് ഇവരെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.


ഇപ്പോളിതാ അവസാനമായി അമൃത സുരേഷ് സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ അവധി ആഘോഷിക്കാൻ പോകുമ്പോൾ പോലും ചിലർ ഇവരെ വെറുതെ വിടുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം താരം തന്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു ശേഷമാണു നിരവധി വിമർശങ്ങൾ താരത്തിന്റെ വേഷത്തെ ചൊല്ലി തേടി വന്നത്. ഷോർട് ധരിച്ചുകൊണ്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ ഷോർട് തന്നെ ആയിരുന്നു ചില ഞരമ്പ് രോഗികളെ ചൊടിപ്പിക്കുകയും വിമർശനങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതും.


ഇപ്പോൾ ഇത്രയുമൊക്കെ കാശായില്ലേ ഇനി എങ്കിലും നല്ല വസ്ത്രങ്ങൾ ധരിച്ചുടെ എന്നും , ഗോപി ചേട്ടൻ എവിടെ നാലാമത്തെ ആളെ ചൂണ്ട ഇടാൻ പോയതാണോ എന്നുമൊക്കെയാണ് പലരും അമൃതയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇത്തരം വിമര്ശങ്ങള്ക്ക് ചെവി കൊടുക്കുന്നയാളല്ല അമൃത എങ്കിലും ചിലപ്പോൾ അതിരു കടക്കുന്ന വാക്കുകൾക്ക് തക്കതായ മറുപടി താരം നൽകാറുമുണ്ട്. ഇപ്പോളിതാ ഗോപി സുന്ദറും അമൃത സുരേഷും ഒരുമിക്കുന്ന ഏറ്റവും പുതിയ ആൽബം ആരാധകരിലേക്ക് എത്തുവാൻ പോകുകയാണ്. ഉടനെ തന്നെ ആൽബം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Comment