അമവാസിയിൽ ജനിച്ച ആയില്യം നക്ഷത്രകാരനായ അനന്തൻ കടന്നു വരുന്നു

സന്തോഷ് ശിവന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ആനന്ദ ഭദ്രം. പ്രിത്വിരാജിനെയും കാവ്യ മാധവനെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ രേവതി, നെടുമുടി വേണു, മനോജ് കെ ജയൻ, കൊച്ചിൻ ഹനീഫ, കലാഭവൻ മണി തുടങ്ങിയ വലിയ താര നിര തന്നെ അണിനിരന്നിരുന്നു. അത് വരെ പുറത്ത് വന്ന ചിത്രങ്ങളിൽ നിന്നും വ്യത്യസ്തയമായ പ്രമേയവുമായി എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

കാവും കുളവും നാഗങ്ങളും എല്ലാം പ്രധാന പ്രമേയമാക്കി ഒരുക്കിയ ചിത്രം പണ്ട് മുതൽ ഉള്ള മുത്തശ്ശി കഥകളെ അനുസ്മരിപ്പിക്കും വിധം ഉള്ളത് ആയിരുന്നു. അത് കൊണ്ട് തന്നെ ചിത്രം വലിയ രീതിയിൽ ആണ് പ്രേക്ഷക സ്വീകാര്യത നേടിയത്. ഒരു പക്ഷെ ആനന്ദ ഭദ്രത്തിൽ ആണ് കാവ്യ മാധവനെ ഏറ്റവും കൂടുതൽ സുന്ദരിയായി കണ്ടത് എന്ന് പറഞ്ഞാൽ അത് ആരാധകരും അംഗീകരിക്കും. നാട്ടിൻ പുറത്തെ പഴമയും സൗന്ദര്യവും നില നിർത്തിക്കൊണ്ട് ഒരുക്കിയ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആണ്.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയിട്ട് പതിനഞ്ച് വര്ഷം തികയുകയാണ്. ഈ സാഹചര്യത്തിൽ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ആദിത്യൻ എം എസ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഭൂതങ്ങളും മന്ത്രങ്ങളും നാഗമാണിക്യവും ഒക്കെയുള്ള മാടമ്പിയിലേക്ക് അമവാസിയിൽ ജനിച്ച ആയില്യം നക്ഷത്രകാരനായ അനന്തൻ കടന്നു വരുന്നു.

ഒരു പക്ഷെ ഡാർക്ക്‌ ഫാന്റസി ഗണത്തിൽ പെടുത്താനാവുന്നതും മേക്കിങ്ങിൽ ഇത്രയും മികച്ചതായ ഒരു ചിത്രം മുൻപ് കണ്ടിട്ടുണ്ടാവില്ല പണ്ടത്തെ കാലത്ത് മന്ത്രവാദവും ആഭിചാരവും ഭൂതവും പിശാച്ചുമൊക്കെ ഉണ്ടായിരുന്നു എന്ന് മുത്തശ്ശിമാർ പറയാറുണ്ട്.. കേട്ടറിവ് മാത്രം ഉള്ള അത്തരം കഥകൾ സിനിമയാകുമ്പോൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇത്തിരി പാടാണ്.

എന്നാൽ സന്തോഷ്‌ ശിവൻ അത് കൃത്യമായി നിർവഹിച്ചു. സുനിൽ പമേശ്വരന്റെ കഥ പോലെ തന്നെ മേക്കിങ്ങിലും അത്ര മികച്ചതായിരുന്നു എന്നുമാണ് പോസ്റ്റ്. ഈ നോവലിൽ കുറെ കൂടെ ഫാന്റസി എലമെൻറ്സ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. കുറെ പ്രേതങ്ങളും ഒക്കെയുണ്ടെന്ന് മുമ്പ് ഒരു പോസ്റ്റിൽ വന്നിരുന്നു. പ്രിത്വിരാജ് ന്റെ അനന്തനെക്കാൾ കൂടുതൽ ഇമ്പോർട്ടന്റ്സ് രഘുറാമിന് (ബിജു മേനോൻ കാരക്ടർ) ആണെന്നാണ് അറിഞ്ഞത്. കുറെ കൂടെ ബഡ്ജറ്റ് ഉം വി എഫ് എക്സ് ഉം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിലെ തന്നെ മികച്ച ഒരു ഫാന്റസി ചിത്രമാക്കി മാറ്റാമായിരുന്നു. ഇതൊന്നും ഇല്ലാതെ തന്നെ ഈ പടം എന്നാണ് ഒരാൾ നൽകിയ കമെന്റ്.

Leave a Comment