ചിത്രത്തിൽ പൃഥ്വിരാജ് ചമ്മുന്ന സീനും വളരെ മനോഹരം ആയിരുന്നു

സന്തോഷ് ശിവന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അനന്തഭദ്രം. വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞു. പ്രിത്വിരാജ്ഉം കാവ്യം മാധവനും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇവരെ കൂടാതെ മനോജ് കെ ജയൻ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, നെടുമുടി വേണു, രേവതി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മനോജ് കെ ജയന്റെ ദിഗംബരൻ എന്ന കഥാപാത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രം മനോജ് കെ ജയന്റെ സിനിമ ജീവിതത്തിന് വലിയ ഒരു വഴിത്തിരിവ് ആണ് ഉണ്ടാക്കിയത്. ഇന്നും മനോജ് കെ ജയന്റെ മികച്ച സിനിമകളിൽ ആദ്യം പറയുന്ന പേര് അനന്തഭദ്രം ആയിരിയ്ക്കും. വില്ലൻ വേഷത്തിൽ ആണ് എത്തിയത് എങ്കിലും മനോജ് കെ ജയന്റെ അഭിനയത്തിന് ആരാധകർ ഏറെ ആയിരുന്നു. ഒരു പക്ഷെ മനോജ് കെ ജയന് അല്ലാതെ മറ്റൊരു താരത്തിനും ദിഗംബരൻ എന്ന കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ കഴിയുമായിരുന്നില്ല എന്നതാണ് സത്യം.

നാട്ടിൻ പുറത്തെ പഴമയേയും രീതികളെയും വിശ്വാസങ്ങളെയും ഒക്കെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. അത് പോലെ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ച ഒരു താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചമ്മൽ എന്ന ഭാവം കാണിക്കാൻ പൃഥ്വിരാജ് കഷ്ടപ്പെടുന്നത് കണ്ടിട്ട് ക്യാമറ ഷേക്ക് ചെയ്ത് സംഭവം കോംപ്ലിമെന്റ് ആക്കുന്ന സീൻ ഉണ്ട് അനന്തഭദ്രത്തിൽ.. അതിന് തൊട്ട് മുൻപ് റേഡിയോയിൽ കേൾക്കുന്ന പാട്ടിനൊപ്പം പാട്ട് പാടുന്ന ഒരു സുന്ദരിയായ യുവതിയെ രാജു കാണുന്നുണ്ട്. എത്ര രസമായാണ് അവർ ആ പാട്ട് പാടി അഭിനയിക്കുന്നത്. ഇവരെ പിന്നീട് സിനിമയുടെ ഒരിടത്തും കാണിക്കുന്നില്ല. ഈ നടിയെ മറ്റു ചിത്രങ്ങളിൽ കണ്ടവരുണ്ടോ എന്നുമാണ് പോസ്റ്റ്.

വളഞ്ഞു മൂക്കിൽ പിടിക്കുക എന്ന് കേട്ടിട്ടുണ്ട്. ആ പെണ്ണിന്റെ പേര് അറിയാൻ വേണ്ടി രാജുവിന്റെ ചമ്മലും ക്യാമറയുടെ ഷേക്കും . എന്തൊക്കെ കഷ്ടപ്പാടാണ് എന്റെ പൊന്നു ഭായ്, മലയാളം സിനിമയിലെ ആർട്ട് ഡയറക്ടർ ആയ മനു ജഗന്നാഥിന്റെ ഭാര്യ അഖില ആണ് ഇത്. അന്ന് ഈ രംഗത്തിൽ ഈ താരത്തിന്റെ ഭർത്താവായി അഭിനയിച്ചത് മനു ജഗന്നാഥ് തന്നെ ആണ്.

Leave a Comment