ഗ്ലാമറസായി അനശ്വര രാജൻ, ക്വീൻ ആണെന്ന് ആരാധകർ. പക്ഷെ

മലയാള സിനിമയിൽ യുവ താരങ്ങളിൽ ഇന്ന് മുൻപന്തിയിൽ തന്നെയാണ് അനശ്വര രാജൻ എന്ന താരം . ബാല താരം എന്ന ലേബലിൽ നിന്ന് നായികയായി വരെ എത്തി നിൽക്കുന്ന അനശ്വര തന്റേതായ സ്ഥാനം മലയാള സിനിയിൽ നേടിയെടുത്തതാണ്. ഏതൊരു കഥാപത്രവും വളരെ തന്മയത്വത്തോടെ ചെയ്തു കൊടുക്കുന്നതിൽ വളരെ ഏറെ വിജയിച്ച അനശ്വര ഇന്ന് ബോളിവുഡ് താരം ജോൺ അബ്രാഹം നിർമിക്കുന്ന സിനിമയിലെ നായികയാണ്. മൈക്ക് എന്ന ഈ സിനിമ നാളെ തിയറ്ററുകളിലേക്ക് എത്തും.


ഇടുന്ന വേഷത്തിന്റെ പേരിൽ പല തവണയും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന നായികാ കൂടിയാണ് അനശ്വര . ആദ്യം തന്നെ തന്റെ പതിനെട്ടാമത്തെ പിറന്നാളിന് ശേഷം ഷോർട് ധരിച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. കാൽ കാണുന്നു ഏന് പറഞ്ഞുകൊണ്ട് നിരവധി സദാചാരക്കാരാണ് താരത്തിന്റെ ചിത്രത്തിന് മോശം കമന്റുകളുമായി എത്തിയത് . എന്നാൽ അതിനെയൊക്കെ അതെ നാണയത്തിൽ തന്നെ താരം മറുപടി കൊടുത്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറിയിരുന്നു.


തന്നെ വിമർശിക്കുന്നവരുടെ മുൻപിൽ അതെ നാണയത്തിൽ വീണ്ടും ഒരു ചിത്രം പങ്കുവെച്ചുകൊണ്ടു തങ്ങൾക്കും കാൽ ഉണ്ടെന്നു താരം ഞരമ്പന്മാർക്ക് മറുപടി നൽകി. പിനീട് ഇത് വലിയ ചർച്ചയായി മാറുകയും മറ്റുള്ള സിനിമ താരങ്ങൾ വരെ ഇത് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോളിതാ വീണ്ടും താരം ഇത്തരം ഒരു സദചാര വിമർശനങ്ങൾ നേരിടേണ്ടി വരികയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ മൈക്ക് എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ എത്തിയതാണ് താരം.


കറുത്ത നിറത്തിലുള്ള മനോഹരമാ വേഷം ധരിച്ച് ഗ്ലാമറസ് ആയിട്ടായിരുന്നു താരം എത്തിയത്. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയയാലും താരം ഈ ചിത്രങ്ങൾ പങ്കുവെച്ചു. എന്നാൽ ചിലർ അനശ്വരക്ക് നേരെ തിരിയുകയും ഇനി ബി ക്കിനി ഇട്ടു കൂടെ എന്നും നിനക്കു തുണിക്ക് ഇത്രക്ക് ക്ഷാമം ആണോ എന്നുമൊക്കെയാണ് ഓരോരുത്തർ ചോദിക്കുന്നത്. ഇതിനൊക്കെ നല്ല മറുപടികൾ താരത്തിന്റെ നല്ല ആരാധകർ നൽകുന്നുമുണ്ട്. എങ്കിലും ചിലരുടെ ഇത്തരത്തിലുള്ള സദാചാര ബോധം മാറേണ്ടതല്ലേ എന്നാണ് ഭൂരിപക്ഷം ആരാധകരും ചോദിക്കുന്നത്.

Leave a Comment