പ്ലാസ്റ്റിക്ക് സ ർജറി ചെയ്തത് അല്ലെങ്കിൽ പിന്നെ ഈ മാറ്റത്തിന് കാരണം എന്ത്

ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര. ആദ്യ ചിത്രത്തിന് ശേഷം കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും താരം പിന്നീട് നായികയായി തിരിച്ച് വരവ് നടത്തുകയായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കീർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. മികച്ച പ്രേക്ഷക പിന്തുണ ആണ് ചിത്രത്തിൽ കൂടി അനശ്വരയ്ക്ക് ലഭിച്ചത്. ആ ചിത്രത്തിൽ കൂടി താരം നിരവധി ആരാധകരെയും സ്വന്തമാക്കുകയായിരുന്നു. അതിനു ശേഷം അങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മികച്ച കഥാപാത്രങ്ങളുമായി എത്തി ഇപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാൻ അനശ്വര ശ്രദ്ധിക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

എന്നാൽ അനശ്വര പങ്കുവെക്കുന്ന ചില ചിത്രങ്ങൾക്ക് വലിയ രീതിയിൽ ഉള്ള പ്രേക്ഷക പ്രതികരണങ്ങളും ലഭിക്കാറുണ്ട്. എന്നാൽ താരത്തെ വിമര്ശിക്കുന്നവരും കുറവല്ല. കുറച്ച് നാളുകൾ ആയി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗോസിപ്പ് ആണ് അനശ്വര പ്ലാസ്റ്റിക് സർ ജറി ചെയ്താണ് ഇപ്പോൾ മേക്കോവർ നടത്തിയിരിക്കുന്നത് എന്നും സിനിമയിൽ അവസരങ്ങൾ കൂടുതൽ ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പ്ലാസ്റ്റിക് സർ ജെറി ചെയ്തത് എന്നും ആണ്. ഇപ്പോഴിതാ ഈ വാർത്തയോട് പ്രതികരിക്കുകയാണ് അനശ്വര. അനശ്വരയുടെ പഴയ മുഖത്തിന്റെ ഷേപ്പ് അല്ല ഇപ്പോൾ എന്നും പ്ലാസ്റ്റിക് സർ ജറി ചെയ്തത് കൊണ്ടാണ് അങ്ങനെ എന്നും ആണ് പലരും കണ്ടെത്തിയത്.

എന്നാൽ ഈ മാറ്റം എല്ലാ പെൺകുട്ടികൾക്കും ഉള്ളതാണെന്നും പണ്ട് ഞാൻ കുട്ടി ആയിരുന്നു എന്നും എന്നാൽ ഇപ്പോൾ ഞാൻ വളരുമ്പോൾ മുഖത്തിന്റെ ഒക്കെ ആകൃതിക്കും മാറ്റം വരുമെന്നും അത് പ്ലാസ്റ്റിക് സർ ജറി അല്ല എന്നും ഞാൻ വളരുന്നതിന്റെ ആണെന്നും ആണ് ഒരു അഭിമുഖത്തിൽ അനശ്വര ഇതിനെ കുറിച്ച് പ്രതികരിച്ചത്. പ്ലാസ്റ്റിക് സർ ജറി ചെയ്തിട്ട് അല്ല തന്റെ മുഖത്തിന്റെ ആകൃതി മാറിയത് എന്നും തന്റെ വളർച്ചയുടെ ഭാഗമായാണ് മാറ്റം വരുന്നത് എന്നും അപ്പോഴേക്കും ഇത്തരം വാർത്തകൾ എങ്ങനെ പ്രചിരിക്കുന്നു എന്ന് തനിക്ക് അറിയില്ല എന്നും ആണ് അനശ്വര പ്രതികരിച്ചത്.