കിടിലൻ ലുക്കിൽ അനശ്വര രാജൻ, തകർത്തുവെന്ന് ആരാധകരും

ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര. ആദ്യ ചിത്രത്തിന് ശേഷം കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും താരം പിന്നീട് നായികയായി തിരിച്ച് വരവ് നടത്തുകയായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കീർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. മികച്ച പ്രേക്ഷക പിന്തുണ ആണ് ചിത്രത്തിൽ കൂടി അനശ്വരയ്ക്ക് ലഭിച്ചത്. ആ ചിത്രത്തിൽ കൂടി താരം നിരവധി ആരാധകരെയും സ്വന്തമാക്കുകയായിരുന്നു.

അതിനു ശേഷം അങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മികച്ച കഥാപാത്രങ്ങളുമായി എത്തി ഇപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാൻ അനശ്വര ശ്രദ്ധിക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ പലപ്പോഴും അനശ്വരയുടെ ചിത്രങ്ങൾക്ക് വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ്  സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുകയാണ് അനശ്വര.

കൂടുതലും ബോൾഡ് ലുക്കിൽ ആണ് താരം പൊതു വേദികളിൽ എത്തുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും അത്തരത്തിൽ ഉള്ളവ ആണ്. എന്നാൽ അവസരങ്ങൾ കിട്ടാൻ വേണ്ടിയും കൂടുതൽ ശ്രദ്ധ നേടാൻ വേണ്ടിയും ആണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഉയരുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങളെ പേടിച്ച് തന്റെ വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ ഒന്നും താൻ തയാറല്ല എന്ന് തന്റെ പ്രവർത്തിയിൽ കൂടി പലപ്പോഴും അനശ്വര പറഞ്ഞിട്ടുണ്ട്.

ഇത്തരത്തിൽ അടുത്തിടെ പുറത്ത് വന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പതിവ് പോലെ തന്നെ ബോൾഡ് ആണ് ഫഷണബിൽ ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ഈ ലുക്കിനെ പ്രശംസിച്ച് കൊണ്ടും വിമർശിച്ച് കൊണ്ടും എത്തിയിരിക്കുന്നത്.

അസ്ഥികൂടം കാണിച്ചിട്ട് പ്രേക്ഷകരുടെ മനം കവർന്നു പോലും. നല്ലൊരു കൊച്ചായിരുന്ന് ഇപ്പൊ എന്തൊക്കെ കോലം കെട്ടി, ഇവരെ എല്ലാം കുഞ്ഞുനാൾ മുതൽ കണ്ടിട്ട് ഇപ്പൊ ഇങ്ങനെ എല്ലാം കാണുമ്പോൾ സഹതാപം ഉണ്ട്, സിനിമയിൽ ഭാവി ഉണ്ടാകണമെങ്കിൽ ഇതുപോലത്തേ വസ്ത്രധാരണം ആവശ്യമാണ് അല്ലേ, ഇത്തരം ഫോട്ടേ കൾക്ക് സ്വന്തം മാതാപിതാക്കളും കൂട്ട് നിൽക്കുന്നല്ലോന്ന് ഓർക്കുമ്പോളാണ് അത്ഭുതം തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment