ഒരു ദിവസം പെൺകുട്ടിയായി മാറാൻ അവസരം കിട്ടിയാൽ ആദ്യം ചെയ്യുന്നത് എന്തായിരിക്കും

മലയാള സിനിമയിൽ ഇന്ന് ആരാധകർക്ക് ഏറെ സുപരിചിതയായ താരം ആണ് അനശ്വര രാജൻ. മഞ്ജു വാര്യർ ചിത്രം ഉദാഹരണം സുജാത ആണ് താരത്തിന്റെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിന് ശേഷം കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും താരം പിന്നീട് നായികയായി തിരിച്ച് വരവ് നടത്തുകയായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കീർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. മികച്ച പ്രേക്ഷക പിന്തുണ ആണ് ചിത്രത്തിൽ കൂടി അനശ്വരയ്ക്ക് ലഭിച്ചത്. ആ ചിത്രത്തിൽ കൂടി താരം നിരവധി ആരാധകരെയും സ്വന്തമാക്കുകയായിരുന്നു.

anaswara rajan stills
anaswara rajan stills

അതിനു ശേഷം അങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മികച്ച കഥാപാത്രങ്ങളുമായി എത്തി ഇപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാൻ അനശ്വര ശ്രദ്ധിക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ പലപ്പോഴും അനശ്വരയുടെ ചിത്രങ്ങൾക്ക് വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ്  സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുകയാണ് അനശ്വര.

Anaswara 1
Anaswara 1

കൂടുതലും ബോൾഡ് ലുക്കിൽ ആണ് താരം പൊതു വേദികളിൽ എത്തുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും അത്തരത്തിൽ ഉള്ളവ ആണ്. എന്നാൽ അവസരങ്ങൾ കിട്ടാൻ വേണ്ടിയും കൂടുതൽ ശ്രദ്ധ നേടാൻ വേണ്ടിയും ആണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഉയരുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങളെ പേടിച്ച് തന്റെ വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ ഒന്നും താൻ തയാറല്ല എന്ന് തന്റെ പ്രവർത്തിയിൽ കൂടി പലപ്പോഴും അനശ്വര പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വന്ന താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പബ്ലിക് പ്ളേസിൽ ആളുകളോട് രസകരമായ ചോദ്യവും ചോദിച്ചാണ് താരം എത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രണ്ടു മദ്യ വയസ്ക്കരോട് ആണ് താരത്തിന്റെ ചോദ്യം. എപ്പോഴെങ്കിലും പെണ്ണായി ജനിച്ചാൽ മതിയായിരുന്നോ എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ എന്നാണ് താരം ചോദിക്കുന്നത്. അതിനു ഇത് വരെ തോന്നിയിട്ടില്ല എന്ന മറുപടി ആണ് ഇവർ നൽകുന്നത്.

ഒരു ദിവസം പെണ്ണായി ജനിക്കാൻ അവസരം കിട്ടിയാൽ ആദ്യം ചെയ്യുന്നത് എന്തായിരിക്കും എന്നാണ് താരം ചോദിച്ച അടുത്ത ചോദ്യം. ആദ്യം ഞാൻ കുളിക്കും എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്. പെണ്ണായി ജനിക്കുവാണെങ്കിൽ നന്നായി ഒന്ന് കുളിക്കും എന്നുള്ള മറുപടി കേട്ട് താരം ചിരിക്കുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. അവള് പ്രേതീരക്ഷിച്ച ഉത്തരം അല്ലാ അവിടെന്ന് കിട്ടിയത്.. മൂപ്പര് അടിച്ച് അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്, കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു, തുടങ്ങിയ കമെന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Leave a Comment