ആനവാൽ മോതിരം സിനിമയിൽ വാദിക്കാൻ എത്തുന്ന ഈ നടൻ ആരാണെന്ന് അറിയാമോ

ഒരുകാലത്ത് സിനിമയിൽ ചെറിയ വേഷങ്ങളിൽ എത്തിയ പലരും പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയും മറ്റു തിരക്കുകളിൽ മുഴുകുകയും ചെയ്യുന്നത് പ്രേക്ഷകർ കാണുന്ന കാര്യം ആണ്. അങ്ങനെ സിനിമയിൽ നിന്ന് പോയി മറ്റു മേഖലകളിൽ പ്രശസ്തി നേടിയ ഒരുപാട് പേരുണ്ട്. അത്തരത്തിൽ ഒരു നടനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആനവാൽ മോതിരത്തിലെ ഗവിന് പക്കർഡിന്റെ ഈ രംഗം ആർക്കാണ് മറക്കാന് ആവുക…എന്നാൽ ഇതൊരു യഥാർത്ഥ സംഭവം ആണെന്നും ഇതിൽ വാദിക്കുന്ന വക്കീൽ ഇന്നത്തെ കേരളത്തിലെ ഒരു പ്രമുഖ മന്ത്രി ആണ് എന്നതുമാണ് കൗതുകം….അദ്ദേഹം പണ്ട് വകീൽ ആയിരുന്നപ്പോൾ നടന്ന സംഭവം ആയിരുന്നു ഇത്….ദാമോദരൻ മാഷ് അത് തിരക്കഥയാക്കി എന്നുമാണ് പോസ്റ്റ്.

മന്ത്രി ആന്റണി രാജുവിനെ കുറിച്ചുള്ള പോസ്റ്റ് ആണ് സിനി ഫയൽ എന്ന ഗ്രൂപ്പിൽ ഹിരൺ നെല്ലിയോടാൻ എന്ന ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. നിരവദി പേരാണ് ഈ പോസ്റ്റിന് കമെന്റ് പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. Ksrtc യിൽ ശമ്പളം കൊടുക്കാത്തതുകൊണ്ട് യൂണിയൻകാർ കുത്തിപ്പൊക്കിയതാണെന്ന് തോന്നുന്നു, ടി.ദാമോദരന്റെ സ്‌ക്രിപ്റ്റ് ഒരു സംഭവം തന്നെയാണ്. തീപാറുന്ന ആക്ഷനും കോമഡിയും ഒരേപോലെ എഴുതി ഫലിപ്പിക്കാൻ ശേഷിയുള്ള എഴുത്തുകാരൻ, ആന്റണി രാജു അല്ലെ ഇത് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

അന്ന് സിനിമയിൽ ചെറിയ വേഷങ്ങളിൽ എത്തിയെങ്കിലും അധികനാൾ സിനിമയിൽ തുടരാതെ തന്നെ രാഷ്ത്രീയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ആണ് ഇപ്പോൾ കേരളത്തിൽ മന്ത്രിയായി കഴിയുന്നത് എന്നും തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.