മലയാള സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ഫാന്റസി മുൻ നിർത്തി ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മലയാളികൾക്ക് എക്കാലവും കണ്ടു മതി വരാത്ത ചിത്രങ്ങളിൽ ഒന്നുകൂടിയാണ് മണിച്ചിത്രത്താഴ്. ഇന്നും ചിത്രം ടെലിവിഷനിൽ വരുമ്പോൾ ആകാംഷയോടെ ആണ് ഓരോ സിനിമ പ്രേമികളും ചിത്രം കാണുന്നതും. ഇന്നും ഗംഗയും നകുലനും സണ്ണിയും ഒക്കെ പ്രേഷകരുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ശോഭനയ്ക്ക് ഏറ്റവും കൂടുതൽ പ്രശസ്തി നേടിക്കൊടുത്ത ഒരു ചിത്രം കൂടിയാണ് ഇത്. ഒരു നർത്തകി കൂടി ആയ താരത്തിന് നൃത്തവും അഭിനയവും ഒരേ പോലെ അവതരിപ്പിക്കാനുള്ള അവസരം മണിച്ചിത്രത്താഴിൽ കൂടി ലഭിച്ചിരുന്നു. ആ വർഷത്തെ വലിയ ഹിറ്റ് ആയിരുന്നു ചിത്രം. ബോക്സ് ഓഫീസിലും മിന്നും വിജയം ആണ് ചിത്രം നേടിയത്.
ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം എടുത്ത് പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് ഒരുയുവാവ് . സിനിമ പ്രേമികളുടെ കൂട്ടായ്മ ആയ വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക് പേജിൽ ആണ് അനീഷ് ഓമന രവീന്ദ്രൻ എന്ന യുവാവ് മണിച്ചിത്രത്താഴ് ചിത്രത്തിനെ കുറിച്ച് ഒരു പോസ്റ്റ് പങ്കു വെച്ചത്. അനീഷിന്റെ പോസ്റ്റ് ഇങ്ങനെ, ‘മടമ്പള്ളിയിൽ കുറച്ചു ദിവസം താമസിക്കുവാൻ ആണ് ഗംഗ അവിടെയെത്തിയത്. അവിടെ എത്തിയതുമുതൽ ഗംഗ മടമ്പള്ളിക്ക് പുറത്തേക്ക് പോയിട്ടില്ല. എന്നിരുന്നാലും ഓരോ ദിവസവും ഓരോ സാരി എന്നതായിരുന്നു, ഗംഗയുടെ വസ്ത്രധാരണം. ആ വീട്ടിലെ ആരും തന്നെ ഇതേരീതിയിൽ വസ്ത്രധാരണം നടത്തിയിരുന്നില്ല. നകുലനും, സണ്ണിയും, തമ്പിയും, അതുപോലെ സ്‌ത്രീ കഥാപാത്രങ്ങൾ ആയ ശ്രീദേവിയും, ഭാസുരയും, അല്ലിയും മടമ്പള്ളിയിൽ താമസിക്കുമ്പോൾ ഉടുത്തിരുന്ന വസ്‌ത്രം അലക്കി, മറ്റൊരു ദിവസത്തേക്ക് ഉപയോഗിച്ചിരുന്നു.
ഇതിൽ നിന്നും വ്യത്യസ്തയായയി ഗംഗ ഓരോ ദിവസവും ഓരോ സാരി ആയിരുന്നു ഉടുത്തിരുന്നത്. ഒരിക്കലും തന്നെ ഗംഗ ഉപയോഗിച്ച സാരി വീണ്ടും ഉപയോഗിച്ചിരുന്നില്ല. സണ്ണിയും നകുലനും ഇ അസ്വാഭാവികത ഒന്നു ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഗംഗയിലേക്ക് നഗവല്ലിയുടെ പരകയപ്രവേശം നടന്നിട്ടുണ്ട് എന്ന് നേരത്തെ തന്നെ മനസിലാക്കാൻ കഴിയുമായിരുന്നു. കുറച്ചു കൂടി ഒക്കെ ശ്രദ്ധ കാണിക്കമായിരുന്നു സണ്ണി. നോട്ട്-നാട്ടിൽ കുറച്ചു ദിവസത്തെ താമസത്തിന് എത്തുന്ന ഗംഗ ഇത്രയും സാരിയും ആയി വന്നത് അന്നത്തെ വരും തലമുറയ്ക്ക് തന്നെ ഒരു മാതൃക ആയിരുന്നു’ എന്നാണ് അനീഷ് കുറിച്ചിരിക്കുന്നത്. രസകരമായ നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.